വട്ടിയൂർക്കാവ്  കൈവിട്ടു…! മോഹം തകർന്ന് മോഹൻ കുമാർ; ഇ​ട​ത് മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ച്ചിരുന്നു; എണ്ണിത്തീരും മുമ്പേ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രതികരണം ഇങ്ങനെയൊക്കെ…

തി​രു​വ​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​മ്പെ മ​ണ്ഡ​ലം കൈ​വി​ട്ട് യു​ഡി​എ​ഫ്. മു​ൻ​കൂ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കാ​ൻ സാ​ധി​ച്ച​തും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ഇ​ട​ത് മു​ന്നേ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ‌​ഥി കെ. ​മോ​ഹ​ൻ കു​മാ​ർ.

ജൂ​ൺ ആ​ദ്യ​വാ​രം മു​ത​ൽ ത​ന്നെ ഇ​ട​ത് പ​ക്ഷം മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ‌ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വെ​ള്ള​പ്പൊ​ക്ക​കാ​ല​ത്ത് മേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തും ഇ​തി​നെ ഉ​യ​ർ​ത്തി​കാ​ട്ടി​യ​തും.

യു​ഡി​എ​ഫി​ന് സ്ഥാ​നാ​ർ​ഥി നി​ർ‌​ണ​യ​ത്തി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​ട​തി​നൊ​പ്പം എ​ത്താ​നാ​യി​ല്ലെ​ന്നും മോ​ഹ​ൻ കു​മാ​ർ പ​റ​ഞ്ഞു.

Related posts