‘കാ​ന​ഡ മ​നു​ഷ്യ​നെ ക​ടു​ത്ത വി​ഷാ​ദ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു, പ​ണ​മു​ണ്ടാ​ക്കി​യി​ട്ടെ​ന്ത് കാ​ര്യം, എ​ല്ലാം പ​ങ്കു​വ​യ്ക്കാ​ൻ കൂ​ടെ ആ​ളു​വേ​ണം’: വൈ​റ​ലാ​യി യു​വാ​വി​ന്‍റെ പോ​സ്റ്റ്

മ​നു​ഷ്യ​നെ ഏ​കാ​ന്ത​ത​യി​ലേ​ക്ക് ത​ള്ളി വി​ടു​ന്ന പ​ല കാ​ര്യ​ങ്ങ​ളു​ണ്ട്. ഒ​റ്റ​പ്പെ​ട​ലാ​കാം അ​വ​ഗ​ണ​ന​ക​ളാ​കാം. അ​ങ്ങ​നെ പ​ല​തും മ​നു​ഷ്യ​ൻ വി​ഷാ​ദ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു. ധാ​രാ​ളം സ​മ്പാ​ദി​ച്ച് കൂ​ട്ടി​യി​ട്ട് യാ​തൊ​രു കാ​ര്യ​വു​മി​ല്ല ന​മു​ക്ക് എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​ൻ കൂ​ടെ ഒ​രാ​ൾ വേ​ണ​മെ​ന്ന് പ​റ​ഞ്ഞ് പോ​സ്റ്റു​മാ​യി യു​വാ​വ് രം​ഗ​ത്ത്.

സു​ദ​ർ​ശ​ൻ എ​ന്ന പേ​രു​ള്ള യു​വാ​വാ​ണ് വി​ദേ​ശ​ജീ​വി​തം ത​ന്നെ മാ​ന​സി​ക​മാ​യി എ​ത്ര​ത്തോ​ളം ത​ള​ർ​ത്തി​യെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് വി​കാ​ര​ഭ​രി​ത​നാ​യി രം​ഗ​ത്തെ​ത്തി​യ​ത്. താ​ൻ ധാ​രാ​ളം പ​ണം സ​മ്പാ​ദി​ക്കു​ന്നു​ണ്ട് എ​ന്നാ​ലും കൂ​ട്ടി​ന് ആ​രും ഇ​ല്ലാ​ത്ത​ത് ക​ടു​ത്ത ഒ​റ്റ​പ്പെ​ട​ലും അ​വ​ഗ​ണ​ന​യ്ക്കും കാ​ര‍​ണ​മാ​കു​ന്നെ​ന്ന് സു​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

കാ​ന​ഡ മ​നു​ഷ്യ​നെ വി​ഷാ​ദ​ത്തി​ലേ​ക്ക് ത​ള്ളി വി​ടു​ന്നു എ​ന്ന് പ​റ​ഞ്ഞ് സു​ദ​ർ​ശ​ൻ പ​ങ്കു​വ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. കൂ​ടെ ചെ​ല​വ​ഴി​ക്കാ​ൻ പ്രി​യ​പ്പെ​ട്ട​വ​രാ​യി ആ​രു​മി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ത്ര പ​ണം ഉ​ണ്ടാ​യി​ട്ട് എ​ന്താ​ണ് കാ​ര്യം? വ​ള​രെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഞാ​ൻ ഇ​പ്പോ​ൾ മ​ന​സ്സ​റി​ഞ്ഞ് ഒ​ന്ന് ചി​രി​ക്കു​ന്ന​ത്. കാ​ര​ണം കാ​ന​ഡ ആ​ളു​ക​ളെ ക​ടു​ത്ത മാ​ന​സി​ക വി​ഷാ​ദ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ഒ​രു രാ​ജ്യ​മാ​ണ്. നി​ങ്ങ​ളി​ൽ ആ​ർ​ക്കൊ​ക്കെ​യാ​ണ് എ​ൻ​റെ അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​പ്പു​ള്ള​ത്?’​എ​ന്നു ചോ​ദി​ച്ചാ​ണ് സു​ദ​ർ​ശ​ന്‍റെ വീ​ഡി​യോ.

‘അ​ടു​ത്ത​ത് ആ​രാ​ണ്’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വ​ച്ച ഈ ​വീ​ഡി​യോ ക്ലി​പ്പ് പെ​ട്ടെ​ന്ന് ത​ന്നെ വൈ​റ​ലാ​യി. ഇ​യാ​ളു​ടെ അ​ഭി​പ്രാ​യ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് വ​രു​ന്ന​ത്. കാ​ന​ഡ​യി​ലെ ശു​ദ്ധ​മാ​യ വാ​യു​വും മി​ക​ച്ച ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും ആ​സ്വ​ദി​ക്ക​ണ​മെ​ങ്കി​ൽ ചി​ല ത്യാ​ഗ​ങ്ങ​ൾ ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന് ഒ​രു കൂ​ട്ട​ർ വാ​ദി​ക്കു​ന്പോ​ൾ യു​വാ​വി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രും കു​റ​വ​ല്ല.

Related posts

Leave a Comment