ചേട്ടൻ സൂപ്പറാ… അ​ജി​കു​മാ​റി​ന്‍റെ സ​ത്യ​സ​ന്ധ​ത തു​ട​രും, കൃ​ഷ​ണേ​ന്ദു​വി​ന്‍റെ പു​ഞ്ചി​രി​യും! ബ​സി​ല്‍​നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല ഉ​ട​മ​യ്ക്ക് തി​രി​ച്ചു​ന​ല്‍​കി ക​ണ്ട​ക്ട​ർ

ബ​സി​ല്‍​നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല ഉ​ട​മ​യ്ക്ക് തി​രി​ച്ചു​ന​ല്‍​കി ആ​ലു​വ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍.​ആ​ലു​വ പ​റ​വൂ​ര്‍ സ​ര്‍​വീ​സ് ബ​സി​ലെ ക​ണ്ട​ക്ട​ര്‍ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​ജി​കു​മാ​റി​നാ​ണ് മാ​ല സീ​റ്റി​ന​ടി​യി​ല്‍ നി​ന്ന് പ​റ​വൂ​ര്‍ എ​ത്താ​റാ​യ​പ്പോ​ള്‍ കി​ട്ടി​യ​ത്.

ആ​ലു​വ – പ​റ​വൂ​ര്‍​ക​വ​ല മ​ണ​പ്പു​റം റോ​ഡി​ല്‍ അ​ര്‍​ച്ച​നാ​സ് ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ജീ​വ​ന​ക്കാ​രി കൂ​ത്താ​ട്ടു​കു​ളം പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ല്‍ കൃ​ഷ്‌​ണേ​ന്ദു ഷാ​ജി​യു​ടെ ആ​റ് ഗ്രാ​മി​ന്‍റെ മാ​ല​യാ​ണ് ബ​സി​ല്‍ ന​ഷ്ട​മാ​യ​ത്. മാ​ല ന​ഷ്ട​പ്പെ​ട്ടു എ​ന്ന പ​രാ​തി​യു​മാ​യി കൃ​ഷ്‌​ണേ​ന്ദു ഡി​പ്പോ​യി​ലെ​ത്തി.

യാ​ത്ര​ചെ​യ്ത ടി​ക്ക​റ്റും ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് ക​ണ്ട​ക്ട​ര്‍ അ​ജി​കു​മാ​ര്‍ ഉ​ട​മ കൃ​ഷ്ണ​ന്ദു​വി​ന് കൈ​മാ​റി​യ​ത്. ആ​ലു​വ​യി​ല്‍ വ​ച്ച് ത​ന്നെ ഊ​രി​പ്പോ​യ മാ​ല പ​റ​വൂ​രി​ല്‍ ബ​സ് എ​ത്തു​ന്ന​ത് വ​രെ ആ​രു​ടേ​യും ശ്ര​ദ്ധ​യി​ല്‍​പെ​ടാ​തി​രു​ന്ന​താ​ണ് ഭാ​ഗ്യ​മാ​യ​ത്.

Related posts

Leave a Comment