മുതലാളി ഞെട്ടിച്ച് കളഞ്ഞല്ലോ! ദീപാവലിക്ക് സമ്മാനമായ് ജീവനക്കാർക്ക് നൽകിയത് 12 കാറുകൾ

ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് കാ​റു​ക​ൾ സ​മ്മാ​നി​ച്ചാ​ൽ എ​ങ്ങ​നെ ഉ​ണ്ടാ​കും. ഹരിയാനയിലെ പഞ്ച്കുളയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ ഈ വർഷത്തെ ദീപാവലി സമ്മാനമായി ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചു. ഫാ​ർ​മ ക​മ്പ​നി ചെ​യ​ർ​മാ​ൻ എം​കെ ഭാ​ട്ടി​യ ത​ന്‍റെ ഓ​ഫീ​സ് ഹെ​ൽ​പ്പ​ർ ഉ​ൾ​പ്പെ​ടെ 12 ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ടാ​റ്റ പ​ഞ്ച് കാ​റു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റു​ന്ന വീ​ഡി​യോ വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. 

ത​ന്‍റെ സ്റ്റാ​ഫു​ക​ളു​ടെ അ​ർ​പ്പ​ണ​ബോ​ധ​ത്തി​ലും ക​ഠി​നാ​ധ്വാ​ന​ത്തി​ലും താ​ൻ ആ​കൃ​ഷ്ട​നാ​യെ​ന്നും ഈ ​സീ​സ​ണി​ൽ അ​വ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യും എം​കെ ഭാ​ട്ടി​യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഈ ​ജീ​വ​ന​ക്കാ​ർ ക​മ്പ​നി​യോ​ട് വി​ശ്വ​സ്ത​രാ​ണെ​ന്നും അ​തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​മ്പ​നി ഒ​രു​പാ​ട് ഉ​യ​ർ​ച്ച താ​ഴ്ച​ക​ൾ ക​ണ്ടി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ഈ ​ജീ​വ​ന​ക്കാ​ർ ഞ​ങ്ങ​ളോ​ടൊ​പ്പം നി​ല​കൊ​ള്ളു​ക​യും ക​മ്പ​നി​യെ വ​ള​രാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് എം​കെ ഭാ​ട്ടി​യ പ​റ​ഞ്ഞു .

ഒ​രു മാ​സം മു​മ്പാ​ണ് കാ​റു​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ ഈ ​മാ​സ​മാ​ണ് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. താ​ൻ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നി​ല്ലെ​ങ്കി​ലും ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് ഈ ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത് യാ​ദൃ​ശ്ചി​ക​മാ​ണെ​ന്ന് ഭാ​ട്ടി​യ പ​റ​ഞ്ഞു.

12ൽ ​നി​ന്ന് 50 ആ​ക്കി ഉ​യ​ർ​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഫാ​ർ​മ ക​മ്പ​നി ഉ​ട​മ പ​റ​ഞ്ഞു. അ​തേ​സ​മ​യം സ​മ്മാ​നം ല​ഭി​ച്ച​തി​ൽ ജീ​വ​ന​ക്കാ​ർ ആ​ശ്ച​ര്യ​പ്പെ​ട്ടു. ഇ​വ​രി​ൽ ചി​ല​ർ​ക്ക് വാ​ഹ​ന​മോ​ടി​ക്കാ​ൻ പോ​ലും അ​റി​യി​ല്ല.

2021-ൽ ​ലോ​ഞ്ച് ചെ​യ്ത ഒ​രു എ​ൻ​ട്രി ലെ​വ​ൽ മൈ​ക്രോ എ​സ്‌​യു​വി​യാ​ണ് ടാ​റ്റ പ​ഞ്ച്. വേ​രി​യ​ന്‍റി​ന്‍റെ കൃ​ത്യ​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മ​ല്ല. എ​ന്നാ​ൽ ശ്രേ​ണി ഏ​ക​ദേ​ശം 6 ല​ക്ഷം രൂ​പ മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. 86 bhp ക​രു​ത്തും 115 Nm torque ഉം ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന 1.2-ലി​റ്റ​ർ നാ​ച്ചു​റ​ലി ആ​സ്പി​റേ​റ്റ​ഡ്, 3-സി​ലി​ണ്ട​ർ പെ​ട്രോ​ൾ എ​ഞ്ചി​നി​ലാ​ണ് എ​സ്‌​യു​വി ല​ഭ്യ​മാ​കു​ന്ന​ത്. ഗ്ലോ​ബ​ൽ NCAP ക്രാ​ഷ് ടെ​സ്റ്റി​ൽ പ​ഞ്ച് അ​ടു​ത്തി​ടെ 5-സ്റ്റാ​ർ റേ​റ്റിം​ഗ് നേ​ടി. 

 

 

Related posts

Leave a Comment