ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

car fire copy

വി​ഴി​ഞ്ഞം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​ർ​ന്നു. ഉ​ട​ൻ കാ​ർ നി​റു​ത്തി പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ കോ​വ​ളം ആ​ഴാ​കു​ള​ത്തി​ന് സ​മീ​പ​ത്തെ ഒ​രു ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.​തി​രു​വ​ല്ലം വാ​ഴ​മു​ട്ടം ചാ​രു​വി​ള വീ​ട്ടി​ൽ പ്ര​കാ​ശി​ന്‍റെ ടാ​റ്റ ഇ​ൻ​ഡി​ക്ക കാ​റാ​ണ് ക​ത്തി​യ​മ​ർ​ന്ന​ത്.

പ്ര​കാ​ശി​ന്‍റെ പി​താ​വ് മൃ​ത്യു​ഞ്ജ​യ​ൻ ഓ​ടി​ച്ച കാ​റി​ൽ നി​ന്നാ​ണ് തീ​യും പു​ക​യും ഉ​യ​ർ​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളാ​യ മ​റ്റു മൂ​ന്നു പേ​ർ കൂ​ടി കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. ആ​ഴാ​കു​ള​ത്ത് ക​ല്യാ​ണം കൂ​ടാ​ൻ വ​ന്ന​താ​യി​രു​ന്ന മൃ​ത്യു​ഞ്ജ​യ​നും കു​ടും​ബാം​ഗ​ങ്ങ​ളും. യാ​ത്ര​യ്ക്കി​ട​യി​ൽ വാ​ഹ​ന​ത്തി​ൽ‌ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടെ​ങ്കി​ലും സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്തി​ല്ല.

മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​ത്ത് എ​ത്തി​യ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലേ​ക്ക് ഒ​തു​ക്കി നി​ർ​ത്തി.​ഇ​തി​നി​ട​യി​ൽ തീ ​ആ​ളി​പ്പ​ട​ർ​ന്നു. യാ​ത്ര​ക്കാ​ർ ഡോ​ർ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞ​ത്ത് നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ തു​ള​സി​ധ​ര​ന്‍റെ​യും ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ രാ​ജ​ശേ​ഖ​ര​ൻ നാ​യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ശ​മ​ന സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി തീ​യ​ണ​ച്ചു.

സീ​റ്റ് ഉ​ൾ​പ്പെ​ടെ കാ​ർ എ​ക​ദേ​ശം പൂ​ർ​ണ​മാ​യും ക​ത്തി​യെ​ങ്കി​ലും ഇ​ന്ധ​ന ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ക്കാ​തി​രി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ് ശ്ര​മി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. വി​വാ​ഹ​ത്തി​നെ​ത്തി​യ​വ​രു​ടെ കാ​റു​ക​ളും നി​ര​വ​ധി ആ​ൾ​ക്കാ​രും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. എ​സി​യി​ൽ നി​ന്നു​ള്ള ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts