ടെറസിൽ മുന്തിരി വിളയുമോ? പലരും ഉന്നയിക്കുന്ന ചോദ്യമാണ്. അതിന് ഉത്തരമാണ് ഇടുക്കി ജില്ലയിലെ കന്പിളികണ്ടം പാറത്തോട്ടിൽ കിഴക്കേ ഭാഗത്തു ജോണിയുടെ ടെറസ് കൃഷി. മുന്തിരി മാത്രമല്ല സ്ട്രോബറിയും ഡ്രാഗണ് ഫ്രൂട്ടുമൊക്കെ ഇവിടെ നന്നായി വിളഞ്ഞു കിടക്കുന്നതു കാണാം. ഇതിനു പുറമേ പടുതാകുളത്തിൽ കുതിച്ചു ചാടുന്ന മീനുകളുമുണ്ട്. നാല് സെന്റ് സ്ഥലത്തെ വീടിന്റെ മൂന്നാം നിലയിൽ ഇവർ ഒരുക്കിയിട്ടുള്ള കൃഷി വിസ്മയങ്ങൾ വാക്കുകൾക്ക് അതീതം. മത്സ്യകൃഷിക്കൊപ്പം മുപ്പതോളം ഇനം പച്ചക്കറികളും മറ്റു പഴവർഗങ്ങളും. പാറത്തോട് ടൗണിൽ സെന്റ്മേരിസ് ഫിനാൻസ് എന്ന സ്ഥാപനം നടത്തുന്ന ജോണി ടെറസിൽ കൃഷി തുടങ്ങിയിട്ടു വർഷങ്ങളായി. വൃത്താകൃതിയിൽ കന്പി വളച്ച് അതിനുള്ളിൽ പടുത സ്ഥാപിച്ചാണ് മീൻ കുളം തയാറാക്കിയിരിക്കുന്നത്. ഇവർ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ തേടി കടകളിൽ പോയിട്ട് ഏറെക്കാലമായി. കാബേജ് 75 ചട്ടികളിലുണ്ട്. തക്കാളി, പാഷൻ ഫ്രൂട്ട്, പടവലം, ബീൻസ്, പയർ, വെളുത്ത…
Read MoreCategory: Agriculture
കിളിക്കൂട്ടുകാരൻ; രഞ്ജിത്തിന്റെ പക്ഷി സൗഹൃദത്തിന് 15 വർഷം
രഞ്ജിത്ത് പക്ഷികളുമായി കൂട്ടുകൂടിത്തുടങ്ങിയിട്ട് 15 വർഷം കഴിഞ്ഞു. ഓരോ പക്ഷിയും അദ്ദേഹത്തിന് സ്വന്തം മക്കളെപ്പോലെയാണ്. രഞ്ജിത്തിന്റെ തലോടലിനായി, കിളിക്കൊഞ്ചൽ കേൾക്കാനായി അവ സദാ സമയവും ചുറ്റുമുണ്ടാകും. ഒന്നു വിളിച്ചാൽ മതി, എവിടെ നിന്നാണെങ്കിലും പറന്നെത്തും ആ വളർത്തു പക്ഷികൾ. തോളിലിരുന്നു ചെവിയിൽ കിന്നാരം പറയുന്ന പക്ഷികളെ കാണുന്നതു തന്നെ കൗതുകം. ചിലപ്പോഴെങ്കിലും കുറുന്പുകാട്ടി പറന്നകലുന്ന അവ ദൂരെയിരുന്ന് രഞ്ജിത്തിനെയും മക്കളെയും പേരു ചൊല്ലി വിളിക്കും. കോട്ടയം ജില്ലയിൽ പാലാ അന്പാറ, വാഴവിള വീട്ടിൽ വി. എം. രഞ്ജിത്തിന് ഈ അരുമ പക്ഷികൾ ജീവനും ജീവിതവുമാണ്. ആരും മോഹിക്കുന്ന വിദേശയിനം തത്തകളുടെയും പക്ഷികളുടെയും വിപുലമായ ശേഖരം തന്നെ രഞ്ജിത്തിനുണ്ട്. ഇരുപതോളം വ്യത്യസ്ത ഇനങ്ങളിലായി നൂറോളം വിദേശയിനം തത്തകളും പക്ഷികളുമാണു പ്രധാന ആകർഷണം. പരിശീലിപ്പിച്ചാൽ മനുഷ്യനുമായി നന്നായി ഇണങ്ങുന്നവയാണ് ഇവയിൽ പലതും. വീടിന്റെ ടെറസിൽ പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് അവ…
Read Moreനൂതന കൃഷിരീതിയിലൂടെ മികച്ച നേട്ടം; ഇടുക്കിയിലെ കർഷകന് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്കു ക്ഷണം
