ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ  കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം; അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബൈ​ക്ക് ര​ണ്ടാ​യി ഒ​ടി​ഞ്ഞു


ചി​ങ്ങ​വ​നം: ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കോ​ട്ട​യം കി​ളി​രൂ​ര്‍ എ​സ്എ​ന്‍​ഡി​പി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ചെ​ങ്ങ​ളം സൗ​ത്ത് വാ​ഴ​ക്കൂ​ട്ട​ത്തി​ല്‍ അ​നീ​ഷ് ആ​ര്‍. ച​ന്ദ്ര​ന്‍റെ മ​ക​ന്‍ അ​ര​വി​ന്ദ് ആ​ര്‍. അ​നീ​ഷ് (20) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നു എം​സി റോ​ഡി​ല്‍ നാ​ട്ട​കം മ​റി​യ​പ്പ​ള്ളി​ക്കും വി​ല്ലേ​ജ് ഓ​ഫീ​സി​നും മ​ധ്യേ​യു​ള്ള ഇ​റ​ക്ക​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നു കോ​ട്ട​യ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും എ​തി​ര്‍​ദി​ശ​യി​ലെ​ത്തി​യ ഐ​ഷ​ര്‍ ലോ​റി​യും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് അ​ര​വി​ന്ദ് ത​ല​യി​ടി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ചാ​ലു​കു​ന്നി​ല്‍ സ​ഹോ​ദ​രി ല​ക്ഷ്മി​യെ ട്യൂ​ഷ​ന് കൊ​ണ്ടാ​ക്കി​യ​ശേ​ഷം അ​ര​വി​ന്ദ് പ​ള്ള​ത്തി​ന് പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ​തു​ട​ര്‍​ന്ന് അ​ര​വി​ന്ദി​ന്‍റെ മൃ​ത​ദേ​ഹം എം​സി റോ​ഡി​ല്‍​ത്ത​ന്നെ കി​ട​ക്കു​ക​യാ​യി​രു​ന്നു. ചി​ങ്ങ​വ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി 108 ആം​ബു​ല​ന്‍​സ് വ​രു​ത്തി​യാ​ണ് മൃ​ത​ദേ​ഹം കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് റോ​ഡി​ല്‍ കൂ​ടി​ക്കി​ട​ന്ന ര​ക്ത​വും അ​വ​ശി​ഷ്ട​ങ്ങ​ളും കോ​ട്ട​യ​ത്തുനി​ന്നു ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബൈ​ക്ക് ര​ണ്ടാ​യി ഒ​ടി​ഞ്ഞു.

എം​സി റോ​ഡി​ല്‍ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ത​ട​സ​വും നേ​രി​ട്ടു. ചി​ങ്ങ​വ​നം പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മാ​ന്നാ​നം കെ​ഇ കോ​ള​ജി​ലെ ബി​എ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ര​വി​ന്ദ്.

മാ​താ​വ്: ജി​ജി (അ​ധ്യാ​പി​ക).മൃ​ത​ദേ​ഹം കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ല്‍.

Related posts

Leave a Comment