അതിവേഗ ഇന്റര്‍നെറ്റുമായി രാജ്യത്തെ ഞെട്ടിക്കാന്‍ ബിഎസ്എന്‍എല്‍ !ഭാരത് ഫൈബര്‍ പദ്ധതി രാജ്യത്ത് ആദ്യം ആരംഭിക്കുക കൊച്ചിയില്‍…

അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയായ ഭാരത് എയര്‍ പദ്ധതിയുമായി ബിഎസ്എന്‍എല്‍. റേഡിയോ തരംഗങ്ങള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റ് പദ്ധതി രാജ്യത്താദ്യമായി എത്തുക കൊച്ചിയിലാണ്. ബിഎസ്എന്‍എല്‍ ഫൈബര്‍ കണക്ഷന്‍ വഴി ടെലിവിഷന്‍ ചാനലുകളും ഇനി മുതല്‍ കൊച്ചിയില്‍ ലഭ്യമാകും.

ബിഎസ്എന്‍എല്‍ ഡാറ്റക്കായി ഇനി പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് എല്ലായിടത്തേക്കും ഭൂഗര്‍ഭ കേബിളുകള്‍ എത്തിക്കേണ്ട. കെട്ടിടത്തില്‍ ആവശ്യമായ കേബിളുകള്‍ ഒരുക്കുക. റേഡിയോ തരംഗങ്ങളിലൂടെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമാകും. ഫ്‌ളാറ്റുകളിലും ഓഫീസ് സമുച്ചയങ്ങളിലും ഈ രീതിയില്‍ ഒരൊറ്റ ഫൈബര്‍ കണക്ഷനിലൂടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കാം.

സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ ട്രിപ്പിള്‍ പ്ലേ സര്‍വീസും തുടങ്ങുകയാണ്. വോയ്‌സിനും ഡാറ്റക്കും പുറമെ കേബിള്‍ ടിവി കൂടി ലഭ്യമാക്കുന്നതാണ് ബിഎസ്എന്‍എല്‍ ട്രിപ്പിള്‍ പ്ലേ സര്‍വീസ്. ഇന്റര്‍നെറ്റ് പ്രോട്ടോ കോള്‍ ടെലിവിഷന്‍ അഥവാ ഐപിടിവി സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിക്കുന്നതും കൊച്ചിയിലാണ്.

സ്മാര്‍ട്ട് ടിവിയിലും സാധാരണ ടിവികളിലും സേവനം ലഭ്യമാകും.. സാധാരണ ടിവി കളെ സ്മാര്‍ട്ട് ആക്കി മാറ്റാന്‍ 1600 രൂപ ചിലവില്‍ ഡിജിറ്റല്‍ മോഡം വെച്ചാല്‍ മതി. ഇതോടെ ഇന്റര്‍നെറ്റ് ബ്രൗസിംഗും സാധ്യമാവും. രാജ്യത്താകമാനം ജിയോ ഫൈബര്‍ വ്യാപിപ്പിക്കാന്‍ റിയലന്‍സ് ഒരുങ്ങുമ്പോള്‍ ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ് ബിഎസ്എന്‍എല്‍.

Related posts

Leave a Comment