എസി ഓണാക്കി, അടിച്ച് ‘ഓഫായി’! കാറില്‍ മദ്യപാനി മരിച്ചനിലയില്‍; മരണകാരണത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

നോ​യി​ഡ: മ​ദ്യ​ല​ഹ​രി​യി​ല്‍ എ​സി​യി​ട്ട് കാ​റി​ല്‍ ഉ​റ​ങ്ങി​യ​യാ​ള്‍ മ​രി​ച്ച നി​ല​യി​ല്‍. നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം. സു​ന്ദ​ര്‍ പ​ണ്ഡി​റ്റ് എ​ന്ന​യാ​ളാ​ണ് ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്.

വാ​ഹ​ന​ത്തി​ല്‍ എ​സി ഓ​ണ്‍ ആ​യി​രു​ന്നു. കാ​റി​ന്‍റെ എ​ഞ്ചി​നി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് പോ​ലു​ള്ള വി​ഷ​വാ​ത​കം ശ്വ​സി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബ​റോ​ള ഗ്രാ​മ​ത്തി​ലാ​ണ് സു​ന്ദ​ര്‍ പ​ണ്ഡി​റ്റ് താ​മ​സി​ച്ചി​രു​ന്ന​ത്. സെ​ക്ട​ര്‍ 107ല്‍ ​ഇ​യാ​ള്‍​ക്ക് മ​റ്റൊ​രു വീ​ടു​ണ്ട്.

ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ അ​ദ്ദേ​ഹം ഇ​വി​ടെ വ​രു​മാ​യി​രു​ന്നു.സു​ന്ദ​ര്‍ പ​ണ്ഡി​റ്റ് മ​ദ്യ​പാ​നി​യാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​ത്രി ബേ​സ്‌​മെ​ന്‍റി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത കാ​റി​ല്‍ കി​ട​ന്ന് ഇ​യാ​ള്‍ ഉ​റ​ങ്ങി​യെ​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​യാ​ളെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ സ​ഹോ​ദ​ര​ന്‍ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​രും പ​രാ​തി​യു​മാ​യി സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment