കേരളത്തിന്റെ ഉള്ളുപൊട്ടിയ ദുരന്തം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു. അതിനിടെ ചുറ്റുമുള്ള ലോകത്തു പലതും സംഭവിച്ചു. ഭൂമിയിൽ ജീവിതം മുന്നോട്ടുതന്നെ പോകുന്നു. പക്ഷേ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായിരുന്ന മനുഷ്യർ ഇപ്പോഴും വിറങ്ങലിച്ചുനിൽക്കുകയാണ്. ഉള്ളിലും പുറത്തുമേറ്റ ആഘാതം അവരെ അത്രമാത്രം ഉലച്ചിരിക്കുന്നു. കഴിഞ്ഞ 365 ദിവസവും അവരുടെയുള്ളിൽ പൊട്ടിയ ഉരുളുകൾ ഒരു യന്ത്രമാപിനിക്കും അളക്കാനാകുന്നതല്ല. ഹൃദയം പിളർക്കുന്ന ഓർമകൾ അവരെ ആ ദുരന്തദിനത്തിലേക്ക്, അതിനു മുന്‍പുണ്ടായിരുന്ന സന്തോഷദിനങ്ങളിലേക്ക് ആഞ്ഞാഞ്ഞ് വലിക്കുകയാണ്. മറുവശത്ത്, കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെട്ട അവർ അതിജീവനത്തിനായി മുന്നോട്ട് ആഞ്ഞുവലിക്കുന്നു. കൈത്താങ്ങാകേണ്ട, കൈപിടിച്ചു മുന്നോട്ടു നടത്തേണ്ട ഭരണകൂടങ്ങൾ എന്തൊക്കെയോ ചെയ്തെന്നു വരുത്തി നിസംഗതയിലാണ്. ഇരകളെന്നു വിളിക്കപ്പെടുന്നവർ അകത്തും പുറത്തുമേറ്റ ആഘാതത്തെ മറികടക്കാനാകാതെ നിന്നിടത്തുതന്നെ നിൽക്കുന്നു. ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ ഉറവകൾ വറ്റിയിട്ടില്ലെന്നു കേരളം തെളിയിച്ചുകഴിഞ്ഞതാണ്. സഹായങ്ങൾ പ്രവഹിച്ചു. ദുരിതാശ്വാസനിധിയിൽ കോടികൾ കുമിഞ്ഞു. നിരവധി…
Read MoreCategory: All News
കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന
ഒരു റെയിൽവേ ഉദ്യോഗസ്ഥൻ തനിക്കു കുറ്റവാളികളെന്നു തോന്നിയ കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും ചോദ്യം ചെയ്യാൻ മതസംഘടനാ പ്രവർത്തകരെ വിളിച്ചുവരുത്തുന്നു. പിന്നെ, പാഞ്ഞെത്തിയ വർഗീയവാദികളുടെ ആൾക്കൂട്ട വിചാരണ. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത്… സ്ഥിരം കുറ്റപത്രം! നിജസ്ഥിതി വെളിപ്പെടുത്തുന്ന രേഖകളെല്ലാമുണ്ടെങ്കിലും വർഗീയവാദികളുടെ ഉത്തരവു പ്രകാരം പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിലാക്കുന്നു. തടയാനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീർവാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാൾസംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിർവചിക്കപ്പെടുകയാണ്. രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദിയാക്കിയത്. ഛത്തിസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിലാണ് ഇത്തവണ അവരെത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലേക്കു പോകാനെത്തിയ കണ്ണൂർ, അങ്കമാലി സ്വദേശികളും ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എഎസ്എംഐ) സന്യാസിനീ സഭാംഗങ്ങളുമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയും ഒരു ആദിവാസി പെൺകുട്ടി ഉൾപ്പെടെ നാല് പെൺകുട്ടികളെയുമാണ് ടിടിഇ…
Read Moreആള് പുലിയാണ് കേട്ടാ… എസ്. ശശിധരന് വിജിലൻസ് എസ്പി സ്ഥാനമൊഴിയുന്നത് 33 കൈക്കൂലിക്കാരെ അകത്താക്കി
കൊച്ചി: വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പിയായ എസ്. ശശിധരന് ആ സ്ഥാനമൊഴിയുന്നത് 33 കൈക്കൂലിക്കാരെ കൈയോടെ പൊക്കിയ ശേഷം. 2024 സെപ്റ്റംബര്‍ 20 നാണ് എസ്. ശശിധരന് വിജിലന്‍സ് എസ്പിയായി ചുമതലയേറ്റത്. ഇദ്ദേഹം വിജിലന്‍സ് തലപ്പത്ത് എത്തിയതിനു ശേഷം കൈക്കൂലിക്കാരായ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു. 24 കൈക്കൂലിക്കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും വലുതായിരുന്നു ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയായ കൈക്കൂലി കേസ്. ആഫ്രിക്കയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ ഇഡി റജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കുന്നതിന് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു കേസ്. ഏജന്റുമാര്‍ മുഖേനെ രണ്ടു ലക്ഷം രൂപ ആദ്യ ഗഡുവായി വാങ്ങി എന്നുള്ള കേസില്‍ ഇഡി ഉദ്യോഗസ്ഥനായിരുന്നു ഒന്നാം പ്രതി. എറണാകുളം ആര്‍ടിഒ ആയിരുന്ന ടി.എം.ജേര്സനെ കൈക്കൂലി…
Read Moreഫ്രൂട്ട് ഗ്രാമം പദ്ധതി ; വിദേശഫലങ്ങളുടെ സ്വദേശമാകാൻ തോട്ടപ്പുഴശേരി
വിദേശഫലങ്ങളുടെ സ്വദേശമാവാന്‍ ഒരുങ്ങി ഫ്രൂട്ട് ഗ്രാമവുമായി തോട്ടപ്പുഴശേരി. ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സമൃദ്ധി കര്‍ഷകസംഘം വിദേശ ഫലങ്ങള്‍ കൃഷി ചെയ്ത് പ്രാദേശിക സമ്പദ് വ്യവസ്ഥയെ കാര്‍ഷിക മേഖലയിലൂടെ ശക്തിപ്പെടുത്തുന്നതാണ് ഫ്രൂട്ട് ഗ്രാമം പദ്ധതി. ഗ്രാമപഞ്ചായത്ത്, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായ പഴവര്‍ഗ, സസ്യ പ്രദര്‍ശന വിപണന മേള മാരാമണ്‍ സെന്റ് ജോസഫ് കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. കാലാവസ്ഥയ്ക്കനുസൃതമായി മാംഗോസ്റ്റീന്‍, അവക്കാഡോ, ഡൂറിയാന്‍, റമ്പൂട്ടാന്‍ തുടങ്ങിയവയാണു ഫ്രൂട്ട് ഗ്രാമം പദ്ധതിയില്‍ കൃഷി ചെയ്യുന്നത്. വിദേശ ഫലങ്ങളുടെ ആവശ്യാനുസരണം ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിച്ച് സ്വയം പര്യാപ്തത നേടുകയാണു ലക്ഷ്യം. വിവിധതരം പഴവര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് പുതിയ വരുമാന മാര്‍ഗമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് നടപ്പാക്കാനൊരുങ്ങുന്നത്. തരിശുഭൂമികള്‍ ഫലപ്രദമായി ഉപയോഗപെടുത്താനൊപ്പം കൃഷി,…
Read Moreഒരു മര്യാദയൊക്കെ വേണ്ടടേയ്.. സ്ത്രീകളെ പിന്തുടർന്ന് ശരീരഭാഗങ്ങൾ എടുത്തുകാണിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ പകർത്തും; എടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കും; യുവാവ് അറസ്റ്റിൽ
കർണാടകയിൽ സ്ത്രീകളുടെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ഗുർദീപ് സിംഗ് (26) ആണ് അറസ്റ്റിലായത്. പൊതുസ്ഥലത്തുവച്ച് സ്ത്രീകളെ പിന്തുടർന്ന് ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുകയായിരുന്നു യുവാവ്. കെആർ പുരത്തു താമസിക്കുന്ന ഗുർദീപ് കഴിഞ്ഞ ദിവസം കോറമംഗലയിൽനിന്നാണു പിടിയിലായത്. ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയാണ് ഇയാൾ. ചർച്ച് സ്ട്രീറ്റിലും കോറമംഗളയിലും സ്ത്രീകളെ പിന്തുടർന്ന് ശരീരഭാഗങ്ങൾ എടുത്തുകാണിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ പകർത്തുകയായിരുന്നു യുവാവ്. ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തന്റെ ദൃശ്യം പലയിടങ്ങളിലായി പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട കോളജ് വിദ്യാർഥിനി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലാത്. ഇയാൾ ഇത്തരത്തിലുള്ള 45ലേറെ വീഡിയോ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചതായി പോലീസ് കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ, കംപ്യൂട്ടർ ഉൾപ്പെടെയുള്ളവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Read Moreരക്തദാനത്തിന്റെ പേരിലും തട്ടിപ്പ്; ഡോണർമാരെ എത്തിക്കാമെന്ന് പറഞ്ഞ് തട്ടുന്നത് വൻതുകകൾ; പ്രതിഫലം വാങ്ങിയുള്ള രക്തദാനം കുറ്റകരം; ജാഗ്രത പാലിക്കണമെന്ന് പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് രക്തദാന രംഗത്ത് വര്‍ധിച്ചു വരുന്ന തട്ടിപ്പുകള്‍ക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്. രക്തദാനം ചെയ്യാന്‍ ഡോണര്‍മാരെ എത്തിക്കാം എന്ന് വ്യാജവാഗ്ദാനം നല്കി രക്തം ആവശ്യമുള്ളവരില്‍നിന്ന് വന്‍ തുക മുന്‍കൂര്‍ വാങ്ങിയശേഷം കബളിപ്പിക്കുന്നതാണ് തട്ടിപ്പു സംഘങ്ങളുടെ രീതി. രക്തം ആവശ്യമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും തട്ടിപ്പുകാര്‍ക്ക് സഹായകരമായിട്ടുണ്ട്. രക്തദാനത്തിനുള്ള കേരള പോലീസിന്റെ പദ്ധതിയായ പോല്‍-ബ്ലഡിലേക്ക് ഇത് സംബന്ധിച്ചു നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. പ്രതിഫലം വാങ്ങിയുള്ള രക്തദാനം 1998 ജനുവരി മുതല്‍ രാജ്യത്തു നിരോധിച്ചിട്ടുണ്ട്. രക്തം ആവശ്യമുള്ളവർക്കും ദാതാക്കൾക്കും കേരള പോലീസിന്റെ പോല്‍-ബ്ലഡ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. രക്തദാന രംഗത്ത് നടക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതികള്‍ അറിയിക്കാം.
Read Moreവഴിയറിയാത്തവനെ വഴിതെറ്റിക്കുന്ന ഗൂഗിൾ മാപ്പ്; യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു
ഗൂഗിൾ മാപ്പ് വീണ്ടും വഴിതെറ്റിച്ചു. യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്തുനിന്നും പുന്നമട ഭാഗത്തേക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. ഇന്നലെ രാത്രി 8.45 ഓടുകൂടിയാണ് സംഭവം. എംസി റോഡിൽനിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേക്ക് സഞ്ചരിച്ച ജീപ്പാണ് കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദേശം നൽകിയത്. ഗുഗിൾ നിർദേശത്തെത്തുടർന്ന് വഴിയറിയാത്ത ഇടറോഡിലൂടെ സഞ്ചരിച്ചാണ് തോട്ടിൽ വീണത്. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് റോണി പുന്നമട ഭാഗത്തേക്കു പോയത്. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കരയ്ക്കെത്തിച്ചു.
