എന്നെ തനിച്ചാക്കി പോകല്ലേ ചേച്ചീ ! കരച്ചിലടക്കാതെ വധുവിന്റെ അനിയന്‍; വീഡിയോ വൈറല്‍…

സഹോദര സ്‌നേഹത്തെക്കുറിച്ച് ഉപമിക്കാന്‍ വാക്കുകളില്ല. ഇത്തരത്തില്‍ സഹോദര സ്‌നേഹം പ്രകടമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. എന്നാല്‍ വിവാഹ ദിനത്തില്‍ ചേച്ചിയെ വിട്ടുപിരിയാന്‍ കഴിയാതെ കരയുന്ന അനിയന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ദിനത്തില്‍ യാത്ര പറയാന്‍ എത്തിയപ്പോഴാണ് ചേച്ചിയോടുള്ള സ്‌നേഹത്താല്‍ അനിയന്‍ കരഞ്ഞുപോയത്. പലരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചേച്ചി വിട്ടുപോവുന്ന സങ്കടത്താല്‍ അനിയന്‍ കരയുകയായിരുന്നു. ഇതു കണ്ട ചേച്ചിയും കരയുന്നതാണ് വീഡിയോയില്‍ കാണുന്നത്. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരും പലരും സഹോദര ബന്ധത്തെ കുറിച്ചാണ് കമന്റ് ചെയ്തിട്ടുള്ളത്. ചിലര്‍ അനിയന്‍ ഇല്ലാത്തതിന്റെയും ചിലര്‍ ചേച്ചി ഇല്ലാത്തതിന്റെയും വിഷമം കമന്റിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഇത് പബ്ലിസിറ്റിയ്ക്കു വേണ്ടിയുള്ള പരിപാടിയാണെന്നും കരച്ചില്‍ അഭിനയമാണെന്നും പറയുന്നുണ്ട്. എന്തു തന്നെയായാലും വീഡിയോ ഹിറ്റായി എന്നു വേണം…

Read More

മുന്‍ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് നീറിജീവിക്കുകയാണെന്ന് അറിഞ്ഞതോടെ തകര്‍ന്ന യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബക്കോടതിയില്‍ ! ഒടുവില്‍ കാമുകന് ഭാര്യയെ വിട്ടുകൊടുത്ത് വിശാല മനസ്‌കനായ ഭര്‍ത്താവ്…

അസാധാരണ സംഭവം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. വിവാഹമോചനം തേടി ഭാര്യ കുടുംബക്കോടതിയില്‍ എത്തിയതോടെ കാമുകന് ഭാര്യയെ വിട്ടുകൊടുത്ത ഭര്‍ത്താവ് അദ്ഭുതമായി.സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം ഫാഷന്‍ ഡിസൈനറായ ഭാര്യ രണ്ടുമക്കള്‍ക്കൊപ്പം ഭോപ്പാലിലാണ് താമസം. ഇതിനിടയിലാണ് പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് നീറി ജീവിക്കുകയാണെന്ന് യുവതി അറിഞ്ഞത്. ഇതോടെ മാനസ്സികമായി തകര്‍ന്ന യുവതി വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവതിയുടെ അച്ഛന്‍ എതിര്‍ത്തതോടെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നത്. കാമുകനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഭാര്യയുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടത് കണ്ടതോടെ യുവാവ് പല തവണ സംസാരിച്ചു നോക്കി. ഫലമില്ലെന്നായതോടെ പിരിയാമെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു. കുടുംബക്കോടതിയില്‍ കൗണ്‍സിലിങിനിടെ കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് യുവതി അറിയിക്കുകയും ചെയ്തു. രണ്ട് മക്കളുടെയും ചുമതല യുവാവിന് കോടതി നല്‍കി. മക്കളെ എപ്പോള്‍ വേണമെങ്കില്‍ വന്ന് കണ്ട് മടങ്ങാമെന്നും യുവാവ് മുന്‍ഭാര്യയ്ക്ക് ഉറപ്പ് നല്‍കുകയും…

Read More

കുട്ടിക്കാലം മുതലേ ഇണപിരിയാത്ത കൂട്ടുകാര്‍ ! സയനയും ദൃശ്യയും ഒളിച്ചോടാന്‍ തീരുമാനിച്ചത് ദൃശ്യയുടെ വിവാഹം നിശ്ചയിച്ചതോടെ; പാനൂരില്‍ നിന്നും ഒളിച്ചോടിയ വിദ്യാര്‍ഥിനികളെ എട്ടു ദിവസത്തിനു ശേഷം കണ്ടെത്തിയതിങ്ങനെ…

തലശ്ശേരി: വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി പാനൂരില്‍ നിന്ന് കാണാതായ ഉറ്റ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികളെ കണ്ടത്തി. എട്ടു ദിവസത്തിനു ശേഷം തിരൂരില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഇരുവരെയും ഇന്നലെ രാവിലെ നാട്ടിലെത്തിച്ചു. തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിനികളെ പാനൂര്‍ പൊലീസ് തിരൂരിലെത്തിയാണ് നാട്ടിലേക്കെത്തിച്ചത്. പാനൂരിനടുത്ത കുന്നോത്ത് പറമ്പിലെ കുമാരന്റെയും സുധയുടെയും മകളായ സയന, പൊയിലൂരിലെ പ്രഭാകരന്റെയും ലീലയുടെയും മകളായ ദൃശ്യ എന്നിവരാണ് നാട്ടുകാരെയും വീട്ടുകാരെയും വട്ടംചുറ്റിച്ചതിനു ശേഷം മടങ്ങിയെത്തിരിക്കുന്നത്. നവംബര്‍ 19ന് രാവിലെ മുതലാണ് ഇവരെ കാണാതാകുന്നത്.പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനികളായിരുന്നു ഇരുവരും കുട്ടികാലം മുതലെ വേര്‍പിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരും. ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ തീരുമാനിച്ചതായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇരുവരും ഒളിച്ചോടിയത്. പതിവുപോലെ പാനൂരില്‍ ക്ലാസിനെത്തിയതായിരുന്നു.ഇതിനിടെ സയനയുടെ സ്‌കൂട്ടറില്‍ പാനൂരില്‍ എത്തിയ ഇവര്‍ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട ശേഷം നാട്ടില്‍…

Read More