ആരാണ് ആ ലക്ഷപ്രഭു..? ഭാഗ്യവാനെ തേടുന്നു..! കേ​ര​ള ഭാ​ഗ്യ​ക്കു​റി സ്ത്രീ​ശ​ക്തി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 75 ല​ക്ഷം രൂ​പ കോ​ത​മം​ഗ​ല​ത്ത് വി​റ്റ ടി​ക്ക​റ്റി​ന്

കോ​ത​മം​ഗ​ലം: ലോ​ക്ഡൗ​ണി​നു ശേ​ഷം പു​ന​രാ​രം​ഭി​ച്ച കേ​ര​ള ഭാ​ഗ്യ​ക്കു​റി സ്ത്രീ​ശ​ക്തി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 75 ല​ക്ഷം രൂ​പ കോ​ത​മം​ഗ​ല​ത്ത് വി​റ്റ ടി​ക്ക​റ്റി​ന്. ടി​ക്ക​റ്റ് ന​ന്പ​ർ: എ​സ്എ 491550. ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ് ര​ണ്ടു ദി​വ​സ​മാ​യി​ട്ടും ആ ​ഭാ​ഗ്യ​വാ​നെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല.

റ​വ​ന്യു ട​വ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​എ​സ് ല​ക്കി സെ​ന്‍റ​ര്‍ ഏ​ജ​ന്‍​സി​യാ​ണ് ടി​ക്ക​റ്റ് വി​റ്റ​ത്. ഏ​ജ​ന്‍​സി​യു​ടെ ഒ​മ്പ​താ​മ​ത്തെ ഒ​ന്നാം സ​മ്മാ​ന​മെ​ന്ന തി​ള​ക്ക​വും ഇ​തി​നു​ണ്ട്.

ഏ​ജ​ന്‍​സി​യി​ല്‍നി​ന്നെ​ടു​ത്ത ടി​ക്ക​റ്റ് ഓ​ട്ടോ ഡ്രൈ​വ​റും ലോ​ട്ട​റി തൊ​ഴി​ലാ​ളി​യു​മാ​യ പ​ള​നി മു​ഖേ​ന​യാ​ണ് വി​റ്റ​ത്. ആ​ര്‍​ക്കാ​ണ് വി​റ്റ​തെ​ന്ന് പ​ള​നി​ക്കും നി​ശ്ച​യ​മി​ല്ല.

മാ​ര്‍​ക്ക​റ്റ്, ബ​സ് സ്റ്റാ​ന്‍​ഡ്, ബി​വ്റേ​ജ് ഭാ​ഗ​ങ്ങ​ളിലാ​ണ് പ​ള​നി ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന​ത്. നാ​ലു ദി​വ​സം മു​ന്‍​പാ​ണ് പ​ള​നി ടി​ക്ക​റ്റ് വി​റ്റ​ത്. മേ​യ് നാ​ലി​നു ന​ട​ക്കേ​ണ്ട ന​റു​ക്കെ​ടു​പ്പ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്.

Related posts

Leave a Comment