ജീവന്‍റെ വിലയറിയാത്തവൻ; ആം​ബു​ല​ന്‍​സി​ന് മു​ന്നി​ല്‍ കാ​ര്‍ ഡ്രൈ​വ​റു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം; യാ​ത്ര ത​ട​സ​പ്പെ​ടു​ത്തിയത് കി​ലോ​മീ​റ്റ​റു​ക​ളോ​ളം

കോ​ഴി​ക്കോ​ട്: രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സി​ന് മു​ന്നി​ല്‍ കാ​ര്‍ ഡ്രൈ​വ​റു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം. കാ​ര്‍ ഇ​ട​യ്ക്കി​ടെ ബ്രേ​ക്കി​ട്ട് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ആം​ബു​ല​ന്‍​സി​ന്‍റെ യാ​ത്ര ത​ട​സ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട് ക​ക്കോ​ടി ബൈ​പ്പാ​സ് ഭാ​ഗ​ത്താ​ണ് സം​ഭ​വം. ര​ക്ത​സ​മ്മ​ര്‍​ദം കു​റ​ഞ്ഞ​തി​നെ​തു​ട​ര്‍​ന്ന് ബാ​ലു​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​യ്ക്ക് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സി​നാ​ണ് തൊ​ട്ടു​മു​ന്നി​ല്‍ പോ​യ കാ​ര്‍ മാ​ര്‍ഗത​ട​സം സൃ​ഷ്ടി​ച്ച​ത്.

രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നും ആ​ര്‍​ടി​ഒ​യ്ക്കും പ​രാ​തി ന​ല്‍​കി​യ​തി​നെ​തു​ട​ർ​ന്ന് വാ​ഹ​ന ഉ​ട​മ​യ്ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. വാ​ഹ​നം ഓ​ടി​ച്ച​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ശേ​ഷം ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment