“സ​ര്‍​ക്കാ​രി​ന്‍റെ ഭാ​വി?’  കൈ​നോ​ട്ട​ക്കാ​ര​ന്‍റെ പ്ര​വ​ച​നം തേ​ടി മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​ന്‍; എതിർപ്പ് പ്രകടിപ്പിച്ച് വിവിധ സംഘടനകൾ; ഷിൻഡേയുടെ പ്രതികരണം ഇങ്ങനെ…

മും​ബൈ: സ​ര്‍​ക്കാ​രി​ന്‍റെ ഭാ​വി അ​റി​യാ​ന്‍ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡേ കൈ​നോ​ട്ട​ക്കാ​ര​നെ സ​ന്ദ​ര്‍​ശി​ച്ച​തു വി​വാ​ദ​മാ​യി. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും ദു​ര്‍​മ​ന്ത്ര​വാ​ദ​വും നി​രോ​ധി​ക്കാ​നു​ള്ള നി​യ​മ​ത്തി​നെ​തി​രാ​യ നീ​ക്ക​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നു.

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍​ക്കും അ​നാ​ചാ​ര​ങ്ങ​ള്‍​ക്കു​മെ​തി​രേ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ള്‍ ഷി​ന്‍​ഡേ​യു​ടെ പ്ര​വ​ര്‍​ത്തി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു രം​ഗ​ത്തു​വ​ന്നു.

നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി ഇ​ന്ന​ലെ ഷി​ര്‍​ദ്ദി സാ​യി​ബാ​ബ​യെ സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഷി​ർ​ദ്ദി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഷി​ന്‍​ഡേ കൈ​നോ​ട്ട​ക്കാ​ര​ന്‍ ന​ട​ത്തു​ന്ന നാ​സി​ക് ജി​ല്ല​യി​ലെ സി​ന്നാ​റി​ലു​ള്ള ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​യ​ത്.

ഷി​ന്‍​ഡേ​യോ​ടൊ​പ്പം ഭാ​ര്യ​യു​മു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും അ​വി​ടെ ന​ട​ത്തി​യ പ്ര​ത്യേ​ക പൂ​ജ​യി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്നാ​ണ്, ഷി​ന്‍​ഡേ​യു​ടെ കൈ​നോ​ക്കി ജ്യോ​ത്സ്യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​വി പ്ര​വ​ചി​ച്ച​ത്.

ഷി​ന്‍​ഡേ ഈ ​ജ്യോ​ത്സ്യ​ന്‍റെ ക്ഷേ​ത്ര​ത്തി​ൽ ഇ​ട​യ്ക്കി​ടെ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​റു​ള്ള​താ​ണ്. ജ്യോ​ത്സ്യ​ന്‍റെ പ്ര​വ​ച​ന​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​ണ് ഷി​ന്‍​ഡേ പ​ല തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

സ​മൂ​ഹ​ത്തി​ലെ അ​നാ​ചാ​ര​ങ്ങ​ള്‍​ക്കെ​തി​രേ മാ​തൃ​ക​യാ​കേ​ണ്ട​വ​ര്‍ ത​ന്നെ ഇ​ത്ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ല്‍​ത​ന്നെ ത​ള​ച്ചി​ടു​മെ​ന്നും വി​വി​ധ സം​ഘ​ട​ന​ക​ള്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പോ​കു​ന്ന​തി​ന് എ​ന്തു വി​ല​ക്കാ​ണ് രാ​ജ്യ​ത്തു​ള്ള​തെ​ന്നു ഷി​ന്‍​ഡേ ചോ​ദി​ച്ചു. ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും അ​വി​ട​ങ്ങ​ളി​ലെ പു​രോ​ഹി​ത​ന്മാ​രെ കാ​ണാ​നും എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നും ഷി​ന്‍​ഡേ പ​റ​ഞ്ഞു.ഏ​ക്നാ​ഥ് ഷി​ൻ​ഡേ ഷി​ർ​ദ്ദി സാ​യി​ബാ​ബ ക്ഷേ​ത്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു.

Related posts

Leave a Comment