എന്നെ തനിച്ചാക്കി പോകല്ലേ ചേച്ചീ ! കരച്ചിലടക്കാതെ വധുവിന്റെ അനിയന്‍; വീഡിയോ വൈറല്‍…

സഹോദര സ്‌നേഹത്തെക്കുറിച്ച് ഉപമിക്കാന്‍ വാക്കുകളില്ല. ഇത്തരത്തില്‍ സഹോദര സ്‌നേഹം പ്രകടമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. എന്നാല്‍ വിവാഹ ദിനത്തില്‍ ചേച്ചിയെ വിട്ടുപിരിയാന്‍ കഴിയാതെ കരയുന്ന അനിയന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ദിനത്തില്‍ യാത്ര പറയാന്‍ എത്തിയപ്പോഴാണ് ചേച്ചിയോടുള്ള സ്‌നേഹത്താല്‍ അനിയന്‍ കരഞ്ഞുപോയത്. പലരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചേച്ചി വിട്ടുപോവുന്ന സങ്കടത്താല്‍ അനിയന്‍ കരയുകയായിരുന്നു. ഇതു കണ്ട ചേച്ചിയും കരയുന്നതാണ് വീഡിയോയില്‍ കാണുന്നത്. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരും പലരും സഹോദര ബന്ധത്തെ കുറിച്ചാണ് കമന്റ് ചെയ്തിട്ടുള്ളത്. ചിലര്‍ അനിയന്‍ ഇല്ലാത്തതിന്റെയും ചിലര്‍ ചേച്ചി ഇല്ലാത്തതിന്റെയും വിഷമം കമന്റിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഇത് പബ്ലിസിറ്റിയ്ക്കു വേണ്ടിയുള്ള പരിപാടിയാണെന്നും കരച്ചില്‍ അഭിനയമാണെന്നും പറയുന്നുണ്ട്. എന്തു തന്നെയായാലും വീഡിയോ ഹിറ്റായി എന്നു വേണം…

Read More

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പുറത്തിറങ്ങിയ അനുജനെ കൊലപ്പെടുത്തി ജ്യേഷ്ഠന്‍ ! ദാരുണ സംഭവം ഇങ്ങനെ…

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വീടിനു പുറത്തിറങ്ങിയ അനുജനെ ജ്യേഷ്ഠന്‍ കൊലപ്പെടുത്തി. മുംബൈയിലെ കന്ദിവാലിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് സാമ്ത നഗര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. പൂനെയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ദുര്‍ഗേഷിനെയാണ് സഹോദരന്‍ രാജേഷ് ലക്ഷ്മി കൊലപ്പെടുത്തിയത്. കോവിഡ് ഭീതിയെത്തുടര്‍ന്നാണ് ദുര്‍ഘേഷ് നാട്ടിലേക്ക് തിരിച്ചെത്തിയത്. സംഭവ ദിവസം വീടിന് പുറത്തിറങ്ങിയ ദുര്‍ഗേഷ് തിരിച്ചെത്തിയപ്പോള്‍ പ്രതിയും ഭാര്യയും പുറത്തിറങ്ങിയതിന്റെ പേരില്‍ തര്‍ക്കിക്കുകയായിരുന്നു. ഇതിനിടെ രാജേഷ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ദുര്‍ഗേഷിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.

Read More

ഇതു താന്‍ടാ സഹോദരന്‍! കണ്‍മുമ്പില്‍ സഹോദരിയെ കയറിപ്പിടിച്ച മലയാളിക്ക് സഹോദരന്റെ വക എട്ടിന്റെപണി; സംഭവം കര്‍ണാടകയിലെ ബൈന്ദൂറില്‍; ചിത്രങ്ങളും വീഡിയോയും വൈറല്‍

സഹോദരിയെ ശല്യം ചെയ്താല്‍ മാനാഭിമാനമുള്ള ഒരു സഹോദരനും വെറുതെയിരിക്കില്ല. കര്‍ണാടക ബൈന്ദൂറില്‍ കുടുംബവുമായി ട്രെയിനില്‍ സഞ്ചരിക്കവെ സഹോദരിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്യാന്‍ ഈ സഹോദരനും മടിയുണ്ടായിരുന്നില്ല. യാസര്‍ അലി എന്ന യുവാവാണ് തന്റെ സഹോദരിയെ ശല്യം ചെയ്ത യുവാവിനെ പഞ്ഞിക്കിട്ടത്. ആ സംഭവം യാസിര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തൊട്ടടുത്ത കംപാര്‍ട്ടുമെന്റില്‍ ഭാര്യയും മക്കളുമുണ്ടായിട്ടും അടുത്തിരുന്ന് സഞ്ചരിച്ച യുവതിയോട് അശ്ലീലം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളെ അവസാനം കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം പൊലീസിലേല്‍പ്പിക്കാതെ വിട്ടതായാണ് പോസ്റ്റ്. യാസര്‍ അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Read More