ഇ​തു ഫെ​ഡ​റ​ര്‍ യു​ഗം

fedararമ​യാ​മി: 91-ാം കി​രീ​ട​വു​മാ​യി ടെ​ന്നീ​സ് ച​ക്ര​വ​ര്‍​ത്തി ക​ളം നി​റ​ഞ്ഞ​പ്പോ​ള്‍ ക​ളി​മ​ണ്‍ കോ​ര്‍​ട്ടി​ന്‍​റെ രാ​ജ​കു​മാ​ര​ന് മ​യാ​മി​യി​ല്‍ നി​ന്നു ക​ണ്ണീ​രോ​ടെ മ​ട​ക്കം. ത​ന്‍​റെ മൂ​ന്നാം മ​യാ​മി മാ​സ്റ്റേ​ഴ്‌​സ് കി​രീ​ടം നേ​ടി​യ ഫെ​ഡ​റ​ര്‍ 6-3,6-4 എ​ന്ന സ്‌​കോ​റി​നാ​ണ് സു​ഹൃ​ത്തും ചി​ര​വൈ​രി​യു​മാ​യ ന​ദാ​ലി​നെ തോ​ല്‍​പ്പി​ച്ച​ത്. മ​യാ​മി​യി​ല്‍ അ​ഞ്ചാം ത​വ​ണ​യും ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ വീ​ഴാ​നാ​യി​രു​ന്നു സ്പാ​നി​ഷ് കാ​ള​ക്കൂ​റ്റ​ന്‍​റെ വി​ധി.

ക്രാ​ന്‍​ഡ​ന്‍ പാ​ര്‍​ക്കി​ലെ ടെ​ന്നീ​സ് കോ​ര്‍​ട്ടി​ലേ​ക്ക് ഇ​തി​ഹാ​സ​താ​ര​ങ്ങ​ളെ കാ​ണി​ക​ള്‍ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. ഏ​വ​രും കാ​ത്തി​രു​ന്ന മ​ത്സ​ര​ത്തി​ന്‍​റെ തു​ട​ക്ക​ത്തി​ല്‍ ഇ​രു​വ​രും ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു. ആ​ദ്യ മൂ​ന്നു സ​ര്‍​വും നി​ല​നി​ര്‍​ത്തി​യ ഇ​രു​വ​രും 3-3 എ​ന്ന സ്‌​കോ​റി​ല്‍ തു​ല്യ​ത പാ​ലി​ച്ചു. എ​ന്നാ​ല്‍ നാ​ലാം ഗെ​യി​മി​ല്‍ ത​ന്‍​റെ സ​ര്‍​വ് നി​ല​നി​ര്‍​ത്തി​യ ഫെ​ഡ​റ​ര്‍ എ​തി​രാ​ളി​യു​ടെ സ​ര്‍​വ് ബ്രേ​ക്ക് ചെ​യ്ത് 5-3ന്‍​റെ ലീ​ഡ് നേ​ടി.

തു​ട​ര്‍​ന്ന് ത​ന്‍​റെ സ​ര്‍​വീ​സ് നി​ല​നി​ര്‍​ത്തി​യ ഫെ​ഡ​റ​ര്‍ 6-3ന് ​സെ​റ്റ് സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സെ​റ്റി​ലും ഇ​രു​വ​രും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം തു​ട​ര്‍​ന്നു. ഇ​രു​വ​രും സ​ര്‍​വു​ക​ള്‍ നി​ല​നി​ര്‍​ത്തി മു​മ്പോ​ട്ടു പോ​യ​പ്പോ​ള്‍ സ്‌​കോ​ര്‍ 4-4 എ​ന്ന നി​ല​യി​ലെ​ത്തി. എ​ന്നാ​ല്‍ അ​ഞ്ചാം ഗെ​യി​മി​ല്‍ ന​ദാ​ലി​ന്‍​റെ സ​ര്‍​വ് ബ്രേ​ക്ക് ചെ​യ്ത ഫെ​ഡ​റ​ര്‍ കി​രീ​ട​ത്തി​ന്‍​റെ തൊ​ട്ട​ടു​ത്തെ​ത്തി.

തൊ​ട്ട​ടു​ത്ത ഗെ​യി​മി​ല്‍ പൊ​രു​തി​യ ന​ദാ​ല്‍ 30-30 എ​ന്ന നി​ല​യി​ല്‍ വ​രെ​യെ​ത്തി​യെ​ങ്കി​ലും. ഉ​ജ്വ​ല​മാ​യ ഒ​രു വി​ന്ന​റി​ലൂ​ടെ ഫെ​ഡ​റ​ര്‍ 40-30 എ​ന്ന നി​ല​യി​ല്‍ ലീ​ഡ് നേ​ടി. തൊ​ട്ട​ടു​ത്ത നി​മി​ഷം ഫെ​ഡ​റ​ര്‍ തൊ​ടു​ത്ത സ​ര്‍​വീ​സ് റി​ട്ടേ​ണ്‍ ചെ​യ്ത ന​ദാ​ലി​ന്‍​റെ ഷോ​ട്ട് കോ​ര്‍​ട്ടി​നു പു​റ​ത്തു പ​തി​ച്ച​പ്പോ​ള്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ആ​വേ​ശം അ​ണ​പൊ​ട്ടി.

തു​ട​ര്‍​ച്ച​യാ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ റാ​ഫേ​ല്‍ ന​ദാ​ലി​നെ തോ​ല്‍​പ്പി​ക്കാ​ന്‍ സാ​ധി​ച്ച​തി​ല്‍ അ​ദ്ഭു​തം തോ​ന്നു​ന്നു​വെ​ന്നാ​ണ് ഫെ​ഡ​റ​ര്‍ മ​ത്സ​ര​ശേ​ഷം പ​റ​ഞ്ഞ​ത്. ക​ളി​മ​ണ്‍ കോ​ര്‍​ട്ട് സീ​സ​ണ്‍ വ​രു​ന്ന​തി​നാ​ല്‍ താ​ന്‍ അ​ടു​ത്ത 10 ആ​ഴ്ച​ക്കാ​ല​ത്തേ​ക്ക് ടെ​ന്നീ​സി​ല്‍ നി​ന്നു വി​ട്ടു നി​ല്‍​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്നും ഫെ​ഡ​റ​ര്‍ പ​റ​ഞ്ഞു.

താ​ന്‍ ക​ണ്ട​തി​ല്‍ വ​ച്ചേ​റ്റ​വും വ​ലി​യ തി​രി​ച്ചു​വ​ര​വാ​ണ് ഫെ​ഡ​റ​റി​ന്‍​റേ​തെ​ന്നാ​യി​രു​ന്നു ന​ദാ​ലി​ന്‍​റെ വാ​ക്കു​ക​ള്‍. എ​ന്നി​രു​ന്നാ​ലും ഈ ​വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു ത​വ​ണ ഫെ​ഡ​റ​റോ​ടു പ​രാ​ജ​യ​പ്പെ​ട്ട​തി​ല്‍ ത​നി​ക്കു ദുഃ​ഖ​മു​ണ്ടെ​ന്നും സ്പാ​നി​ഷ് താ​രം വ്യ​ക്ത​മാ​ക്കി.

2005ല്‍ ​ഇ​തേ മ​യാ​മി​യി​ല്‍ ആ​യി​രു​ന്നു ആ​ദ്യ ഫെ​ഡ​ല്‍(​ഫെ​ഡ​റ​ര്‍+​ന​ദാ​ല്‍) ഫൈ​ന​ല്‍. അ​വി​ടെ നി​ന്ന് ഇ​തു​വ​രെ 23 ഫൈ​ന​ലു​ക​ളി​ല്‍ ന​ദാ​ലും ഫെ​ഡ​റ​റും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. ന​ദാ​ലി​നാ​യി​രു​ന്നു കൂ​ടു​ത​ല്‍ വി​ജ​യം.

എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷം ഏ​റ്റു​മു​ട്ടി​യ ര​ണ്ടു ഫൈ​ന​ലു​ക​ളി​ലും ന​ദാ​ലി​നെ ക​ട​ത്തി​വെ​ട്ടി​ക്കൊ​ണ്ടു​ള്ള ഫെ​ഡ​റ​റു​ടെ ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ല്‍​പ്പി​നാ​യി​രു​ന്നു ടെ​ന്നീ​സ് ലോ​കം ക​ണ്ട​ത്. മ​യാ​മി​ല്‍ ന​ട​ന്ന​ത് ഇ​രു​വ​രും ത​മ്മി​ല്‍ ന​ട​ന്ന 37-ാമ​ത്തെ മ​ത്സ​ര​വും കൂ​ടി​യാ​യി​രു​ന്നു. ഈ ​വി​ജ​യ​മു​ള്‍​പ്പെ​ടെ 14 മ​ത്സ​ര​ങ്ങ​ളി​ല്‍ ഫെ​ഡ​റ​ര്‍ വി​ജ​യി​ച്ച​പ്പോ​ള്‍ 23 മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യം ന​ദാ​ലി​നൊ​പ്പ​മാ​യി​രു​ന്നു.

പ​രി​ക്കു​മൂ​ലം ക​ഴി​ഞ്ഞ സീ​സ​ന്‍​റെ പ​കു​തി​യി​ല​ധി​കം ന​ഷ്ട​മാ​യ ഫെ​ഡ​റ​ർ ഇ​ത്ത​വ​ണ മ​ത്സ​രി​ച്ച നാ​ലു ടൂ​ര്‍​ണ​മെ​ന്‍​റി​ല്‍ മൂ​ന്നി​ലും ക​പ്പു​യ​ര്‍​ത്ത​ര്‍​ത്തി​യാ​ണ് സ്വ​പ്‌​ന​തു​ല്യ​മാ​യ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്ന​ത്. എ​ടി​പി ടൂ​ര്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഈ ​സീ​സ​ണി​ല്‍ ഒ​രൊ​റ്റ മ​ത്സ​ര​ത്തി​ൽ മാ​ത്ര​മാ​ണ് ഫെ​ഡ​റ​ര്‍ പ​രാ​ജ​യ​മ​ണ​ഞ്ഞ​ത്. ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ഓ​പ്പ​ണി​ന്‍​റെ ര​ണ്ടാം​റൗ​ണ്ടി​ല്‍ റ​ഷ്യ​ന്‍ താ​രം എ​വ്‌​ജെ​നി ഡോ​ണ്‍​സ്‌​കോ​യി​ക്കെ​തി​രേ ആ​യി​രു​ന്നു ആ ​തോ​ല്‍​വി.

മ​യാ​മി​യി​ലെ കി​രീ​ട​വി​ജ​യ​ത്തോ​ടെ ത​ന്‍​റെ ക​രി​യ​റി​ലെ 26-ാം മാ​സ്റ്റേ​ഴ്‌​സ് കി​രീ​ട​മാ​ണ് ഫെ​ഡ​റ​ര്‍ നേ​ടി​യ​ത്. 30 കി​രീ​ടം നേ​ടി​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും 28 കി​രീ​ടം നേ​ടി​യ ന​ദാ​ലു​മാ​ണ് ഫെ​ഡ​റ​ര്‍​ക്കു മു​മ്പി​ലു​ള്ള​ത്. ആ​കെ​യു​ള്ള കി​രീ​ട നേ​ട്ട​ത്തി​ലും ഫെ​ഡ​റ​ര്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

109 കി​രീ​ടം നേ​ടി​യ ജി​മ്മി കോ​ണേ​ഴ്‌​സും 94 കി​രീ​ടം നേ​ടി​യ ഇ​വാ​ന്‍ ലെ​ന്‍​ഡ​ലും മാ​ത്ര​മാ​ണ് ഫെ​ഡ​റ​ര്‍​ക്കു മു​മ്പി​ലു​ള്ള​ത്. വീ​ണ്ടു​മൊ​രു വി​ശ്ര​മ​മെ​ടു​ത്ത് ഫെ​ഡ​റ​ര്‍ ഫ്ര​ഞ്ച് ഓ​പ്പ​ണ് ത​യാ​റെ​ടു​ക്കു​മ്പോ​ള്‍ എ​തി​രാ​ളി​ക​ള്‍​ക്ക് ക​രു​തി​യി​രി​ക്കാം. കാ​ര​ണം ഇ​ത് ഫെ​ഡ​റ​റാ​ണ്. എ​ക്കാ​ല​ത്തെ​യും മി​ക​ച്ച​വ​ന്‍ എ​ന്ന വി​ശേ​ഷ​ണ​ത്തി​ന​ര്‍​ഹ​നാ​യ ഒ​രേ​യൊ​രാ​ള്‍.

Related posts