എന്നെ തനിച്ചാക്കി പോകല്ലേ ചേച്ചീ ! കരച്ചിലടക്കാതെ വധുവിന്റെ അനിയന്‍; വീഡിയോ വൈറല്‍…

സഹോദര സ്‌നേഹത്തെക്കുറിച്ച് ഉപമിക്കാന്‍ വാക്കുകളില്ല. ഇത്തരത്തില്‍ സഹോദര സ്‌നേഹം പ്രകടമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. എന്നാല്‍ വിവാഹ ദിനത്തില്‍ ചേച്ചിയെ വിട്ടുപിരിയാന്‍ കഴിയാതെ കരയുന്ന അനിയന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ദിനത്തില്‍ യാത്ര പറയാന്‍ എത്തിയപ്പോഴാണ് ചേച്ചിയോടുള്ള സ്‌നേഹത്താല്‍ അനിയന്‍ കരഞ്ഞുപോയത്. പലരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചേച്ചി വിട്ടുപോവുന്ന സങ്കടത്താല്‍ അനിയന്‍ കരയുകയായിരുന്നു. ഇതു കണ്ട ചേച്ചിയും കരയുന്നതാണ് വീഡിയോയില്‍ കാണുന്നത്. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരും പലരും സഹോദര ബന്ധത്തെ കുറിച്ചാണ് കമന്റ് ചെയ്തിട്ടുള്ളത്. ചിലര്‍ അനിയന്‍ ഇല്ലാത്തതിന്റെയും ചിലര്‍ ചേച്ചി ഇല്ലാത്തതിന്റെയും വിഷമം കമന്റിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഇത് പബ്ലിസിറ്റിയ്ക്കു വേണ്ടിയുള്ള പരിപാടിയാണെന്നും കരച്ചില്‍ അഭിനയമാണെന്നും പറയുന്നുണ്ട്. എന്തു തന്നെയായാലും വീഡിയോ ഹിറ്റായി എന്നു വേണം…

Read More

എനിക്ക് മാപ്പ് തരില്ലേ…ങേ…ങേ ! ജീവിതത്തില്‍ ആദ്യമായി ജനങ്ങള്‍ക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞ് കിം ജോങ് ഉന്‍; കാരണം ഇങ്ങനെ…

ജീവിതത്തില്‍ ആദ്യമായി ജനങ്ങളോടു മാപ്പു പറഞ്ഞ് കിം ജോങ് ഉന്‍. ബ്രിട്ടിഷ് മാധ്യമമായ ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസംഗത്തിനിടെ കണ്ണട മാറ്റി കണ്ണീര്‍ തുടയ്ക്കുകയും ചെയ്തു കിമ്മെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണകക്ഷി പാര്‍ട്ടിയുടെ 75ാം ദിനാഘോഷ വേളയിലായിരുന്നു വികാരഭരിതനായി കിമ്മിനെ കണ്ടത്. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാതെ വന്നതിനാണ് മാപ്പ് പറഞ്ഞത്. രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള സുപ്രധാന ഉത്തരവാദിത്തമാണ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടില്‍നിന്നു കരകയറ്റാന്‍ തന്റെ ശ്രമങ്ങള്‍ പര്യാപ്തമായിട്ടില്ലെന്നും കിം പറഞ്ഞു. തന്റെ പൂര്‍വപിതാമഹന്‍മാര്‍ രാജ്യത്തിനു ചെയ്ത മഹത്തായ കാര്യങ്ങളുടെ പൈതൃകം കിം ഊന്നിപ്പറയുകയും ചെയ്തു.

Read More

ഇത് പോസ്റ്റ് ചെയ്ത ആളിനോട്, പ്രചരിപ്പിച്ചവരോട്, കമന്റ് ചെയ്ത് ആഘോഷിച്ചവരോട് നിങ്ങളെ ഞാന്‍ വെറുക്കുന്നു ! നിന്റെയൊക്കെ മനസ്സ് കല്ലാണോ ? പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും താരാ കല്യാണ്‍…

തനിക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന അപവാദ പ്രചരണത്തിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് താര കല്യാണ്‍. സോഷ്യല്‍ മീഡിയയില്‍ കൂടിത്തന്നെയാണ് താരത്തിന്റെ പ്രതികരണം. മകളുടെ വിവാഹത്തിനിടയില്‍ പകര്‍ത്തിയ വിഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു കാലത്തും അവരോടു പൊറുക്കില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് താര വീഡിയോയിലൂടെ പറയുന്നു. താരയുടെ വാക്കുകള്‍ ഇങ്ങനെ…”സമൂഹമാധ്യമങ്ങളില്‍ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ വിവാഹത്തിനിടയിലെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമൊടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ?നിനക്കുമില്ലേ വീട്ടില്‍ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാധ്യമങ്ങള്‍ നല്ലതാണ്. പക്ഷേ, ഇങ്ങനെ…

Read More

മമ്മൂട്ടിയെ കണ്ടതും പൊട്ടിക്കരഞ്ഞ് ആരാധിക ! ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് മമ്മൂക്ക;വീഡിയോ വൈറലാകുന്നു…

