റ​യ​ലി​നു പി​ന്നാ​ലെ ബാ​ഴ്‌​സ

pt-thomas-lഗ്ര​നേ​ഡ: ലാ ​ലി​ഗ​യി​ല്‍ പോ​യി​ന്‍റ് നി​ല​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള റ​യ​ല്‍ മാ​ഡ്രി​ഡി​നു സ​മ്മ​ര്‍ദ​മു​യ​ര്‍ത്തി ബാ​ഴ്‌​സ​ലോ​ണ. എ​വേ മ​ത്സ​ര​ത്തി​ല്‍ ഗ്ര​നേ​ഡ​യെ 4-1ന് ​ത​ക​ര്‍ത്ത ബാ​ഴ്‌​സ​ലോ​ണ റ​യ​ലു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം ര​ണ്ടാ​ക്കി കു​റ​ച്ചു.

29 കളി​യി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് 66 പോ​യി​ന്‍റും ഒ​രു ക​ളി കു​റ​വു​ള്ള റ​യ​ലി​ന് 68 പോ​യി​ന്‍റു​മാ​ണു​ള്ള​ത്. ത​രം​താ​ഴ്ത്ത​ലി​നെ ഉ​റ്റു​നോ​ക്കു​ന്ന ഗ്ര​നേ​ഡ​യ്‌​ക്കെ​തി​രേ ല​യ​ണ​ല്‍ മെ​സി ഇ​ല്ലാ​തെ​യാ​ണ് ബാ​ഴ്‌​സ ഇ​റ​ങ്ങി​യ​ത്. ഒ​രു ക​ളി​യി​ലെ സ​സ്‌​പെ​ന്‍ഷ​നാ​ണ് മെ​സി​യെ പു​റ​ത്തി​രു​ത്തി​യ​ത്.

ആ​ദ്യ പ​കു​തി തീ​രാ​ന്‍ ഒ​രു മി​നി​റ്റു​ള്ള​പ്പോ​ള്‍ ലൂ​യി സു​വാ​ര​സ് ബാ​ഴ്‌​സ​ലോ​ണ​യ്ക്കു ലീ​ഡ് ന​ല്‍കി. ര​ണ്ടാം തു​ട​ങ്ങി അ​ഞ്ച് മി​നി​റ്റാ​യ​പ്പോ​ള്‍ ബാ​ഴ്‌​സ​ലോ​ണ​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ഗ്ര​നേ​ഡ ജെ​ര്‍മ​യി​ന്‍ ബോ​ഗ​യി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ചു. പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ പാ​ക്കോ അ​ല്‍കാ​സ​ര്‍ 64-ാം മി​നി​റ്റി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്കു ലീ​ഡ് തി​രി​ച്ചു​ന​ല്‍കി.

82-ാം മി​നി​റ്റി​ല്‍ ഗ്ര​നേ​ഡ​യു​ടെ ഉ​ച്ചേ അ​ഗ്‌​ബോ ചു​വ​പ്പുകാ​ര്‍ഡ് ക​ണ്ടു പു​റ​ത്താ​യ​തോ​ടെ ആ​തി​ഥേ​യ​ര്‍ പ​ത്തു​ പേ​രാ​യി ചു​രു​ങ്ങി. തൊ​ട​ട്ട​ടു​ത്ത മി​നി​റ്റി​ല്‍ ഇ​വാ​ന്‍ റാ​ക്കി​ട്ടി​ച്ച് ബാ​ഴ്‌​സ​യു​ടെ ലീ​ഡ് ഉ​യ​ര്‍ത്തി. ഇ​ഞ്ചു​റി ടൈ​മി​ല്‍ (90+1) നെ​യ്മ​റു​ടെ വ​ക ഗോ​ളും ചേ​ര്‍ന്ന​പ്പോ​ള്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്കു ത​ക​ര്‍പ്പ​ന്‍ ജ​യം.

ബാ​ഴ്‌​സ​ലോ​ണ​യ്ക്കു​വേ​ണ്ടി നെ​യ്മ​റു​ടെ
100-ാമ​ത്തെ ഗോ​ളാ​യി​രു​ന്നു. ജ​യ​ത്തോ​ടെ ബാ​ഴ്‌​സ​ലോ​ണ റ​യ​ലു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം ര​ണ്ടാ​യി​കു​റ​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ 3-0ന് ​അ​ലാ​വ്‌​സി​നെ തോ​ല്‍പ്പി​ച്ചി​രു​ന്നു. ഗ്ര​നേ​ഡ 19-ാം സ്ഥാ​ന​ത്തു ത​ന്നെ തു​ട​രു​ന്നു.

Related posts