തൊടുപുഴ: നൂതന കൃഷിരീതിയിലൂടെ പച്ചക്കറികൃഷിയിൽ മികച്ച നേട്ടം കൈവരിച്ച യുവകർഷകനു രാജ്യതലസ്ഥാനത്തു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്കു ക്ഷണം. സംസ്ഥാനത്തുനിന്നു പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച രണ്ടു കർഷകരിലൊരാളാണ് തൊടുപുഴ ഇടവെട്ടി കളന്പുകാട്ട് ജോസ് കെ. ജോസഫ്. പിഎം കിസാൻ പദ്ധതി പ്രകാരം ആനുകൂല്യം കൈപ്പറ്റുന്ന കർഷകരെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. എല്ലായിനം വിളകളും വർഷങ്ങളായി കൃഷി ചെയ്യുന്നയാളാണ് ജോസ്. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ നേടിയ ശേഷമാണ് കൃഷിയിലേക്കു തിരിഞ്ഞത്. കേന്ദ്രത്തിന്റെ 40 ശതമാനം സബ്സിഡിയോടെ ഇടവെട്ടിയിൽ ഇദ്ദേഹം ഉൾപ്പെടെ മൂന്നു കർഷകർ കൃത്യത കൃഷിരീതി ആരംഭിച്ചു. പുതിയ രീതിയിൽ പരന്പരാഗത രീതിയേക്കാൾ ഇരട്ടി വിളവ് ലഭിച്ചതായും അടുത്ത കൃഷി ഇറക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreപശുക്കളിൽ അപൂർവരോഗമായ തൈലേറിയ പടരുന്നു; ആശങ്കയിൽ ക്ഷീരകർഷകർ
അമ്പലപ്പുഴ: പശുക്കളിൽ തൈലേറിയ എന്ന അപൂർവ രോഗം പടരുന്നു. ആശങ്കയോടെ ക്ഷീര കർഷകർ.പൂർണ ആരോഗ്യമുള്ള പശുക്കൾ കടുത്ത പനിവന്ന് പെട്ടെന്നു ക്ഷീണിക്കുന്നതാണ് ഇതിന്റെ രോഗലക്ഷണം. വൈകാതെ എല്ലുന്തി ക്ഷീണിച്ച അവസ്ഥയിലാകും. തീറ്റ കഴിക്കുമെങ്കിലും രോഗം ബാധിച്ച പശുക്കളിൽനിന്നു പാലിന്റെ അളവ് ഗണ്യമായി കുറയും. ഇതു കർഷകർക്കു കനത്ത തിരിച്ചടിയാണ്. പാലിന്റെ അളവ് പകുതിയിൽ താഴെയാകുന്നുവെന്നാണ് കർഷകർ പറയുന്നത്. ഏകദേശം മൂന്നു മാസം മുന്പ് ചിലേടങ്ങളിൽ ചെറിയ രീതിയിൽ കണ്ട തൈലേറിയ എന്ന രോഗം ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. ചാകാനും സാധ്യതപശുക്കളുടെ രക്തസാമ്പിൾ പരിശോധിച്ചാണ് മൃഗസംരക്ഷണവകുപ്പ് രോഗം സ്ഥിരീകരിച്ചത്. രോഗം മൂർച്ഛിച്ചാൽ വീണുപോകുന്ന പശുക്കൾ ചത്തുപോകാനും സാധ്യതയുണ്ട്. അതേസമയം, പ്രശ്നം രൂക്ഷമായിട്ടും കൃത്യമായ മരുന്നുകൾ ലഭ്യമാക്കാൻ മൃഗസംരക്ഷണ വകുപ്പിനും കഴിയുന്നില്ലെന്നാണ് കർഷകരുടെ പരാതി. കർഷകർക്കു വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്. കാലിത്തീറ്റ വിലയിൽ വൻ വർധനവുണ്ടായതു മൂലം വലയുന്ന ക്ഷീരകർഷകർക്ക്…
Read Moreഒരു മൂടിൽ 35 കിലോ കപ്പ! ഭീമൻ കിഴങ്ങിന് പന്ത്രണ്ടര കിലോ തൂക്കവും ഒന്നരമീറ്റർ നീളവും; ജൂനിയർ ക്ലർക്ക് ശ്രീലാലിന് കൃഷി ഹരം..
