കൊച്ചി: കലോത്സവ അപ്പീലുകളില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്നു തുടങ്ങാനിരിക്കെയാണ് നിരവധി ഹര്‍ജികള്‍ ഇന്നലെ അവധിക്കാല ബെഞ്ചില്‍ എത്തിയത്. കലോത്സവ പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന് ആലോചിക്കാമെന്നു കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ വിരമിച്ച ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ട്രൈബ്യൂണലില്‍ നിയമിക്കാം. ഹൈക്കോടതിക്ക് വിലപ്പെട്ട സമയം ഇതിന്റെ പേരില്‍ നഷ്ടപ്പെടുത്താനാകില്ല. കലോത്സവ വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും കോടതി വ്യക്തമാക്കി. കലോത്സവ മാന്വല്‍ ലംഘിക്കപ്പെട്ടതടക്കം പ്രഥമദൃഷ്ട്യാ ന്യായമെന്നു കണ്ട ഹര്ജികളിന്മേല് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ അനുവദിച്ച് കോടതി ഉത്തരവിട്ടു. കലോത്സവത്തെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ടാല്‍ പരാതികള്ക്കിടയുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
Read MoreCategory: All News
നോക്കൂ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം… നടു റോഡിൽ പെൺകുട്ടികളുടെ തല്ലുമാല; കൈയും കെട്ടി നോക്കി നിന്ന് ആണുങ്ങൾ; വീഡിയോ കാണാം
തെരുവിൽ കിടന്ന് അടിയുണ്ടാക്കുന്ന ആണുങ്ങളെ ചിലപ്പോൾ കണ്ടിട്ടുണ്ടാകും. എന്നാൽ പെൺകുട്ടികളെ കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടോളൂ. ഗ്രേറ്റർ നോയിഡയിലെ ഗ്രേറ്റർ നോയിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ജിഎൻഐഎം) കോളജിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള ഹൂഡിയും ഡെനിം ട്രൗസറും ധരിച്ച ഒരു പെൺകുട്ടിയും വെള്ള ടോപ്പും കറുത്ത പാന്റും ധരിച്ച മറ്റൊരു പെൺകുട്ടിയും തമ്മിൽ മുടിയിൽ പിടിച്ച് വലിക്കുന്നതു മുതലാണ് വീഡിയോയുടെ തുടക്കം. പിങ്ക് ഹൂഡി ധരിച്ച പെൺകുട്ടി വെളുത്ത ടോപ്പുകാരിയെ നന്നായി ഉപദ്രവിക്കുന്നത് കാണാം. അവളെ നിലത്തിട്ട് ചവിട്ടിയതോടെ വെള്ള ടോപ്പുകാരിയും വിട്ടുകൊടുക്കാൻ തയാറായില്ല. പിന്നെ നടന്നത് തല്ലുമാലയാണ്. ഇതിനിടയിൽ ഒരാൾ മറ്റൊരാളുടെ വസ്ത്രം ഊരി കളയാൻ ശ്രമിക്കുന്നു. ഇത് കണ്ടതോടെ മറ്റ് രണ്ട് വിദ്യാർഥിനികൾ ഓടി വന്ന് ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതുമാണ് വീഡിയോ. ഗ്രേറ്റർ നോയിഡയിലെ…
Read Moreമുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിംഗ് മുഖേന; പൊതുജനം അധിക തുക നൽകണം
നെന്മാറ: നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ മുദ്രപത്രങ്ങൾക്ക് ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏർപ്പെടുത്തി. ഇതോടെ മുദ്രപത്രക്ഷാമം ഒഴിവായി. എന്നാൽ മുഖവിലയ്ക്കുപുറമേ അധികഫീസും പൊതുജനം നൽകണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മുദ്രപത്രം പ്രിന്റെടുത്തുകിട്ടാൻ അധികസമയവും കാത്തുനിൽക്കണം. 500 രൂപവരെയുള്ള മുദ്രപത്രങ്ങൾക്കു പ്രിന്റിംഗ് ചാർജ് ഈടാക്കാൻ പാടില്ല. 501 മുതൽ 1000 രൂപവരെ ആറു രൂപയും 1001 രൂപ മുതൽ ഉള്ളവയ്ക്കു 10 രൂപ നിരക്കിലും പ്രിന്റിംഗ് ചാർജ് ഈടാക്കാൻ ഗവ. അംഗീകൃത വെണ്ടർമാർക്ക് അനുമതി നൽകി ഉത്തരവിറങ്ങി. ചില ജില്ലകളിൽ ഇ-സ്റ്റാമ്പ് മുദ്രപത്രങ്ങൾക്കു വെണ്ടർമാർ പ്രിന്റിംഗ് ചെലവിനത്തിൽ 50 രൂപ മുതൽ 100 രൂപവരെ ഈടാക്കുന്നു എന്ന പരാതിയെതുടർന്നാണ് നിരക്കു നിശ്ചയിച്ച് ട്രഷറി ഡയറക്ടർ ഉത്തരവിറക്കിയത്. ഇ-സ്റ്റാന്പിംഗ് പദ്ധതിക്കുമുമ്പ് സർക്കാർ അച്ചടിച്ചുനൽകുന്ന മുദ്രപത്രത്തിന് അധികവില നൽകേണ്ടതില്ലായിരുന്നു. രജിസ്ട്രേഷൻ ഒഴികെയുള്ള ആവശ്യങ്ങൾക്കുള്ള ചെറിയ തുകയുടെ മുദ്രപത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽമാത്രമേ ഇനി ലഭിക്കുകയുള്ളൂ. രജിസ്ട്രേഷൻ…
Read Moreഅവതാരകന്റെ തെറ്റായ പരാമർശം; മാനനഷ്ടക്കേസിൽ ട്രംപിന് 127 കോടി നഷ്ടപരിഹാരം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ 15 മില്ല്യൺ ഡോളർ (127 കോടി) നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി ന്യൂസ്. മാർച്ച് പത്തിന് പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തിൽ ട്രംപ് ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസ് അവതാരകന് ജോർജ് സ്റ്റെഫാനോപോളോസ് ആവർത്തിച്ചു പറഞ്ഞതിനെതിരേയായിരുന്നു പരാതി. ഒത്തുതീർപ്പിന്റെ ഭാഗമായി എബിസി ന്യൂസും ഫോക്സ് ന്യൂസ് ഡിജിറ്റലും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം ട്രംപിന് ചെലവായ ഒരുമില്ല്യൺ ഡോളറും എബിസി ന്യൂസ് നൽകും. മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന 1996ലെ കേസിനെ മുന്‍നിര്‍ത്തിയത് വിവാദ പരാമർശം ഉണ്ടായത്. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗക്കേസ് തെളിയിക്കാൻ സാധിച്ചിരുന്നില്ല.
Read Moreആരും കുതിര കയറേണ്ട…
ആരും കുതിര കയറേണ്ട… തൊടുപുഴ കെഎസ്ആർടിസി ജംഗ്ഷനിൽ സിഗ്നൽ കാത്തുകിടക്കുന്ന കുതിരയെ കയറ്റിപ്പോകുന്ന വാഹനം.
Read Moreമകള്‍ നേരിട്ടത് ക്രൂരപീഡനം: ആംബുലൻസിൽവച്ചും ക്രൂരമായി മർദിച്ചു; രാഹുൽ എഴുതി നൽകിയ കാര്യങ്ങളാണ് യൂട്യൂബ് വീഡിയോയിൽ പറഞ്ഞതെന്ന് യുവതിയുടെ പിതാവ്
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതി നേരിട്ടത് ക്രൂര മര്‍ദ്ദനം എന്ന് കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്നും തുടര്‍ നടപടികളില്‍ പോലീസ് നിയമോപദേശം തേടുമെന്നും യുവതിയുടെ പിതാവ് അറിയിച്ചു. ആദ്യമുണ്ടായിരുന്ന കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും ആംബുലന്‍സിൽ വെച്ച് വരെ മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആംബുലന്‍സിൽ സ്ട്രച്ചറിൽ കിടക്കുമ്പോള്‍ പോലും മകളെ അവൻ മര്‍ദിച്ചു. ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും രാഹുൽ തയാറായില്ല. ആദ്യത്തെ കേസിന് പിന്നാലെ ഒത്തുതീര്‍പ്പിന് വന്ന് മോഹന വാഗ്ദാനങ്ങള്‍ നൽകി മകളെ മയക്കുകയായിരുന്നു. പിന്നീട് മകളെ അവര്‍ക്ക് കിട്ടിയശേഷം തനിസ്വഭാവം പുറത്തുവന്നു. ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്ന് പിതാവ് കൂട്ടിച്ചേർത്തു. അതേസമയം കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ നിയമോപദേശം തേടാനാണ് പോലീസ് നീക്കം. ആദ്യ കേസിലെ, യുവതിയുടെ മൊഴിമാറ്റം കണക്കിലെടുത്താണ് തീരുമാനം.
Read Moreഅൻവറിന്റെ സ്വപ്നങ്ങൾ ചേലക്കരയിൽ ആവിയായി: നാലക്കം തികയ്ക്കാൻ പാടുപെട്ട് സുധീർ
തൃശൂർ: ഇടതുമുന്നണിയോടു കൊന്പുകോർത്ത് ചേലക്കരയിൽ എൻ.കെ. സുധീറിനെ ഡിഎംകെയുടെ സ്ഥാനാർഥിയായി നിർത്തിയപ്പോൾ യുഡിഎഫ്, എൽഡിഎഫ് വോട്ടുകൾ കുറേ പിടിക്കുമെന്ന് പി.വി.അൻവർസ്വപ്നം കണ്ടിരുന്നു. എന്നാൽ അൻവറിന്റെ സ്വപ്നങ്ങൾ ചേലക്കരയിൽ ആവിയായി പോകുന്ന കാഴ്ചയ്ക്കാണ് വോട്ടെണ്ണൽ ദിനത്തിൽ കണ്ടത്. നാലാം സ്ഥാനത്തു നിന്ന് കരകയറാൻ സുധീറിന് സാധിച്ചതേയില്ല. നാലക്കം തികയ്ക്കാനും സുധീർ പാടുപെട്ടു. ചേലക്കരയിൽ യുഡിഎഫിന്റെ സ്ഥാനാർഥിയായി സുധീർ വരുമെന്ന് ആദ്യം പറഞ്ഞുകേട്ടിരുന്നെങ്കിലും രമ്യയെ തന്നെ കോണ്‍ഗ്രസ് കളത്തിലിറക്കിയതോടെ സുധീർ ഇടഞ്ഞു. ഇടതുപക്ഷവുമായി ഇടഞ്ഞെത്തിയ അൻവറിനൊപ്പം സുധീർ ചേർന്നതോടെ ചേലക്കരയിൽ സുധീർ സ്ഥാനാർഥിയായി. പാലക്കാട്ടെ സ്ഥാനാർഥിയെ അൻവർ പിൻവലിച്ചതോടെ അൻവർ സ്ഥാനാർഥി സുധീർ കേരളമാകെ ശ്രദ്ധാകേന്ദ്രമായി. സുധീറിന്റെ ദയനീയ പരാജയം അൻവറിന്റെ കൂടി ദയനീയ പരാജയമായിരിക്കുകയാണ്.
Read More‘അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവാണ് വലിക്കുന്നത്,: അങ്ങനെ അവസാന ആഗ്രഹവും നിറവേറ്റി മകൾ; വീഡിയോ വൈറൽ
യൂട്യൂബർ റോസന്ന പാൻസിനോ മരിച്ചുപോയ പിതാവിന് ആദരവ് അർപ്പിക്കുന്ന വീഡിയോ ആണ് കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകുന്നത്. 39കാരിയായ ഈ യുവതി വളരെ വ്യത്യസ്തമായ രീതിയിലാണ് തന്റെ പിതാവിന് ആദരവ് അർപ്പിക്കുന്നത്. ‘സ്മോക്കിംഗ് മൈ ഡെഡ് ഡാഡ്’ എന്ന് പേരിട്ട എപ്പിസോഡിലാണ് അവർ ഈ വ്യത്യസ്തമായ വീഡിയോ പങ്കുവച്ചത്. അച്ഛന്റെ ചിതാഭസ്മം ഇട്ടിരുന്ന പാത്രത്തിൽ വളർത്തിയ കഞ്ചാവ് വലിച്ചുകൊണ്ടാണ് പിതാവിനെ സ്മരിച്ചത്. അഞ്ച് വർഷം മുൻപാണ് യുവതിയുടെ അച്ഛൻ മരണപ്പെട്ടത്. അദ്ദേഹം മരിക്കുന്നതിനു മുൻപ് തന്നോട് ഇങ്ങനെ ഒരു ആഗ്രഹത്തെ കുറിച്ച് പറഞ്ഞിരുന്നു. അതിനാലാണ് അച്ഛന്റെ ചിതാഭസ്മത്തിൽ കഞ്ചാവ് വളർത്തിയതെന്നും റോസന്ന പറഞ്ഞു. ‘പാപ്പാ പിസ്സ’ എന്നാണ് അവൾ തന്റെ അച്ഛനെ വിളിച്ചിരുന്നത്. ആറ് വർഷത്തോളം ലുക്കീമിയ ബാധിതനായിരുന്നു അദ്ദേഹം. അച്ഛൻ അടിപൊളി ആയിരുന്നു, കുറച്ചൊരു വിപ്ലവകാരിയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ ആഗ്രഹം പറഞ്ഞതുമെന്ന് റോസന്ന…
Read Moreശബരിമല പാതയിൽ അപകടം ഒളിപ്പിച്ച് അട്ടിവളവ്; കരിങ്കല്ലുംമൂഴിയും കണമലയും എരുത്വാപ്പുഴയും അപകടമേഖല
