ര​ണ്ട് യു​എ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വ​ച്ചി​ട്ടു: ര​ണ്ട് പൈ​ല​റ്റു​മാ​രെ ര​ക്ഷ​പ്പെ​ടു​ത്തി, ഒ​രാ​ളെ കാ​ണാ​നി​ല്ല

ദു​ബാ​യ്: ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം തീ​വ്ര​മാ​കു​ന്ന​തി​നി​ടെ ര​ണ്ട് അ​മേ​രി​ക്ക​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​റാ​ൻ വെ​ടി​വ​ച്ചി​ട്ടു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ ത​ക​ർ​ന്ന വി​മാ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പൈ​ല​റ്റു​മാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. കാ​ണാ​താ​യ പൈ​ല​റ്റി​നാ​യി ഇ​റാ​ൻ സേ​ന​യും തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

യു​എ​സ് എ​ഫ്-15​ഇ വി​മാ​ന​മാ​ണ് ഇ​റാ​നി​ൽ ത​ക​ർ​ന്നു​വീ​ണ​ത്. ഇ​തി​ലെ ഒ​രു ക്രൂ ​മെ​മ്പ​റെ അ​മേ​രി​ക്ക​ൻ സ്പെ​ഷ്യ​ൽ ഫോ​ഴ്സ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ര​ണ്ടാ​മ​ത്തെ​യാ​ൾ​ക്കാ​യി ഇ​റാ​ൻ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. ഇ​തി​നി​ടെ കു​വൈ​റ്റി​ന് മു​ക​ളി​ൽ​വ​ച്ച് ത​ക​ർ​ന്ന എ-10 ​വാ​ർ​ത്ത്ഹോ​ഗ് വി​മാ​ന​ത്തി​ലെ പൈ​ല​റ്റ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​ണാ​താ​യ പൈ​ല​റ്റി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ട് ബ്ലാ​ക്ക് ഹോ​ക്ക് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്കും വെ​ടി​യേ​റ്റെ​ങ്കി​ലും അ​വ സു​ര​ക്ഷി​ത​മാ​യി ഇ​റാ​ൻ വ്യോ​മാ​തി​ർ​ത്തി ക​ട​ന്നു.

വി​മാ​നം വെ​ടി​വ​ച്ചി​ട്ട സം​ഭ​വം ഇ​റാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​തി​ക​രി​ച്ചു. “ഇ​തൊ​രു യു​ദ്ധ​മാ​ണ്, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്’ ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

എ​ന്നാ​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വൈ​റ്റ് ഹൗ​സോ, പെ​ന്‍റ​ഗ​ണോ ഔ​ദ്യോ​ഗി​ക​മാ​യി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​റാ​ൻ സൈ​ന്യം പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും അ​മേ​രി​ക്ക​ൻ വി​മാ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ ഇ​റാ​ൻ ആ​കാ​ശ​ത്ത് പ​റ​ക്കു​ന്നു​ണ്ടെ​ന്നും ഒ​രാ​ഴ്ച മു​മ്പ് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

യു​എ​സ് പൈ​ല​റ്റി​നെ പി​ടി​കൂ​ടു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം

അ​തേ​സ​മ​യം, കാ​ണാ​താ​യ അ​മേ​രി​ക്ക​ൻ പൈ​ല​റ്റി​നെ ജീ​വ​നോ​ടെ പി​ടി​കൂ​ടു​ന്ന​വ​ർ​ക്ക് വ​ൻ തു​ക പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ പ്ര​ഖ്യാ​പി​ച്ചു. ശ​ത്രു​സൈ​ന്യ​ത്തെ പി​ടി​കൂ​ടു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ബ​ഹു​മ​തി ന​ൽ​കു​മെ​ന്ന് പ്രാ​ദേ​ശി​ക ഗ​വ​ർ​ണ​റും അ​റി​യി​ച്ചി​ട്ടു​ണ്ട്.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ ഭാ​ഗ​ത്ത് ഇ​റാ​ൻ സേ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും ത​ന്ത്ര​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും അ​വ​ർ ഇ​പ്പോ​ൾ പൈ​ല​റ്റു​മാ​രെ തെ​ര​യു​ന്ന അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​യെ​ന്നും ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ പ​രി​ഹ​സി​ച്ചു.

Related posts

Leave a Comment