ചായക്കടയ്ക്ക് അപേക്ഷ കിട്ടിയാൽ പരിശോധിക്കുന്നപോലെ മാത്രം; അപേക്ഷ കിട്ടിയാൽ ഇനിയും ബ്രൂവറി അനുവദിക്കുമെന്ന് മന്ത്രി ഇ.രി. ജയരാജൻ

തിരുവനന്തപുരം: പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിൽ തെറ്റില്ലെന്ന് ആവർത്തിച്ച് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ബ്രൂവറി അപേക്ഷ കിട്ടിയാൽ ഇനിയും സർക്കാർ പരിഗണിക്കും. ചായക്കടയ്ക്ക് അപേക്ഷ കിട്ടിയാൽ പഞ്ചായത്തുകൾ പരിശോധിക്കാറില്ലേ, അതുപോലെ തന്നെയാണ് ഇക്കാര്യത്തിൽ സർക്കാരുമെന്നും ജയരാജൻ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കാലത്തുമാത്രമല്ല, എ.കെ. ആന്‍റണിയുടെ ഭരണകാലത്തും ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചിട്ടുണ്ട്. അന്നത്തെ എക്സൈസ് മന്ത്രി കെ.വി. തോമസാണ് ഇതിന് അനുമതി നൽകിയത്. ഇക്കാര്യത്തിൽ അവർ രണ്ടു പേരുമാണ് മറുപടി പറയേണ്ടതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Related posts