ഒ​ളി​പ്പി​ച്ച 500 രൂ​പ നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ അ​ത് നി​ങ്ങ​ൾ​ക്ക് സ്വ​ന്തം; വൈ​റ​ലാ​യി നി​ധി​വേ​ട്ട

500 രൂ​പാ നോ​ട്ടു​ക​ൾ ഡ​ൽ​ഹി ന​ഗ​ര​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചു വെ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് ക​ണ്ടെ​ത്താ​ൻ ആ​ളു​ക​ളെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു വീ​ഡി​യോയാണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ട്രെ​ഷ​ർ ഹ​ണ്ട് ഡ​ൽ​ഹി എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജ് ആ​ണ് ഡ​ൽ​ഹി ന​ഗ​ര​വാ​സി​ക​ൾ​ക്ക് മു​ൻ​പി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു വെ​ല്ലു​വി​ളി അ​വ​ത​രി​പ്പി​ച്ച​ത്. “ഡ​ൽ​ഹി​യി​ലെ​മ്പാ​ടും യ​ഥാ​ർ​ഥ നി​ധി വേ​ട്ട” എ​ന്ന കു​റി​പ്പോ​ടെ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഇ​ത് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

‘നോ​ർ​ത്ത് ഡ​ൽ​ഹി​യി​ലേ​ക്ക് ബോ​ട്ടി​ങ്ങി​നാ​യി വ​രൂ, വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന 500 രൂ​പാ നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി സ്വ​ന്ത​മാ​ക്കൂ’ എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പ​ങ്കു​വ​ച്ച ച​ല​ഞ്ചി​ൽ പ​റ​യു​ന്ന​ത്.

ഇ​തോ​ടൊ​പ്പം 500 രൂ​പ​യു​ടെ നോ​ട്ട് ചു​രു​ട്ടി ഒ​രു മ​തി​ലി​ന്‍റെ വി​ട​വി​ൽ ഇ​ടു​ന്ന വീ​ഡി​യോ​യും പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. നി​ധി ക​ണ്ടെ​ത്തു​ന്ന​വ​ർ ത​ങ്ങ​ളെ അ​റി​യി​ക്ക​ണ​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​കാ​ൻ താ​ൽ​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. ചി​ല​ർ വീ​ഡി​യോ​യി​ൽ നോ​ട്ട് ഒ​ളി​പ്പി​ക്കു​ന്ന സ്ഥ​ലം ഊ​ഹി​ച്ചെ​ടു​ക്കാ​നുള്ള ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു.

വ​ള​രെ ര​സ​ക​ര​മാ​യി​രി​ക്കു​ന്നു​വെ​ന്നും ത​ങ്ങ​ളു​ടെ ന​ഗ​ര​ങ്ങ​ളി​ലും ഇ​തു പോ​ലെ നി​ധി വേ​ട്ട സം​ഘ​ടി​പ്പി​ക്കാ​നും നി​ര​വ​ധി​പ്പേ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​താ​ണ് യ​താ​ർ​ഥ നി​ധി​വേ​ട്ട എ​ന്നും പ​ല​രും കു​റി​ച്ചു.

രസകരമായിരിക്കുന്നുവെന്നും തങ്ങളുടെ ന​ഗരങ്ങളിലും ഇതു പോലെ നിധി വേട്ട സംഘടിപ്പിക്കാനും നിരവധിപ്പേർ ആവശ്യപ്പെട്ടു. ഇതാണ് യതാർഥ നിധിവേട്ട എന്നും പലരും പറഞ്ഞു. 

 

Related posts

Leave a Comment