കോട്ടയം മെഡിക്കൽ കോളജിൽ ജീവനക്കാരി അപമര്യാദയായി പെരുമാറിയെന്ന് പോലീസ്; മൊഴിയെടുക്കാൻ അനുമതി ചോദിച്ച് പോലീസ്; അനുവദിക്കരുതെന്ന് സർവീസ് സംഘടനകൾ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ കൗ​ണ്ട​റി​ൽ ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കു​വാ​ൻ യൂ​ണി​ഫോ​മി​ലെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നോ​ട് കൗ​ണ്ട​റി​ൽ ഡ്യൂ​ട്ടി​യി​ലി​രു​ന്ന ജീ​വ​ന​ക്കാ​രി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി.

പ​രാ​തി സം​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യാ​ൽ അ​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് സ​ർ​വീ​സ് സം​ഘ​ട​നാ നേ​താ​ക്ക​ൾ. ക​ഴി​ഞ്ഞയാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഒ​ പി ര​ജി​സ്ട്രേഷ​ൻ കൗ​ണ്ട​റി​ലാ​ണ് സം​ഭ​വം.

ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​പി​ഒ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഒ​ പി ചീ​ട്ട് എ​ടു​ക്കു​ന്ന​തി​നാ​യാ​ണ് കൗ​ണ്ട​റി​ൽ എ​ത്തി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ ക്യൂ​വി​ൽ നി​ൽ​ക്കാ​തെ ത​ന്നെ ഒ​ പി ചീ​ട്ട് ന​ൽ​കി.

അ​ല്പം ക​ഴി​ഞ്ഞ​പ്പോ​ൾ വീ​ണ്ടും ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഒ​ പി ചീ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ ക്യൂ​വി​ൽ നി​ൽ​ക്കു​വ​ൻ കൗ​ണ്ട​റി​ലുണ്ടാ​യി​രു​ന്ന ആ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ജീ​വ​ന​ക്കാ​രി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് കാ​ണി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഗാ​ന്ധി​ന​ഗ​ർ സി​ഐ​ക്ക് പ​രാ​തി ന​ൽ​കി.

പ​രാ​തി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കു​വാ​നും ജീ​വ​ന​ക്കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​വാ​നും അ​നു​മ​തി ചോ​ദി​ച്ചുകൊ​ണ്ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പോ​ലീ​സ് ക​ത്ത് ന​ൽ​കി.

എ​ന്നാ​ൽ ജീ​വ​ന​ക്കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ പോ​ലീ​സി​ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് വി​വി​ധ സ​ർ​വീസ് സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​യു​ന്നു. അ​ങ്ങ​നെ ന​ൽ​കി​യാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

പോ​ലീ​സി​നെ അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​രി പ​റ​യു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി ത​ന്നാ​ൽ അ​ന്വേ​ഷി​ക്കു​വാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് ച​ട്ട​ം.

Related posts

Leave a Comment