ഒറ്റ കോൾ മതി..! സ്ത്രീസുരക്ഷയ്ക്ക് ഇനി പോലീസ് സ്റ്റേഷനുകളിൽ മിത്ര 181; പരാതി കേൾക്കുന്നതും തുടർനടപടികളും വനിതാ പോലീസിന്‍റെ സാന്നിധ്യത്തിൽ

callingladyfbവടക്കഞ്ചേരി: സ്ത്രീസുരക്ഷയ്ക്കായി ഇനി പോലീസ് സ്റ്റേഷനുകളിൽ മിത്ര 181. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ, പീഡനങ്ങൾ, അപമാനം തുടങ്ങി സ്ത്രീസംബന്ധമായ പരാതികൾ 181 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ ഉടനേ നടപടിയുണ്ടാകും.

പരാതി കേൾക്കുന്നതും തുടർനടപടികളും വനിതാ പോലീസിന്റെ സാന്നിധ്യത്തിലും മേൽനോട്ടത്തിലാകുമെന്നതിനാൽ സ്ത്രീസംബന്ധമായ പരാതികൾ പൂർണമായും ഉൾക്കൊണ്ട് നടപടി വേഗത്തിലാക്കാൻ കഴിയും.

Related posts