100 സ്വ​ർ​ണ​വ​ള​ക​ൾ അ​ണി​ഞ്ഞ് വ​ധു: ച​ട​ങ്ങി​ൽ വി​ള​മ്പി​യ​ത് 1.7 കോ​ടി​യി​ല​ധി​കം വി​ല​യു​ള്ള മ​ദ്യം, ആ​കെ ചെ​ല​വ് 249 കോ​ടി രൂ​പ; അ​ത്യാ​ഡം​ബ​ര വി​വാ​ഹം കൊ​ട്ടാ​ര തു​ല്യ​മാ‍​യ മ​ണ്ഡ​പ​ത്തി​ൽ

ഒ​രു ആ​ഡം​ബ​ര വി​വാ​ഹ​ത്തി​ന്‍റെ ച​ർ​ച്ച​ക​ളാ​ണ് ചൈ​ന​യി​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചൂ​ട് പി​ടി​ക്കു​ന്ന​ത്. ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് വി​വാ​ഹ ചെ​ല​വ് ഒ​ന്നും ര​ണ്ടു​മ​ല്ല 249 കോ​ടി ഇ​ന്ത്യ​ൻ രൂ​പ​യാ​ണ്. 100 സ്വ​ർ​ണ​വ​ള​ക​ൾ അ​ണി​ഞ്ഞാ​ണ് കൊ​ട്ടാ​ര തു​ല്യ​മാ​യ മ​ണ്ഡ​പ​ത്തി​ൽ വ​ധു എ​ത്തി​യ​ത്. തെ​ക്കു​കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ഫു​ജി​യാ​ൻ പ്ര​വി​ശ്യ​യി​ലെ പു​ട്ടി​യ​നി​ൽ ഫെ​ബ്രു​വ​രി ആ​ദ്യം ന​ട​ന്ന ഈ ​വി​വാ​ഹം ‘യേ ​കു​ടും​ബ​ത്തി​ന്‍റെ വി​വാ​ഹ സ​ത്കാ​രം’ (Ye Family’s Wedding Feast) എ​ന്നാ​ണ് ഇ​പ്പോ​ള്‍ അ​റി​യ​പ്പെ​ടു​ന്ന​ത്.

ഈ ​അ​ത്യാ​ഡം​ബ​ര വി​വാ​ഹാ​ഘോ​ഷം വ​ര​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ത​ന്നെ ആ​ഡം​ബ​ര കൊ​ട്ടാ​ര​മാ​യ ‘മാ​ർ​ബി​ൾ ഹൗ​സി’​ൽ വ​ച്ചാ​ണ് ന​ട​ന്നാ​ണ്. ചൈ​നീ​സ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചൈ​നീ​സ് പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ൽ ന​ട​ന്ന വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വൈ​റ​ലാ​ണ്. 100 ഓ​ളം സ്വ​ർ​ണ്ണ വ​ള​ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച മാ​ല ധ​രി​ച്ചാ​ണ് വ​ധു വി​വാ​ഹ വേ​ദി​യി​ലെ​ത്തി​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. വീ​ഡി​യോ​യി​ൽ മാ​ല​യു​ടെ ഭാ​ര​ത്താ​ൽ വ​ധു ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​ത് കാ​ണാം.

ചൈ​ന​യി​ലെ പു​രാ​ത നൃ​ത്ത രൂ​പ​ങ്ങ​ള്‍ ആ​ഘോ​ഷ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. വി​രു​ന്നി​ലെ അ​തി​ഥി​ക​ൾ​ക്ക് ഞ​ണ്ട്, ലോ​ബ്സ്റ്റ​ർ, സ്രാ​വ്, ഫി​ൻ സൂ​പ്പ്, ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ പ​ക്ഷി​ക​ളു​ടെ വി​ഭ​വ​ങ്ങ​ൾ, ഓ​സ്‌​ട്രേ​ലി​യ​ൻ അ​ബ​ലോ​ൺ തു​ട​ങ്ങി​യ വി​ല​യേ​റി​യ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ചൈ​നീ​സ് മ​ദ്യ​മാ​യ ക്വെ​യ്‌​ചോ മൗ​ട്ടാ​യി​യും അ​തി​ഥി​ക​ൾ​ക്കാ​യി വി​ള​മ്പി​യി​രു​ന്നു. 1.5 മി​ല്യ​ൺ യു​വാ​ൻ ആ​ണ് ഇ​തി​ന്‍റെ വി​ല, അ​താ​യ​ത് ഇ​ന്ത്യ​ൻ രൂ​പ​യി​ൽ 1.7 കോ​ടി​യി​ല​ധി​കം.

ചൈ​ന​യി​ലെ പ്ര​മു​ഖ സ്വ​ർ​ണാ​ഭ​ര​ണ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലാ​വോ ഫെ​ങ് സി​യാ​ങ്ങി​ന്‍റെ ചെ​യ​ർ​മാ​ൻ യെ ​ഗൊ​ച്ചൂ​ണി​ന്‍റെ മ​ക​ന്‍ യെ ​ഡിം​ഗ്‌​ഫെ​ങ് ആ​ണ് വ​ര​ൻ. ക​മ്പ​നി​യു​ടെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​രു മാ​നേ​ജ​രു​ടെ മ​ക​ളാ​യ യാ​ങ് ഹാ​നി​ങ്ങ് ആ​ണ് വ​ധു.

 

Related posts

Leave a Comment