മാന്നാർ: ഒരു മൂട്ടിൽനിന്ന് വിളവെടുത്തത് 35 കിലോ കപ്പ. ഒരു മൂടിൽനിന്ന് ലഭിച്ച മൂന്നു കിഴങ്ങുകളിലായിട്ടാണ് 35 കിലോ ലഭിച്ചത്. ഇതിലെ ഭീമൻ കിഴങ്ങിന് പന്ത്രണ്ടര കിലോ തൂക്കവും ഒന്നരമീറ്റർ നീളവും. മാന്നാർ പഞ്ചായത്ത് കുരട്ടിക്കാട് കുന്നക്കല് വീട്ടില് ശ്രീലാലാണ് ഭീമൻ കപ്പ വിളവെടുത്തത്. ചാരവും ചാണകവുമല്ലാതെ പ്രത്യേകിച്ച് വളങ്ങളൊന്നും ശ്രീലാൽ ഉപയോഗിക്കാറില്ല. പതിനഞ്ചോളം കപ്പത്തണ്ടുകളായിരുന്നു. അതിൽ മൂന്നു മൂടുകളിലും ഭീമൻ കപ്പകൾ വിളവെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ യുവ കർഷകൻ. ജോലിസ്ഥലത്തായാലും താമസസ്ഥലത്തായാലും കൃഷി എന്നും ശ്രീലാലിനു ഹരമാണ്. ജൈവകൃഷിയാണ് ശ്രീലാൽ അവലംബിച്ചിരിക്കുന്നത്. വിളവെടുക്കുമ്പോൾ സുഹൃത്തുകൾക്കും അയൽവാസികൾക്കും ഒരുപങ്ക് നൽകാനും ശ്രീലാൽ മറക്കാറില്ല. തക്കാളി, വെണ്ട, പാവൽ, പച്ചമുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികളും ഇഞ്ചി, മഞ്ഞൾ തുടങ്ങിയ പലവ്യഞ്ജനങ്ങളും കച്ചോലം, കൊടുവേലി, കൊതുപ്പുല്ല്, രാമച്ചം, ആടലോടകം തുടങ്ങിയ ആയുർവേദ മരുന്നുകളും നാടൻ മത്സ്യസമ്പത്ത് നിറഞ്ഞ കുളവും…
Read Moreഐടി കമ്പിനിയുണ്ടെങ്കിലെന്താ…. അജിത്തിന് ഇഷ്ടം മണ്ണിനോട്
ബിടെക് കഴിഞ്ഞ് ഐടി കന്പനി സ്ഥാപി ച്ചു നല്ല വരുമാനമുണ്ടാക്കിത്തുടങ്ങിയെങ്കിലും മണ്ണിനോടും കൃഷിയോടുമുള്ള ആഭിമുഖ്യം അജിത്ത് കൈവിട്ടില്ല. കോട്ടയം ജില്ലയിൽ പാലാ വെള്ളിയേപ്പള്ളി കൊഴിഞ്ഞൂർത്താഴെ എസ്. അജിത്തിനു ചെറുപ്പം മുതലേ കൃഷി ഏറെ പ്രിയപ്പെട്ടതായിരുന്നു. സ്വന്തം ഐടി കന്പനിയുമായി എറണാകുളത്തു കഴിയേണ്ടി വന്ന അജിത്തിന്റെ ജീവിതം മാറ്റി മറിച്ചത് കോവിഡ് കാലമാണ്. ജോലി വർക്ക് ഫ്രം ഹോം ആക്കിയതോടെ കൃഷിയിടത്തിലേക്കിറങ്ങാൻ കൂടുതൽ സമയം കിട്ടി. അങ്ങനെ അജിത്ത് മീനച്ചിലാറിന്റെ തീരത്തുള്ള സ്വന്തം മണ്ണിലേക്കിറങ്ങി. അവിടെയുണ്ടായിരുന്ന റബർ വെട്ടിമാറ്റുകയാണ് ആദ്യം ചെയ്തത്. പിന്നെ പച്ചക്കറിക്കൃഷിക്കു വിത്തിട്ടു. സഹായ ഹസ്തം നീട്ടി മുത്തോലി കൃഷിഭവനും ഒപ്പം നിന്നു. ഫോണും ടാബും ഉപയോഗിക്കുന്ന കൈകളിൽ തൂന്പയും മണ്വെട്ടിയും നന്നായി ഇണങ്ങി. വെണ്ടയും, വെള്ളരിയും പയറും പാവലും ചീരയും തണ്ണിമത്തനുമൊക്കെ അവിടെ നൂറുമേനി വിളഞ്ഞു. എപ്പോഴുമുണ്ട് വെണ്ടയും പയറും പാവലും; സീസണിൽ…
Read Moreആഹാരത്തിനും ആദായത്തിനും ആനന്ദത്തിനും മത്സ്യകൃഷി; ജലത്തിന്റെ പിഎച്ച് എങ്ങനെ ക്രമീകരിക്കാം
