മാംസഭോജികളാണ് ഇവര്‍..! വി​ഷ​ത്തി​ന് ദോ​ഷ​ത്തെ​പ്പോ​ലെ ത​ന്നെ കു​റേ ന​ല്ല ഗു​ണ​ങ്ങ​ളു​മു​ണ്ട്; പേ​രി​ൽ ചു​വ​പ്പ് നി​റ​മു​ണ്ടെ​ങ്കി​ലും ഇ​വ ശ​രി​ക്കും ചു​വ​പ്പ് നി​റ​മ​ല്ല…

ചു​വ​ന്ന തേ​ളു​ക​ളു​ടെ വി​ഷ​ത്തി​ന് ദോ​ഷ​ത്തെ​പ്പോ​ലെ ത​ന്നെ കു​റേ ന​ല്ല ഗു​ണ​ങ്ങ​ളു​മു​ണ്ട്. കാ​ൻ​സ​ർ, മ​ലേ​റി​യ, വി​വി​ധ ച​ർ​മ്മ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്കെ​തി​രാ​യ മ​രു​ന്നു​ക​ൾ നി​ർ​മി​ക്കാ​ൻ ഇ​വ​യു​ടെ വി​ഷം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

പേ​രി​ൽ ചു​വ​പ്പ്

പേ​രി​ൽ ചു​വ​പ്പ് നി​റ​മു​ണ്ടെ​ങ്കി​ലും ഇ​വ ശ​രി​ക്കും ചു​വ​പ്പ് നി​റ​മ​ല്ല. ചു​വ​പ്പ് ക​ല​ർ​ന്ന ത​വി​ട്ട് അ​ല്ലെ​ങ്കി​ൽ ചു​വ​പ്പ് ക​ല​ർ​ന്ന ഓ​റ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ള​റു​ക​ൾ. ഇ​വ ഒ​രി​ക്ക​ലും മ​നു​ഷ്യ​രെ വേ​ട്ട​യാ​ടാ​റി​ല്ല.

മ​റി​ച്ച് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ ക​ടി​ക്കു​ന്ന​ത്. ഇ​വ ക​ടി​ച്ചാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ളൊ​ക്കെ മ​രി​ക്കാ​റു​ണ്ട്.

മാം​സ​ഭോ​ജി

ഈ ​തേ​ൾ ഒ​രു മാം​സ​ഭോ​ജി​യാ​ണ്. പ​ല്ലി, എ​ലി തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​വ ആ​ഹാ​ര​മാ​ക്കാ​റു​ണ്ട്. രാ​ത്രി​യി​ലാ​ണ് ഭ​ക്ഷ​ണം തേ​ടി ഇ​റ​ങ്ങാ​റ്.
ഒ​രു വ​യ​സ് പ്രാ​യ​മെ​ത്തി​യാ​ൽ ഇ​വ​യ്ക്ക് പ്ര​ത്യു​ല്പാ​ദ​ന​ശേ​ഷി കൈ​വ​രും.

ലൈം​ഗി​ക പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് സ​ന്താ​നോ​ല്പാ​ദ​നം. കു​ഞ്ഞു​ങ്ങ​ളെ സ്കോ​ർ‌​പ്ലിം​ഗ്സ് എ​ന്ന് വി​ളി​ക്കു​ന്നു. വെ​ളു​ത്ത നി​റ​മു​ള്ള​വ​രാ​ണ് അ​വ​ർ. കു​ത്താ​ൻ ക​ഴി​യി​ല്ല. അ​മ്മ​യോ​ടൊ​പ്പ​മാ​ണ് ഇ​വ താ​മ​സി​ക്കാ​റ്.

വളർത്താറുണ്ട്

വി​ഷ​മു​ണ്ടാ​യി​ട്ടും ചു​വ​ന്ന തേ​ളു​ക​ളെ ചി​ല മ​നു​ഷ്യ​ർ വ​ള​ർ​ത്താ​റു​ണ്ടെ​ന്ന​താ​ണ് ഏ​റെ ര​സ​ക​രം. കൂ​ടു​ത​ലും മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ​ത്തി​നാ​യി​ട്ടാ​ണ് ഇ​വ​യെ ബ​ന്ദി​ക​ളാ​ക്കി വ​ള​ർ​ത്തു​ന്ന​ത്.

ഇ​ന്ത്യ​യി​ലും നേ​പ്പാ​ളി​ലും ഇ​ന്ത്യ​ൻ ചു​വ​ന്ന തേ​ളി​ന്‍റെ കു​ത്ത് ഏ​ൽ​ക്കു​ന്ന​ത് പ​തി​വാ​ണ്. തേ​ളു​ക​ൾ ആ​ക്ര​മ​ണ​കാ​രി​ക​ൾ അ​ല്ലെ​ങ്കി​ലും പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ലെ​ടു​ത്തു​വ​യ്ക്കു​മ്പോ​ഴോ ഭീ​ഷ​ണി​പ്പെ​ടു​ത്തു​മ്പോ​ഴോ അ​വ കു​ത്തും.

(തു​ട​രും)

Related posts

Leave a Comment