Read Moreസ്വര്‍ണക്കുതിപ്പ് തുടരുന്നു; പവന് 74,560 രൂപ; ഇസ്രയേൽ ഇറാൻ ആക്രമണം തുടർന്നാൽ വില കൂടിയേക്കാമെന്ന് സൂചന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും റിക്കാര്‍ഡ് വര്‍ധന. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,645 രൂപയായി.ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതാണ് സ്വര്‍ണവില വര്‍ധനയ്ക്ക് പ്രധാന കാരണം. കഴിഞ്ഞ മേയ് 15 ന് സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,500 ഡോളറില്‍ നിന്നും 3,120 ഡോളര്‍ വരെ എത്തിയിരുന്നു. അന്ന് ഗ്രാമിന് 8,610 രൂപയും പവന് 68,880 രൂപയുമായിരുന്നു. ഒരു മാസത്തിനിടെ ഗ്രാമിന് 685 രൂപയും പവന് 5,480 രൂപയുമായി വര്‍ധിച്ചു. ഇസ്രയേല്‍ ഇറാന് സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ ഏറ്റവും ഉയര്‍ന്ന വിലയില്‍നിന്നും അന്താരാഷ്ട്ര സ്വര്‍ണവില വില 3500 ഡോളര്‍ കടന്നു മുന്നോട്ടു കുതിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ വരുന്നത്. ഉയര്‍ന്ന വിലയില്‍ വന്‍കിട…
Read Moreഅഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കും; സഹോദരന് അഹമ്മദാബാദിലേക്ക്
കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച നഴ്സായ പത്തനംതിട്ട പുല്ലാട് കുറുങ്ങഴക്കാവ് കൊഞ്ഞോൺ രഞ്ജിത ജി. നായരുടെ (38) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി സഹോദരന് രതീഷ് ഇന്ന് പുറപ്പെടും. മൃതദേഹം തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ക്കായി അടുത്ത ബന്ധുക്കള്‍ ആരെങ്കിലും അടിയന്തരമായി അഹമ്മദാബാദിലെത്തണമെന്ന് ജില്ലാ ഭരണകൂടത്തിന് സിവില്‍ ഏവിയേഷന്‍ വകുപ്പില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ രഞ്ജിതയുടെ ബന്ധുക്കളുമായി സംസാരിച്ചു.രതീഷിന്റെ യാത്രയ്ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്കി.വിദേശത്തുള്ള മറ്റൊരു സഹോദരന് രഞ്ജിത വിവരം അറിഞ്ഞു നാട്ടിലേക്കു പുറപ്പെടാനുള്ള തയാറെടുപ്പിലാണ്. ഇന്നലെ രാത്രി പുല്ലാട്ട് രഞ്ജിതയുടെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും മൃതദേഹം വേഗത്തില്‍ എത്തിക്കാനുള്ള നടപടികളുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.ബുധനാഴ്ച വൈകുന്നേരം ലണ്ടനിലേക്കുള്ള മടക്കയാത്രയ്ക്കുമുമ്പ് സമീപവാസികളോടും പുതിയ വീടിന്റെ നിര്‍മാണസ്ഥലത്തെ തൊഴിലാളികളോടുമെല്ലാം യാത്രപറഞ്ഞാണ് രഞ്ജിത…
Read Moreഓസ്കാർ ജേതാവായ നടനെതിരേ ലൈംഗികാരോപണവുമായി 9 സ്ത്രീകൾ
ലോസ് ഏഞ്ചൽസ്: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് ഓസ്കാർ ജേതാവായ നടൻ ജാരെഡ് ലെറ്റോയ്ക്കെതിരേ പരാതി. പരാതിയുമായി രംഗത്തെത്തിയ ഒമ്പത് സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ എയർമെയിൽ പുറത്തുവിട്ടു. 53 കാരനായ നടനിൽനിന്നു അനുചിതമായ പെരുമാറ്റമുണ്ടായെന്നു പറയുന്നവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്. 16 വയസുള്ള ഒരു പെൺകുട്ടിയോട് ലൈംഗിക ചോദ്യങ്ങൾ ചോദിച്ചു, 17കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, 18 വയസുള്ള ഒരു പെൺകുട്ടിയുമായി അനുചിതമായ പ്രവൃത്തികളിൽ ഏർപ്പെട്ടു എന്നീ ആരോപണങ്ങൾ നടനെതിരേ ഉയർന്നിട്ടുണ്ട്. അതേസമം, ലെറ്റോയുടെ പ്രതിനിധി ഈ ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിച്ചു. “ഡാളസ് ബയേഴ്സ് ക്ലബ്’ എന്ന ചിത്രത്തിലെ ട്രാൻസ്വുമണിന്റെ വേഷത്തിന് ഓസ്കറും ഗോൾഡൻ ഗ്ലോബും നേടിയ നടനാണ് ജേർഡ് ലെറ്റോ. “ട്രോൺ ഏരിസ്’ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.
Read More