‘സ്മോ​ക്കിം​ഗ് ഏ​രി​യ​യി​ൽ ആ​വ​ശ്യ​ത്തി​ന് ബെ​ഞ്ചു​ക​ളി​ല്ല, നി​ന്ന് പു​ക​വ​ലി​ക്കു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു കൂ​ടു​ത​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്ക​ണം’: പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി

നി​ന്ന് പു​ക വ​ലി​ക്കു​ന്പോ​ൾ പെ​ട്ട​ന്ന് ക്ഷീ​ണ​മു​ണ്ടാ​കു​ന്നു. അ​തി​നാ​ൽ ഇ​രു​ന്ന് പു​ക​വ​ലി​ക്കു​ന്ന​തി​ന് സാ​ഹ​ച​ര്യ​മു​ണ്ടാ​ക്ക​ണ​മെ​ന്ന് പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി. ഇ​പ്പോ​ഴി​താ വി​ദ്യാ​ർ​ഥി​ക്കു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​റു​പ​ടി​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ചൈ​ന​യി​ലെ ഷാ​ൻ​സി പ്ര​വി​ശ്യ​യി​ലെ ഒ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് കൗ​തു​ക​ക​ര​മാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്.

സ്മോ​ക്കിം​ഗ് ഏ​രി​യ​യി​ൽ ആ​വ​ശ്യ​ത്തി​ന് ബെ​ഞ്ചു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ നി​ന്ന് പു​ക​വ​ലി​ക്കു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്നും, അ​തി​നാ​ൽ കൂ​ടു​ത​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​യു​ടെ ഔ​ദ്യോ​ഗി​ക പ​രാ​തി.

സ്കൂ​ളി​ന്‍റെ ഇ​ന്‍റേ​ണ​ൽ ഫീ​ഡ്‌​ബാ​ക്ക് സം​വി​ധാ​നം വ​ഴി​യാ​ണ് വി​ദ്യാ​ർ​ഥി പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക്ക് മ​റു​പ​ടി​യാ​യി അ​ധ്യാ​പ​ക​ൻ അ​യ​ച്ച ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

സ്മോ​ക്കിം​ഗ് ഏ​രി​യ ആ​ളു​ക​ൾ​ക്ക് ഇ​രു​ന്നു​കൂ​ടാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള സ്ഥ​ല​ങ്ങ​ള​ല്ല. പെ​ട്ടെ​ന്ന് പു​ക​വ​ലി നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​നും, മ​റ്റു​ള്ള​വ​രി​ലേ​ക്ക് പാ​സീ​വ് സ്മോ​ക്കിം​ഗ് മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കാ​നും വേ​ണ്ടി മാ​ത്ര​മാ​ണ് ഈ ​സ്ഥ​ലം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്’ അ​ധ്യാ​പ​ക​ൻ ക​ത്തി​ൽ കു​റി​ച്ചു.

Related posts

Leave a Comment