പെ​ൻ​ഷ​ൻ​കാ​രു​ടെ യോ​ഗ​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണം; ജോ​ലി ക​ള​ഞ്ഞും വ​യോ​ധി​ക​രെ​ത്തി; ന​ട​ന്ന​തോ എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി; പ്രതിഷേധിച്ച് വയോജനങ്ങൾ

പാ​ല​ക്കാ​ട്: പെ​ൻ​ഷ​ൻ​കാ​രു​ടെ യോ​ഗം എ​ന്ന വ്യാ​ജേ​ന എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​യി​ൽ വ​യോ​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നു ശ്ര​മം. പാ​ല​ക്കാ​ട് കാ​വി​ൽ​പാ​ടി​ലാ​ണ് പെ​ൻ​ഷ​ൻ​കാ​രു​ടെ യോ​ഗം എ​ന്ന പേ​രി​ൽ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ച​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

പെ​ൻ​ഷ​ൻ കൈ​പ്പ​റ്റാ​ൻ ആ​ധാ​റും പെ​ൻ​ഷ​ൻ ലി​സ്റ്റും കൊ​ണ്ടു​വ​രാ​ൻ വ​യോ​ധി​ക​രോ​ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദേ​ശി​ച്ചു. ഇ​തി​ൻ പ്ര​കാ​രം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ജോ​ലി സ്ഥ​ല​ത്തു​നി​ന്നു​വ​രെ വ​യോ​ജ​ന​ങ്ങ​ൾ അ​വി​ടേ​ക്ക് എ​ത്തി.

എ​ന്നാ​ൽ അ​വി​ടെ വ​ന്ന​പ്പോ​ഴാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ആ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​യ​ത്. ഉ​ട​ൻ​ത​ന്നെ വ​യോ​ജ​ന​ങ്ങ​ൾ അ​വി​ടെ നി​ന്നി​റ​ങ്ങു​ക​യും പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ത് പാ​ർ​ട്ടി പ​രി​പാ​ടി അ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് സി​പി​എം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. പെ​ൻ​ഷ​ൻ വി​ശ​ദീ​ക​ര​ണ​യോ​ഗ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment