ശൈ​ശ​വ വി​വാ​ഹം ന​ട​ത്താ​നൊ​രു​ങ്ങി വീ​ട്ടു​കാ​ര്‍ ! ചൈ​ല്‍​ഡ് ലൈ​നി​ല്‍ വി​വ​ര​മ​റി​യി​ച്ച് പെ​ണ്‍​കു​ട്ടി; കോ​ഴി​ക്കോ​ട്ട് ന​ട​ന്ന​ത്…

കോ​ഴി​ക്കോ​ട്ട് ചാ​ലി​യ​ത്ത് ശൈ​ശ​വ വി​വാ​ഹം ത​ട​ഞ്ഞ് ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി. വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന 16 വ​യ​സ്സു​കാ​രി​യു​ടെ വി​വാ​ഹ​മാ​ണ് ചൈ​ല്‍​ഡ് ലൈ​നി​ന്റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് ത​ട​യാ​നാ​യ​ത്.

പെ​ണ്‍​കു​ട്ടി ത​ന്നെ​യാ​ണ് വി​വാ​ഹ വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. ചൈ​ല്‍​ഡ്‌​ലൈ​ന്‍ ഈ ​വി​വ​രം ബേ​പ്പൂ​ര്‍ പൊ​ലീ​സി​ന് കൈ​മാ​റി.

ഇ​തേ​ത്തു​ട​ര്‍​ന്ന് സ​ബ് ക​ള​ക്ട​ര്‍ ചെ​ല്‍​സാ​സി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വ സ്ഥ​ല​ത്തെ​ത്തി.

പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക്കി. ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ചു​മ​ത​ല​യി​ല്‍ ഗേ​ള്‍​സ് ഹോ​മി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് താ​ല്‍​ക്കാ​ലി​ക താ​മ​സ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

ശൈ​ശ​വ വി​വാ​ഹം ന​ട​ത്ത​രു​തെ​ന്ന് കു​ട്ടി​യു​ടെ പി​താ​വി​ന് മ​ജി​സ്‌​ട്രേ​റ്റ് ബു​ധ​നാ​ഴ്ച ത​ന്നെ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ വി​വാ​ഹ​മ​ല്ല, നി​ശ്ച​യ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു കു​ടും​ബം പ​റ​ഞ്ഞ​ത്.

Related posts

Leave a Comment