ജലകൃഷികളിൽ ഏറെ പ്രധാനപ്പെട്ടതാണു മത്സ്യകൃഷി. നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തെരഞ്ഞെടുത്ത് ഉചിതമായ ജലാ ശയങ്ങളിൽ സംരക്ഷിച്ചു വളർത്തി ആവശ്യാനുസരണം പിടിച്ചെടുക്കുന്നതാണു മത്സ്യക്കൃഷി. ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്ത ജീവികളാണ് മത്സ്യങ്ങൾ. ഇവ സാധാരണ ജലത്തിലെ ഓക്സിജനാണ് ശ്വസിക്കുന്നത്. വായുവിൽ നിന്നു നേരിട്ടു ശ്വസിക്കുന്നവയുമുണ്ട്. ചെകിളപ്പൂക്കൾ വഴിയാണ് ഇവയുടെ ശ്വസനം. തെരഞ്ഞെടുപ്പ് ചുരുങ്ങിയ കാലയിളവിൽ വളർന്നു വലുതാകാനും കഴിയുന്നത്ര അധികം മാംസം ഉത്പാദിപ്പിക്കാനും, കുഞ്ഞുങ്ങളെ ആവശ്യാനുസരണം ലഭിക്കുന്നതും പ്രതിരോധശക്തി ഉള്ളതും മുള്ള് കുറവായതും പോഷകഗുണം ഏറിയതുമായ മത്സ്യങ്ങളെയാണു വളർത്താൻ തെരഞ്ഞെടുക്കേണ്ടത്. കട്ള, രോഹു, മൃഗാൾ, കാർപ്പ് ഇനങ്ങൾ, അനാബസ്, കോയി, മുഷി, ആസാം വാള, വരാൽ, കാരി, ജയന്റ് ഗൗരാമി, ക്യാറ്റ്ഫിഷ്, സാൽമണ്, തിലാപ്പിയ എന്നിവയാണു വളർത്താൻ പറ്റിയ ഇനങ്ങൾ. കൃഷി രീതികൾ 1.ഏകയിന മത്സ്യകൃഷി എതെങ്കിലും ഒരിനം മത്സ്യം മാത്രം കൃഷി ചെയ്യുന്ന രീതിയാണിത്. കോമണ്…
Read Moreനാരുകൾ, വിറ്റാമിൻ സി, ബി, ഫൈറ്റോന്യൂട്രിയന്റ്, ആന്റി ഓക്സി ഡന്റുകൾ; ചുണ്ടില്ലാക്കണ്ണന് പ്രിയമേറുന്നു…
കേരളത്തിൽ ഒരുകാലത്ത് ഒട്ടു മിക്ക പുരയിടങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ഒരു നാടൻ വാഴയിനമാണു ചുണ്ടില്ലാക്കണ്ണൻ. കുലച്ച ചുണ്ട് പൂർണമായും വിരിഞ്ഞു കായാകുന്നതിനാലാണ് ഈ വാഴയെ ചുണ്ടില്ലാക്കണ്ണൻ എന്നു വളിച്ചിരുന്നത്. ഒട്ടും ചെലവില്ലാതെ ലളിതമായി കൃഷി ചെയ്തിരുന്ന ചുണ്ടില്ലാക്കണ്ണൻ വാഴയ്ക്ക് കീടരോഗാ ക്രമണങ്ങളും തീരെ കുറവായിരുന്നു. വിപണന സാധ്യത തീരെയില്ലാതിരുന്ന ഈ വാഴ വീട്ടാവശ്യത്തിനും മറ്റുള്ളവർക്കു സമ്മാനമായി നൽകാനുമാണു പ്രധാനമായും കൃഷി ചെയ്തിരുന്നത്. മറ്റു ചെറുപഴങ്ങളെ അപേക്ഷിച്ച് രുചിയുടെ കാര്യത്തിൽ ഏറെ മുന്നിലുള്ള ചുണ്ടില്ലാക്കണ്ണനു സാധാരണ നാടൻ പഴങ്ങളേക്കാൾ മധുരം കൂടുതലാണ്. പഴുത്തു കഴിഞ്ഞാൽ ഉൾവശം തൂവെള്ള നിറത്തിൽ വെണ്ണ പോലെയിരിക്കും. പരസ്പരം കൂട്ടി മുട്ടാതെ വിടർന്നു നിൽക്കുന്ന കായ്കളുടെ അറ്റം വളഞ്ഞു മുകളിലോട്ടു നിൽക്കും. ഔഷധ ഗുണമേറെയുള്ള കായ്കൾ അരിഞ്ഞ് ഉണക്കി കുട്ടികൾക്കു കുറുക്ക് ഉണ്ടാക്കി കൊടുക്കാൻ ഉപയോഗിച്ചിരുന്നു. ദഹന പ്രശ്നങ്ങൾ ഒട്ടുമില്ലാത്തതിനാൽ പ്രായഭേദമന്യേ എല്ലാർക്കും ചുണ്ടില്ലാക്കണ്ണൻ…
Read Moreചൂട് കൂടുകയാണ്, സൂക്ഷിക്കണം കന്നുകാലികളെ; പ്രതിരോധ മാർഗങ്ങൾ അറിയാം
അന്തരീക്ഷത്തിലെ ചൂട് കൂടുകയാണ്. ഇതു മൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതിന നുസരിച്ചു ശരീരോഷ്മാവ് ക്രമീകരിക്കാൻ ശ്വസന നിരക്കും വിയർപ്പും കൂടും. വേനൽക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവിൽ കുറവ് വരുന്നതുവഴി പാലുത്പാദനത്തെയും, മാംസോത്പാദനത്തിനെയും സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് കൂടുന്പോൾ ശരീര താപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ശരീരം ജീവൻ നിലനിർത്താൻ ശ്രമിക്കുകയും ചെയുന്പോൾ നിർജലീകരണം (ഡീ ഹൈഡ്രേഷൻ) സംഭവിക്കും. ലക്ഷണങ്ങൾ വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകൾ, വരളുന്ന മൂക്കും മോണയും കണ്പോളകളും. ചുണ്ടുകൾ നക്കുക, മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, തീറ്റ കുറയുക, ഭാരക്കുറവ്, ശരീരം ശോഷിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, ചലനമറ്റു കിടക്കുക. പ്രാഥമിക ചികിത്സ ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട ജലം ഉടൻ തന്നെ നിശ്ചിത അളവിൽ തിരികെ നൽകുകയാണ് പ്രാഥമിക ചികിത്സ. ഇതിനു നിർജലീകരണ ശതമാനം അറിയണം.…
Read Moreപുരയിട കൃഷിയായ ഗാക് ഫ്രൂട്ടിൽ തിളങ്ങി ജോജോ പുന്നയ്ക്കൽ; രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമകാന്തി കൂട്ടാനും, യൗവനം നിലനിർത്താനും ഗാക് ഫ്രൂട്ട്
പുരയിടക്കൃഷി എങ്ങനെ ആദായകരമാക്കാമെന്ന ചിന്തയിൽ നടക്കുന്പോഴാണ് യുവകർഷകനായ കാലടി അയ്യംന്പുഴ അമലാപുരത്തെ ജോജോ പുന്നയ്ക്കൽ പോഷകസമൃദ്ധമായ ഗാക് ഫ്രൂട്ടിനെ പരിചയപ്പെടുന്നത്. നാലു വർഷം മുന്പ് വൈക്കത്തെത്തിയപ്പോഴാണു പച്ചയ്ക്കും പഴമായും ഉപയോഗിക്കാവുന്ന ഗാക് ഫ്രൂട്ട് ആദ്യമായി കാണുന്നത്. സുഹൃത്ത് വഴി ഒരു പഴം സ്വന്തമാക്കി. അതിൽ നിന്നു കിട്ടിയ വിത്തുകൾ പാകി മുളപ്പിക്കാൻ ശ്രമിച്ചു. രണ്ടു മാസങ്ങൾക്കു ശേഷമാണ് ഏതാനും വിത്തുകൾ മുളച്ചത്. അവയിൽ ഒന്നു മാത്രം പിടിച്ചു കിട്ടി. ഇതിനിടെ, ഇന്റർനെറ്റിലൂടെയും വെള്ളാനിക്കര നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്സ് ഉദ്യോഗസ്ഥരിൽ നിന്നും സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ടിനെക്കുറിച്ച് കൂടുതൽ അറിഞ്ഞു. ഗുണങ്ങൾ പോഷക ഗുണങ്ങളാൽ സന്പന്നമാണു പഴുത്തു ചുവന്ന ഗാക് പഴങ്ങൾ. ഉഷ്ണമേഖലയിൽ തഴച്ചു വളരുന്ന ചെടിയിലെ പഴങ്ങളിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായിട്ടുണ്ട്. സൂപ്പർ ഫുഡ് ആയി അറിയപ്പെടുന്ന ഇതിൽ…
Read More