അ​ന്ത​ർ ജി​ല്ലാ സ​ർ​വീ​സ്; ക​ണ്ണൂ​രി​ൽ ബ​സു​ക​ൾ ഓ​ടി​യി​ല്ല; ഉ​ത്ത​ര​വ് ല​ഭി​ച്ചി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി

ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ത്തി​വ​ച്ച ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ച്ചി​ല്ല. ഇ​ന്നു മു​ത​ൽ ര​ണ്ടു സ​മീ​പ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കാ​ൻ ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.​

എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് യാ​തൊ​രു അ​റി​യി​പ്പും ജി​ല്ല​യി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് കെ​എ​സ് ആ​ർ​ടി​സി സൂ​പ്ര​ണ്ട് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ബ​സു​ക​ൾ ഓ​ടി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​കാ​ര്യ​ബ​സു​ക​ളും ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ആ​ലോ​ചി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ൽ ബ​സ് ഓ​ടി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​ന്നു മു​ത​ൽ തൊ​ട്ട​ടു​ത്ത ജി​ല്ല​ക​ളി​ലേ​ക്ക് കെ ​എ​സ് ആ​ർ ടി ​സി യും ​സ്വ​കാ​ര്യ ബ​സു​ക​ളും ഓ​ടി​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നം.

എ​ല്ലാ ബ​സു​ക​ളി​ലും കോ​വി​ഡി​ന് മു​മ്പു​ള്ള ടി​ക്ക​റ്റ് നി​ര​ക്കു ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും എ​ല്ലാ സീ​റ്റി​ലും യാ​ത്ര​ക്കാ​രെ ഇ​രു​ത്താ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ന്ത​ർ സം​സ്ഥാ​ന പൊ​തു​ഗ​താ​ഗ​ത​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.

Related posts

Leave a Comment