ത​ളി​ക്കു​ള​ത്ത് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; 7 പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: ക്ഷേ​ത്ര​ദ​ർ​ശ​നത്തിന് പോകുകയായിരുന്ന കുടുംബാംഗങ്ങൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ചരക്കു ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രി​ൽ അ​ഞ്ച്​ പേ​രു​ടെ നി​ല ഗു​രു​ത​രം. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ തൃ​പ്ര​യാ​ർ ത​ളി​ക്കു​ള​ത്താ​ണ് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​നി​ക​ളാ​യ സ​ര​സ്വ​തി ഭ​വ​നി​ൽ അ​നി​ൽ​കു​മാ​ർ ഭാ​ര്യ സി​ന്ധു(45), മ​ക​ൾ ആ​ർ​ഷ (25), ആ​ർ​ഷ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ദ​ർ​ശ്(26), അ​ക്ഷി​മ(20), തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​നി​യാ​യ അ​നി​ഴം വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ ഭാ​ര്യ മോ​ളി(48), മ​ക​ൻ അ​ഖി​ൽ(25), തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം സ്വ​ദേ​ശി മ​ണ​ക്കാ​ട്ടി​ൽ മോ​ഹ​ന​ൻ മ​ക​ൻ മോ​നി​ഷ്(19), എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​ർ അ​ശ്വ​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് വരികയായിരുന്ന കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റും എ​റ​ണാ​കു​ള​ത്തേ​ക്ക് ച​ര​ക്കു​മാ​യി പോ​യ ച​ര​ക്കു​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

തൃ​പ്ര​യാ​ർ ത​ളി​ക്കു​ളം ഹൈ​സ്കൂ​ളി​ന് സ​മീ​പം അ​പ്പ​ത്ത​രം ഹോ​ട്ട​ലി​നു മു​ൻ​വ​ശ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി​യ​വ​രെ വ​ല​പ്പാ​ടുനി​ന്നും ഫ​യ​ർ ഫോ​ഴ്സും വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സും എ​ത്തി​ ആ​ക്ട​സ്, നാ​സ് കെ​യ​ർ, 108 എ​ന്നീ അം​ബു​ല​ൻ​സു​ക​ളി​ലാ​യി തൃ​ശൂ​ർ അ​ശ്വ​നി ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment