കടലിൽ കാ​ണാ​താ​യ ക​നേ​ഡി​യ​ൻ സം​വി​ധാ​യ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യു​ടെ തീ​ര​ത്ത് സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ ക​ട​ലി​ൽ കാ​ണാ​താ​യ ക​നേ​ഡി​യ​ൻ യു​വ സം​വി​ധാ​യ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​നേ​ഡി​യ​ൻ സം​വി​ധാ​യ​ക​നും മ​റൈ​ൻ ബ്ലോ​ഗ് എ​ഴു​ത്തു​കാ​ര​നു​മാ​യ റോ​ബ് സ്റ്റി​വാ​ർ​ട്ടി​ന്‍റെ (37) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഫ്ലോ​റി​ഡ​യി​ലെ കീ​യി​സ് തീ​ര​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ട​ലി​ൽ 220 അ​ടി താ​ഴ്ച​യി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

ഷാ​ർ​ക്ക് വാ​ട്ട​ർ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​ണ് റോ​ബ്. സ്രാ​വി​നെ​തി​രാ​യ ക്രൂ​ര​ത​ക​ൾ​ക്ക് അ​റു​തി​വ​രു​ത്താ​ൻ റോ​ബി​ന്‍റെ ഷാ​ർ​ക്ക് വാട്ടർ സ​ഹാ​യ​ക​മാ​യി. സ്രാ​വി​ന്‍റെ ചി​റ​ക് അ​രി​ഞ്ഞെ​ടു​ത്ത ശേ​ഷം ജീ​വ​നോ​ടെ ക​ട​ലി​ൽ ത​ള്ളു​ന്ന സ​ന്പ്ര​ദാ​യം ലോ​ക വ്യാ​പ​ക​മാ​യി നി​രോ​ധി​ക്കാ​ൻ‌ ഈ ​ഒ​റ്റ​ചി​ത്രം മൂ​ലം സാ​ധി​ച്ചു. ടൊ​റന്‍റോ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലാ​ണ് ​ചി​ത്രം ആ​ദ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് 31 ഓ​ളം രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ‌ ഷാ​ർ​ക്ക് വാ​ട്ട​റി​നു ല​ഭി​ച്ചു. ഇ​തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു റോ​ബ്.

Related posts