കണമല: ഏതു നിമിഷവും ദുരന്തം സംഭവിക്കാവുന്ന ഇടങ്ങളായി അട്ടിവളവും കരിങ്കല്ലുംമൂഴിയും കണമലയും എരുത്വാപ്പുഴയും. എരുമേലിയിൽനിന്ന് പന്പയിലേക്കുള്ള റോഡിലെ കൊടുംവളവുകളും അശാസ്ത്രീയ നിർമിതിയും അപകടസാധ്യത വർധിപ്പിക്കുന്നു.ശബരിമല സീസൺ ആരംഭിച്ച് ദിവസങ്ങൾ പിന്നിടുന്പോഴാണ് സീബ്രാലൈനുകൾ വരയ്ക്കുന്നത്. ഇവയാവട്ടെ വേണ്ടത്ര നിലവാരമില്ലാതെയും. രാവും പകലും പോലീസും ഗതാഗത വകുപ്പും എരുമേലിമുതൽ പന്പവരെ കൊടും വളവുകളിലും പാതയോരങ്ങളിലും ചിട്ടയായ നിർദേശങ്ങളുമായി നിലകൊള്ളുന്നതുകൊണ്ടാണ് യാത്ര ഇത്രയെങ്കിലും സുരക്ഷിതമാകുന്നത്. കണമല – നിലയ്ക്കൽ വനപാതയിൽ കൊടും വളവുകൾ നിരവധിയാണ്. ഇതോടകം പത്തിലേറെ വലിയ അപകടങ്ങളിലായി അന്‍പതിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അപകടക്കെണിയായ അട്ടിവളവ് നിവർക്കാനോ വീതി കൂട്ടാനോ ശാസ്ത്രീയമായി പുനർനിർമിക്കാനോ യാതൊരു നടപടിയുമായിട്ടില്ല. കഴിഞ്ഞദിവസവും അയൽ സംസ്ഥാനത്തുനിന്നുള്ള തീർഥാടകരുടെ മിനി ബസ് അട്ടിവളവിൽ മറിഞ്ഞു. റോഡിന്റെ അശാസ്ത്രീയ നിർമിതിയാണ് തുടർച്ചയായ അപകടങ്ങൾക്കു കാരണമെന്ന് നാറ്റ്പാക്ക് ശാസ്ത്രീയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കണമല കവലയിലേക്കുള്ള കുത്തിറക്കത്തിൽ വാഹനങ്ങൾക്കെടുക്കാവുന്ന പരമാവധി വേഗമോ ജാഗ്രതാ…
Read Moreകുപ്പിയിൽ കല്ലിട്ട് വെള്ളം കുടിക്കുന്ന കാക്കയുടെ കഥ സത്യമാണ് മക്കളേ: വീഡിയോ കാണാം
ദാഹിച്ച് വലഞ്ഞ് കിണറ്റിൻ കരയിലെത്തിയ കാക്കയുടെ കഥ നമുക്ക് എല്ലാവർക്കും പരിചിതമാണ്. കിണറിന്റെ കരയിലെത്തിയ കാക്ക വെള്ളം കുടിക്കാൻ തൊട്ടിയിൽ നോക്കിയപ്പോൾ അൽപം പോലും വെള്ളം അതിനുള്ളിലില്ല. ഉടൻതന്നെ കൊച്ചു കല്ലുകൾ കൊത്തി തൊട്ടിയിലേക്ക് ഇട്ടു. അപ്പോൾ വെള്ളം പൊങ്ങി വന്നു. കാക്ക അത് കുടിച്ച് ദാഹമകറ്റി പറന്നു പോയി എന്ന കഥ അറിയാത്തവർ ചുരുക്കമാണ്. എന്നാൽ ഇത് വെറുമൊരു കെട്ടുകഥയല്ല അതെന്ന് തെളിയിക്കുന്ന സന്ദർഭമാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു കാക്ക ഒരു കുപ്പിക്കരികിലായി ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കുപ്പിയിൽ നിന്നും കാക്ക വെള്ളം കുടിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ കാക്കയ്ക്ക് വെള്ളം കുടിക്കാൻ സാധിക്കുന്നില്ല. ഉടൻതന്നെ കാക്ക പരിസരം വീക്ഷിച്ച് കുപ്പിയിലേക്ക് കല്ലെടുത്ത് ഇടുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ, വെള്ളം പൊങ്ങി വരുമ്പോൾ അത് കുടിക്കാൻ ശ്രമിക്കുന്നു. ആദ്യത്തെ തവണ സാധിക്കുന്നില്ല. പിന്നെയും കല്ലുകൾ കൊത്തിയെടുത്ത് കുപ്പിയിലിട്ടു.…
Read More