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കണ്ടതിന്റെ സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ആരാധിക. മമ്മൂട്ടിയുടെ വീടിനു മുമ്പിലായിരുന്നു ആരാധകര്‍ താരത്തെ സ്‌നേഹവായ്പ്പു കൊണ്ട് മൂടിയത്. എറണാകുളത്ത് മമ്മൂട്ടിയുടെ വീടിനു മുമ്പിലായിരുന്നു ഈ അപ്രതീക്ഷിത രംഗം. മമ്മൂട്ടി സ്ഥലത്തുണ്ടെന്നറിഞ്ഞാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ വീടിനു മുന്നിലെത്തിയത്. വീടിനു പുറത്തിറങ്ങുമ്പോള്‍ പ്രിയ താരത്തെ ഒരു നോക്കു കാണുകയായിരുന്നു ലക്ഷ്യം. ഒരു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകാനായി താരം വീടിനു പുറത്തേക്കിറങ്ങി. തുടര്‍ന്ന് ഏറെ നേരമായി തന്നെ കാത്തു നില്‍ക്കുകയായിരുന്ന ആരാധകരെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി, കാറില്‍ കയറാതെ നേരെ അവരുടെ അടുത്തെത്തി. പ്രിയ താരത്തില്‍ നിന്നുമുള്ള അപ്രതീക്ഷിത സ്‌നേഹപ്രകടനം കണ്ട ഒരു ആരാധിക പൊട്ടിക്കരഞ്ഞു. കരയുന്ന ആരാധികയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് കാര്യങ്ങള്‍ തിരക്കിയ താരം, നന്നായി പഠിക്കണമെന്നു കുട്ടികളെ ഉപദേശിച്ച ശേഷമാണ് ഷൂട്ടിംഗിനായി തിരിച്ചത്.

Read More

മോഹന്‍ലാല്‍ എന്ന മഹാനടന്‍ അന്ന് ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു ! മോഹന്‍ലാല്‍ കരഞ്ഞത് ആ മനുഷ്യന്റെ മരണത്തിനു മുമ്പില്‍ മാത്രം…

പ്രശസ്തരായവരുടെ വ്യാജ മരണവാര്‍ത്ത പടച്ചു വിട്ട് സംതൃപ്തി അടയുന്ന പല ആളുകളും ഈ സമൂഹത്തിലുണ്ട്. യേശുദാസിനെ പല പ്രാവശ്യം മരണത്തിലേക്കു നയിച്ചവരുടെ പിന്‍മുറക്കാര്‍ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിനേയും വെറുതെവിട്ടില്ല.ഇതെപ്പറ്റി ഒരു പ്രമുഖ നിരൂപകന്‍ എഴുതി കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇദ്ദേഹം പറയുന്നതിങ്ങനെ… പല പ്രാവശ്യമാണ് മോഹന്‍ലാലിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഏറ്റവും ഒടുവില്‍ മോഹന്‍ലാലിന്റെ മരണവാര്‍ത്ത അറിയിച്ചത് കഴിഞ്ഞ വര്‍ഷമാണ്.ഏവരും വിശ്വസിക്കാവുന്ന രീതിയിലായിരുന്നു വാര്‍ത്ത. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഞാന്‍ പലരേയും വിളിച്ചു. ഒടുവില്‍ നടി ലിസിയാണ് സത്യാവസ്ഥ അന്വേഷിച്ച് അറിയിച്ചത്. മോഹന്‍ലാലും കുടുംബവും ഒരു യാത്രയിലായിരുന്നു. ഇങ്ങനെ ഒരു അവസരം തെരഞ്ഞെടുത്താണ് മാനസികരോഗം ബാധിച്ചവര്‍ മോഹന്‍ലാല്‍ മരിച്ചു എന്ന് പ്രചരണം നടത്തിയത്. ഇതെല്ലാം കണ്ടും കേട്ടും മോഹന്‍ലാല്‍ ചിരിക്കുകയായിരുന്നു. മരണത്തെ ഒരു രീതിയിലും ഭയപ്പെടുന്ന കലാകാരനല്ല മോഹന്‍ലാല്‍. മരണത്തെ പേടിച്ചിരുന്നാല്‍ ജീവിതം തന്നെ മറന്നുപോകും എന്നാണ് ലാലിന്റെ അഭിപ്രായം.…

Read More

ചാലക്കുടിക്കാരന്‍ ചങ്ങാതി എങ്ങും പോകില്ല ! എവിടെയൊക്കെയോ ഉണ്ട്; ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ട് വിതുമ്പി ഹനാന്‍…

തൃശൂര്‍: മണിച്ചേട്ടന്‍ ജനമനസുകളില്‍ എന്നും ജീവിക്കണമെന്ന് ഹനാന്‍. വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ട ശേഷമാണ് ഹനാന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ കണ്ടപ്പോള്‍ മണിച്ചേട്ടന്‍ അടുത്ത് വന്നപോലെ തോന്നി. മണിച്ചേട്ടന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ നിധിയാണ് ഈ സിനിമ എന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി എങ്ങും പോകില്ല. എവിടെയൊക്കെയോ ഉണ്ട് എല്ലാവരെയും ചിരിപ്പിക്കാനും കരയ്പ്പിക്കാനും പാട്ടുപാടാനൊക്കെയായിട്ട്. മണിച്ചേട്ടന്‍ എന്നെ കുഞ്ഞുവാവ എന്നാണ് വിളിച്ചിരുന്നത്. എനിക്കു മണിച്ചേട്ടന്‍ പാട്ട് പാടിത്തരാറുണ്ടായിരുന്നു. മണിച്ചേട്ടന്‍ പാടിത്തരണ അതേ രീതിയില്‍’ ഹനാന്‍ പറഞ്ഞു. ചിത്രം വളരെ നന്നായിട്ടുണ്ടെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു. കലാഭവന്‍ മണിയുടെ കഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി തീയ്യേറ്ററിലെത്തിയത് കഴിഞ്ഞ മാസം 28നായിരുന്നു. രാജാമണിയാണ് കലാഭവന്‍ മണിയായിട്ടെത്തുന്നത്.

Read More