എ​ഗ്രി​മെ​ന്‍റു​ണ്ടാ​ക്കി​യിട്ടും..! ബി​സി​ന​സ് പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് നാ​ലു കോ​ടി ത​ട്ടി​യ​താ​യി പ​രാ​തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: യു​എ​ഇ​യി​ലെ ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ന്‍റെ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് നാ​ലു​കോ​ടി രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​യ്യ​ന്നൂ​ര്‍ താ​യി​നേ​രി​യി​ലെ പാ​ക്കു​മ്മാ​ടെ ഹൗ​സി​ല്‍ അ​ഫി ഉ​ദി​നൂ​രി​രി​ന്‍റെ (45)പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തൃ​ക്ക​രി​പ്പൂ​ര്‍ ആ​യി​റ്റി​യി​ലെ സു​ലൈ​മാ​ന്‍, ഭാ​ര്യ റ​ഹ്മ​ത്ത് മ​ക്ക​ളാ​യ ന​ജീ​ബ്, റ​ജീ​ന, റു​ഖി​യ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്.

യു​എ​ഇ​യി​ലെ അ​ഹ്മ​ദ് ബി​ന്‍ അ​വ്ദ ജ​ന​റ​ല്‍ മെ​യി​ന്റ​ന്‍​സ് ആ​ൻ​ഡ് പ്രോ​പ്പ​ര്‍​ട്ടി മാ​നേ​ജ്‌​മെ​ന്‍റ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് നാ​ലു​കോ​ടി രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. 2018 ഫെ​ബ്രു​വ​രി 2019 ന​വം​ബ​ര്‍ മാ​ര്‍​ച്ച് മാ​സ​ങ്ഹ​ളി​ൽ ബാ​ങ്ക് വ​ഴി​യും അ​ല്ലാ​തെ​യു​മാ​ണ് പ​ണം ന​ല്‍​കി​യ​ത്.

പി​ന്നീ​ട് ബി​സി​ന​സ് സ്ഥാ​പ​നം ന​ഷ്ട​ത്തി​ലാ​യ​പ്പോ​ള്‍ കൈ​പ്പ​റ്റി​യ തു​ക തി​രി​ച്ച് ന​ല​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ എ​ഗ്രി​മെ​ന്‍റു​ണ്ടാ​ക്കി​യെ​ന്നും എ​ന്നാ​ല്‍ പ​ണം തി​രി​ച്ച് ന​ല​കാ​തെ വ​ഞ്ചി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി ഡി​വൈ​എ​സ്പി പ​യ്യ​ന്നൂ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment