എന്നെ തനിച്ചാക്കി പോകല്ലേ ചേച്ചീ ! കരച്ചിലടക്കാതെ വധുവിന്റെ അനിയന്‍; വീഡിയോ വൈറല്‍…

സഹോദര സ്‌നേഹത്തെക്കുറിച്ച് ഉപമിക്കാന്‍ വാക്കുകളില്ല. ഇത്തരത്തില്‍ സഹോദര സ്‌നേഹം പ്രകടമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്.

എന്നാല്‍ വിവാഹ ദിനത്തില്‍ ചേച്ചിയെ വിട്ടുപിരിയാന്‍ കഴിയാതെ കരയുന്ന അനിയന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.

വിവാഹ ദിനത്തില്‍ യാത്ര പറയാന്‍ എത്തിയപ്പോഴാണ് ചേച്ചിയോടുള്ള സ്‌നേഹത്താല്‍ അനിയന്‍ കരഞ്ഞുപോയത്. പലരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചേച്ചി വിട്ടുപോവുന്ന സങ്കടത്താല്‍ അനിയന്‍ കരയുകയായിരുന്നു.

ഇതു കണ്ട ചേച്ചിയും കരയുന്നതാണ് വീഡിയോയില്‍ കാണുന്നത്. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരും

പലരും സഹോദര ബന്ധത്തെ കുറിച്ചാണ് കമന്റ് ചെയ്തിട്ടുള്ളത്. ചിലര്‍ അനിയന്‍ ഇല്ലാത്തതിന്റെയും ചിലര്‍ ചേച്ചി ഇല്ലാത്തതിന്റെയും വിഷമം കമന്റിലൂടെ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ ചിലര്‍ ഇത് പബ്ലിസിറ്റിയ്ക്കു വേണ്ടിയുള്ള പരിപാടിയാണെന്നും കരച്ചില്‍ അഭിനയമാണെന്നും പറയുന്നുണ്ട്. എന്തു തന്നെയായാലും വീഡിയോ ഹിറ്റായി എന്നു വേണം പറയാന്‍.

Related posts

Leave a Comment