കൊ​ച്ചി​ൻ കാ​ൻ​സ​ർ സെന്‍റർ;  നാലു വർഷത്തിനിടെ കല്ലിടൽ മൂന്നാംവട്ടം ;  മുന്നാം വട്ടവും കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ക​ള​മ​ശേ​രി: മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​റി(​സി​സി​ആ​ർ​സി)​ന്‍റെ അ​ടു​ത്ത​ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​റ​ക്ക​ല്ലി​ട​ലും ശി​ലാ​ഫ​ല​കം സ്ഥാ​പി​ക്ക​ലും 20ന് ​ന​ട​ക്കും. സി​സി​ആ​ർ​സി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. ശി​ലാ​ഫ​ല​ക​വും ത​യാ​റാ​ക്കു​ന്നു​ണ്ട്.

2014 ഓ​ഗ​സ്റ്റ് 18ൽ ​എ​റ​ണാ​കു​ളം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണ് കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത് ആ​ദ്യ​ത​റ​ക്ക​ല്ലി​ടു​ന്ന​ത്. ആ​ഘോ​ഷ​പൂ​ർ​വം ന​ട​ന്ന ച​ട​ങ്ങി​നു ശേ​ഷം ആ​റു മാ​സ​ത്തി​ന​കം ആ ​ശി​ലാ​ഫ​ല​കം ത​ന്നെ കാ​ണാ​താ​യി. പ​ദ്ധ​തി​യും മ​ര​വി​ച്ചു.

450 കോ​ടി​യോ​ളം രൂ​പ ചെ​ല​വു വ​രു​ന്ന പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ തു​ക എ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തു​മെ​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. അ​തി​നി​ടെ പ​ദ്ധ​തി ഘ​ട്ടം​ഘ​ട്ട​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്ന വാ​ദ​വും ശ​ക്ത​മാ​യി. തു​ട​ർ​ന്ന് കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​പി വി​ഭാ​ഗം ആ​രം​ഭി​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ കി​ട​ന്നി​രു​ന്ന നാ​ലു​നി​ല കെ​ട്ടി​ടം തെ​ര​ഞ്ഞെ​ടു​ത്തു.

അ​ങ്ങ​നെ ത​റ​ക്ക​ല്ല് ഒ​രി​ട​ത്തും പ്ര​വ​ർ​ത്ത​നം മ​റ്റൊ​രി​ട​ത്തു​മാ​യി സി​സി​ആ​ർ​സി ആ​രം​ഭം കു​റി​ച്ചു. ആ​ർ​സി​സി​യെ മാ​തൃ​ക​യാ​ക്കി സി​സി​ആ​ർ​സി (കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ) എ​ന്ന പേ​രി​ൽ മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നാ​യി സൊ​സൈ​റ്റി​യും രൂ​പീ​ക​രി​ച്ചു. 2017 ന​വം​ബ​റി​ൽ ഉ​ദ്ഘാ​ട​നം ന​ട​ന്ന​പ്പോ​ൾ പു​തി​യ ശി​ലാ​ഫ​ല​ക​മാ​ണ് കെ​ട്ടി​ട​ത്തി​ൽ സ്ഥാ​പി​ച്ച​ത്. ഒ​പി വി​ഭാ​ഗ​മാ​യി മാ​ത്രം ആ​രം​ഭി​ച്ച കെ​ട്ടി​ടം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​തോ​ടെ ആ​ദ്യ ത​റ​ക്ക​ല്ല് വി​സ്മൃ​തി​യി​ലാ​യി.

ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞ് വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ആ​ദ്യം ത​യാ​റാ​യ പ​ദ്ധ​തി​യും നി​ർ​മാ​ണ ഏ​ജ​ൻ​സി​യും മാ​റി. ഹോ​സ്പി​റ്റ​ൽ സ​ർ​വീ​സ് ക​ണ്‍​സ​ൾ​ട്ടിം​ഗ് എ​ന്ന ഏ​ജ​ൻ​സി​ക്ക് പ​ക​രം പ​ണം ന​ൽ​കാ​ൻ കി​ഫ്ബി​യും നി​ർ​മാ​ണം ന​ട​ത്താ​ൻ ഇ​ൻ​കെ​ലു​മാ​ണ് രം​ഗ​ത്ത്. പ​ദ്ധ​തി തു​ക 450 കോ​ടി​യി​ൽ നി​ന്ന് 379 കോ​ടി രൂ​പ​യാ​യും ചു​രു​ങ്ങി​യി​ട്ടു​ണ്ട്.

Related posts