ലോസ് ഏഞ്ചൽസ്: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് ഓസ്കാർ ജേതാവായ നടൻ ജാരെഡ് ലെറ്റോയ്ക്കെതിരേ പരാതി.
പരാതിയുമായി രംഗത്തെത്തിയ ഒമ്പത് സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ എയർമെയിൽ പുറത്തുവിട്ടു. 53 കാരനായ നടനിൽനിന്നു അനുചിതമായ പെരുമാറ്റമുണ്ടായെന്നു പറയുന്നവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്.
16 വയസുള്ള ഒരു പെൺകുട്ടിയോട് ലൈംഗിക ചോദ്യങ്ങൾ ചോദിച്ചു, 17കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, 18 വയസുള്ള ഒരു പെൺകുട്ടിയുമായി അനുചിതമായ പ്രവൃത്തികളിൽ ഏർപ്പെട്ടു എന്നീ ആരോപണങ്ങൾ നടനെതിരേ ഉയർന്നിട്ടുണ്ട്.
അതേസമം, ലെറ്റോയുടെ പ്രതിനിധി ഈ ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിച്ചു. “ഡാളസ് ബയേഴ്സ് ക്ലബ്’ എന്ന ചിത്രത്തിലെ ട്രാൻസ്വുമണിന്റെ വേഷത്തിന് ഓസ്കറും ഗോൾഡൻ ഗ്ലോബും നേടിയ നടനാണ് ജേർഡ് ലെറ്റോ. “ട്രോൺ ഏരിസ്’ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.