പാ​ക്കി​സ്ഥാ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി​യെ വെ​ടി​വച്ചു​കൊ​ന്നു

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​ൻ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യാ അ​സം​ബ്ലി​യി​ലേ​ക്കു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി മാ​ലി​ക് ക​ലീം ഉ​ള്ള​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​യാ​ളു​ടെ അ​നു​യാ​യി​ക​ളാ​യ ര​ണ്ടു​പേ​രും മ​രി​ച്ചു. വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​ലീം ഉ​ള്ള കൊ​ല്ല​പ്പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ, തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ബ​ലൂ​ചി​സ്ഥാ​നി​ൽ​നി​ന്നു​ള്ള പാ​ക്കി​സ്ഥാ​ൻ മു​സ്‌​ലീം ലീ​ഗ് ന​വാ​സ് (പി​എം​എ​ൽ-​എ​ൻ) ദേ​ശീ​യ അ​സം​ബ്ലി സ്ഥാ​നാ​ർ​ഥി മി​ർ അ​സ്‌​ലം ബു​ലേ​ദി​ക്കു​നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു.

ഇ​യാ​ൾ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. രാ​ഷ്ട്രീ​യ​മാ​യും സാ​മ്പ​ത്തി​ക​മാ​യും ഏ​റെ പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ടു​ന്ന പാ​ക്കി​സ്ഥാ​നി​ൽ ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment