ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ആധാർ നിർബന്ധമാണെന്നു സുപ്രീംകോടതി. ആദായനികുതിയുടെ പെർമനന്റ് അക്കൗണ്ട് നന്പറു(പാൻ)മായി ആധാർ ബന്ധിപ്പിക്കുകയും വേണം. ആധാർ-പാൻ ബന്ധം ഇല്ലാതെ റിട്ടേൺ സമർപ്പിക്കാൻ അനുവദിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതി അനുവദിച്ചു. ജസ്റ്റീസുമാരായ എ.കെ. സിക്രി, എസ്. അബ്ദുൾ നസീർ എന്നിവരുടേതാണു വിധി. ആധാർബന്ധിപ്പിക്കൽ നിർബന്ധമാക്കിയ ആദായനികുതി നിയമം 139 എഎ വകുപ്പ് സുപ്രീംകോടതി നേരത്തേ സാധുവായി പ്രഖ്യാപിച്ചതാണെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി.
Read MoreCategory: Business
റിസർവ് ബാങ്കിൽനിന്നു കൂടുതൽ പണം തേടും
മുംബൈ: ലാഭം മുഴുവനും ഗവൺമെന്റിനു കൈമാറണമെന്ന ആവശ്യം നിലനിൽക്കെ റിസർവ് ബാങ്ക് കേന്ദ്ര ബോർഡ് യോഗം നീട്ടിവച്ചു. ഈ ശനിയാഴ്ച ചേരാനിരുന്നത് 18-ലേക്കാണു മാറ്റിയത്. കേന്ദ്ര ബജറ്റ് കഴിഞ്ഞാൽ ബോർഡ് യോഗം ചേരുന്നതു പതിവാണ്. ധനമന്ത്രി ഈ യോഗത്തെ അഭിസംബോധന ചെയ്യും.ഗവൺമെന്റിനു നൽകുന്ന ഇടക്കാല ലാഭവീതം സംബന്ധിച്ചും യോഗം ചർച്ചചെയ്യും. കഴിഞ്ഞ ധനകാര്യ വർഷം 10,000 കോടി രൂപ ഇടക്കാല ലാഭവീതമായി നൽകിയിരുന്നു. ജൂണിൽ റിസർവ് ബാങ്കിന്റെ സാന്പത്തികവർഷം അവസാനിച്ചശേഷം ഓഗസ്റ്റിൽ 40,000 കോടി രൂപ ലാഭവീതമായി നൽകി. ഇത്തവണ 28,000 കോടി രൂപ ഇടക്കാല ലാഭവീതമായി നൽകണമെന്നു സർക്കാർ ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്. അതു ലഭിച്ചാൽ 2018-19 ലെ ബജറ്റിലേക്കു റിസർവ് ബാങ്കിൽനിന്ന് 68,000 കോടി രൂപ ലഭിക്കും. 2019-20 ലേക്ക് 69,000 കോടി രൂപയാണു ധനമന്ത്രാലയം ആവശ്യപ്പെടുന്നത്. റിസർവ് ബാങ്കിന്റെ ലാഭം മുഴുവൻ ബജറ്റിലേക്കു നൽകണമെന്നാണു…
Read Moreസ്റ്റാർട്ടപ്പുകളിൽ ആയിരം കോടി നിക്ഷേപത്തിന് ഏജൻസികൾ
കൊച്ചി: സീഡിംഗ് കേരളയുടെ ഭാഗമായി കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ 1000 കോടി രൂപയുടെ നിക്ഷേപ സാധ്യതകളുമായി മുന്നോട്ടു വന്ന നാല് ഏഞ്ചൽ, വെഞ്ച്വർ ക്യാപിറ്റൽ (വിസി) ഫണ്ടിംഗ് ഏജൻസികളെ സർക്കാർ തെരഞ്ഞെടുത്തു. യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ്, ഇന്ത്യൻ ഏഞ്ചൽ നെറ്റ്വർക്ക്, എക്സീഡ് ഇലക്ട്രോണ്‍ ഫണ്ട്, സ്പെഷലി ഇൻസെപ്റ്റ് ഫണ്ട് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട ഏജൻസികൾ. കൊച്ചിയിൽ നടന്ന സീഡിംഗ് കേരള സമ്മേളനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഫണ്ടിംഗിന് തയാറായി നൂറിലേറെ ഏജൻസികൾ എത്തിയിരുന്നു. ഇവയിൽ ഏറ്റവും കൂടുതൽ തുക നിക്ഷേപിക്കാൻ സന്നദ്ധത കാട്ടിയ ഏജൻസികളെയാണ് തെരഞ്ഞെടുത്തത്. അടുത്ത നാലു വർഷത്തിനുള്ളിൽ വാഗ്ദാനം ചെയ്ത തുകയുടെ 25 ശതമാനമെങ്കിലും നിക്ഷേപം നടത്തണമെന്നതാണ് കരാർ. അതിനാൽത്തന്നെ 300 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിൽ ഉറപ്പാണെന്നും ഐടി സെക്രട്ടറി ചൂണ്ടിക്കാട്ടി. ബഹിരാകാശമേഖലയിലെ സാങ്കേതികവിദ്യയിലധിഷ്ഠിതമായ…
Read Moreലോകബാങ്കിന്റെ വിമർശകനെ പ്രസിഡന്റ് ആക്കാൻ ട്രംപ്
വാഷിംഗ്ടൺ: ലോകബാങ്ക് പ്രസിഡന്റായി ഡേവിഡ് മൽപാസിനെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നാമനിർദേശം ചെയ്യും. യുഎസ് ട്രഷറി വകുപ്പിലെ സീനിയർ ഓഫീസറാണു മൽപാസ്.ലോകബാങ്ക് അടക്കമുള്ള ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ നിശിതമായി വിമർശിക്കുകയും വെറുക്കുകയും ചെയ്യുന്ന ആളാണ് ഇദ്ദേഹം. പ്രസിഡന്റ് ട്രംപും ഇതേ കാഴ്ചപ്പാടുകാരനാണ്. ലോകബാങ്കിന്റെ പന്ത്രണ്ടംഗ എക്സിക്യൂട്ടീവ് ബോർഡാണ് ഔപചാരികമായി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. കീഴ്വഴക്കം യുഎസ് നോമിനിയെ എല്ലാവരും അംഗീകരിക്കുന്നതാണ്. ഐഎംഎഫ് മേധാവിയെ നിശ്ചയിക്കുന്പോൾ യൂറോപ്യൻ രാജ്യങ്ങളുടെ നോമിനിയെ എടുക്കും. എക്സിക്യൂട്ടീവ് ബോർഡിൽ അമേരിക്കയ്ക്ക് 16 ശതമാനം വോട്ട് ഉണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാതെ കന്പോളം കടബാധ്യത ഉണ്ടാക്കുന്ന രാജ്യാന്തര സ്ഥാപനങ്ങളിലൊന്ന് എന്നാണു മൽപാസ് ലോകബാങ്കിനെ ഒരിക്കൽ വിശേഷിപ്പിച്ചത്.ദക്ഷിണകൊറിയൻ വംശജനായ ജിം യോംഗ് കിം കാലാവധിക്കു മുൻപേ വിരമിക്കുന്ന ഒഴിവിലാണു മൽപാസ് വരുന്നത്. ട്രംപ് ഭരണകൂടവുമായുള്ള അഭിപ്രായവ്യത്യാസമാണു ജിം രാജിവയ്ക്കുന്നതിലേക്കു നയിച്ചത്. ലോകബാങ്ക് ചൈനയ്ക്കു വികസന സഹായം നല്കരുതെന്നു…
Read Moreഅഞ്ചു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ നികുതി റിബേറ്റ് ഇല്ല
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് 2019-20 സാന്പത്തികവർഷത്തിലേക്ക് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ അഞ്ചു ലക്ഷം രൂപ വരെ നികുതിക്കു മുന്‍പുള്ള വരുമാനമുള്ളവർക്ക് 12,500 രൂപയുടെ നികുതി റിബേറ്റ് ലഭിക്കുന്നതാണ്. എന്നാൽ, നികുതിക്ക് മുന്‍പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽനിന്ന് അല്പമെങ്കിലും വർധിച്ചാൽ യാതൊരുവിധ റിബേറ്റും ലഭിക്കില്ല. ഉദാഹരണത്തിന് നികുതിക്കു മുന്‍പുള്ള വരുമാനം 5,00,010 രൂപ ഉണ്ടെങ്കിൽ 60 വയസിൽ താഴെയുള്ള വ്യക്തി നികുതിയും സെസ്സും ഉൾപ്പെടെ 13,000 രൂപ അടയ്ക്കേണ്ടതായി വരും. 60 വയസിനും 80 വയസിനും ഇടയ്ക്ക് പ്രായമുള്ള വ്യക്തിയാണെങ്കിൽ പ്രസ്തുത തുകയ്ക്ക് 10,400 രൂപയുമാണ് അടയ്ക്കേണ്ടി വരുന്നത്. എന്നാൽ, 80 വയസുകഴിഞ്ഞ വ്യക്തിക്ക് ഒന്നും അടയ്ക്കേണ്ടതില്ല. നിലവിലെ നിയമമനുസരിച്ചും ഒന്നും അടയ്ക്കേണ്ടതില്ല. 80 വയസുകഴിഞ്ഞവരെ ബജറ്റ് പാടേ അവഗണിച്ചു 80 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് നിലവിൽ നികുതി ഒഴിവുള്ള വരുമാനത്തുക…
Read Moreമോദി സർക്കാരിന്റെ ബജറ്റ്: നേടിയവരും വാടിയവരും; ഒരു കണക്കെടുപ്പ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മാത്രമുള്ള ബജറ്റാണ് മോദി സർക്കാരിനായി മന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ചതെന്നു വ്യക്തം. ഇക്കാരണത്താലാണ് മോദി സർക്കാരിന്റെ കാലയളവിലെ മുൻ ബജറ്റുകളിൽ നൽകാതിരുന്ന ഇളവുകൾ ഇക്കുറി ബജറ്റിൽ വാരിക്കോരി പ്രഖ്യാപിച്ചത്. സർക്കാരിന്റെ ജനപിന്തുണയും പ്രശസ്തിയും ഇതിലൂടെ വർധിപ്പിക്കാൻ കഴിയുമെന്ന് സർക്കാർ കരുതുന്നു. ഇടക്കാല ബജറ്റ് എന്ന പേരിലാണ് ബജറ്റ് അവതരിപ്പിച്ചതെങ്കിലും ഫലത്തിൽ ഇത് സന്പൂർണ ബജറ്റായി മാറിയെന്നാണു വിലയിരുത്തൽ. ബജറ്റിൽ നേടിയവരും നഷ്ടപ്പെട്ടവരും: നേട്ടമുണ്ടാക്കിയവർ കർഷകർ: പ്രതീക്ഷിച്ചതുപോലെ കർഷകരെ കൈയിലെടുക്കാൻ മോദി സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചു. രണ്ടു ഹെക്ടറിനു താഴെ കൃഷിഭൂമിയുള്ള കർഷകർക്ക് വർഷംതോറും 6000 രൂപ വീതം നൽകാൻ തീരുമാനിച്ചതാണ് ഇതിൽ പ്രധാനം. 10.2 കോടി ചെറുകിട കർഷകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കാർഷിക മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ശക്തി പന്പ്, ജെയ്ൻ ഇറിഗേഷൻ, കെഎസ്ബി, കിർലോസ്കർ, അവന്തി ഫീഡ്സ്, വാട്ടർബേസ്, ജെജെ…
Read Moreബജറ്റിൽ ആദായനികുതി ഒഴിവു പരിധി മാറ്റിയോ? സത്യാവസ്ഥ ഇതാണ്
ന്യൂഡൽഹി: മൂന്നുകോടി നികുതി ദായകർക്ക് ആശ്വാസം. അവർ ഇനി ആദായനികുതി നല്‍കേണ്ടതില്ല. നികുതി ചുമത്താവുന്ന വരുമാനം അഞ്ചുലക്ഷം രൂപ വരെ ഉള്ളവർക്കു നികുതി റിബേറ്റ് അനുവദിച്ചതു വഴിയാണ് ഇത്. ഇതുവഴി ഗവണ്മെന്റിന്റെ വരുമാനത്തിൽ 18,500 കോടി രൂപയുടെ കുറവ് ഉണ്ടാകും. ദൃശ്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ ആദായനികുതിയുടെ ഒഴിവുപരിധി ഉയർത്തിയിട്ടില്ല. ഒഴിവു പരിധി രണ്ടര ലക്ഷം രൂപയായി തുടരും. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള തുകയുടെ നികുതിക്കു റിബേറ്റ് അനുവദിക്കുന്നതേ ഉള്ളൂ. അഞ്ചുലക്ഷത്തിനു മുകളിൽ നികുതി ബാധക വരുമാനമുണ്ടെങ്കിൽ ഈ സൗജന്യം കിട്ടില്ല. അയാൾ രണ്ടര ലക്ഷം രൂപ മുതൽ ഉള്ള തുകയ്ക്കു നികുതി നല്‍കണം.
Read Moreകമ്പോളങ്ങളിൽ ഉണർവ്
മുംബൈ: തുടർച്ചയായുള്ള തളർച്ചയ്ക്കുശേഷം ഇന്ത്യൻ കമ്പോളങ്ങൾ ഇന്നലെ കുതിച്ചുകയറി. ഏഷ്യൻ മാർക്കറ്റുകളുടെ ചുവടുപിടിച്ച് നിക്ഷേപകരിൽ താത്പര്യം ഉണർന്നതാണ് കമ്പോളങ്ങളിൽ പ്രതിഫലിച്ചത്. ബോംബെ ഓഹരി സൂചിക സെൻസെക്സ് 665.44 പോയിന്റ് ഉയർന്ന് 36,256.69ലും നിഫ്റ്റി 179.15 പോയിന്റ് ഉയർന്ന് 10,830.95ലും വ്യാപാരം അവസാനിപ്പിച്ചു. ഇന്നത്തെ കേന്ദ്ര ബജറ്റിലുള്ള പ്രതീക്ഷയാണ് നിക്ഷേപകർക്ക് ആവേശമുളവാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ തളർച്ച കാണിച്ച ബാങ്കിംഗ്, ഓട്ടോ, ഐടി. എഫ്എംസിജി ഓഹരികൾ ഇന്നലെ നേട്ടത്തിലായി. അതേസമയം, മാർച്ചിൽ പലിശനിരക്ക് കൂട്ടാനുള്ള അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ തീരുമാനം പിൻവലിച്ചതും ഓഹരികൾക്ക് നേട്ടമായി. ഇക്കാര്യം ഫെഡ് ചെയർമാൻ ജെറോം എച്ച്. പവൽ അറിയിച്ചതോടെ ആഗോള കമ്പോളങ്ങൾക്കും ഉണർവായി. നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ഇന്നത്തേത്. ഇതിൽ കാർഷികമേഖലയ്ക്ക് അനുകൂലമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഫെഡിന്റെ തീരുമാനത്തിനൊപ്പം യുഎസ്-ചൈന വ്യാപാരയുദ്ധത്തിൽ ഉന്നത തലത്തിലുള്ള ചർച്ച നടക്കുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.…
Read Moreരാജ്യത്തെ സ്വർണവില്പന കുറഞ്ഞു
മുംബൈ: വില ഉയർന്നതും കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളും രാജ്യത്തെ സ്വർണവില്പനയിൽ ഇടിവുണ്ടാക്കി. 2018ലെ ആഭ്യന്തര സ്വർണവില്പന 1.40 ശതമാനം കുറഞ്ഞ് 760.4 ടണ്‍ ആയി. 2017ൽ രാജ്യത്ത് 771.2 ടണ്‍ ആയിരുന്നു. അതേസമയം, ആഗോള വില്പനയിൽ നാലു ശതമാനം വർധനയും രേഖപ്പെടുത്തിയെന്ന് വേൾഡ് ഗോൾഡ് കൗണ്‍സിൽ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ പറയുന്നു. വിവിധ കേന്ദ്ര ബാങ്കുകൾ തങ്ങളുടെ കരുതൽ സ്വർണനില മെച്ചപ്പെടുത്തുന്നതിനായി 74 ശതമാനം അധികം സ്വർണം വാങ്ങിയിട്ടുണ്ട്. അതായത് ആകെ 651.5 ടണ്‍ സ്വർണം കേന്ദ്ര ബാങ്കുകൾ 2018ൽ വാങ്ങി. 2017ൽ ഇത് 374.8 ടണ്‍ ആയിരുന്നു. വരുന്ന തെരഞ്ഞെടുപ്പിനു പിന്നാലെ രാജ്യത്തെ സ്വർണ ഡിമാൻഡ് ഉയരുമെന്നാണ് കൗണ്‍സിൽ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ 750-850 ടണ്‍ സ്വർണം ഈ വർഷം രാജ്യത്ത് വില്‍ക്കപ്പെടുമെന്നാണ് കരുതുന്നത്.
Read Moreകേന്ദ്ര ബജറ്റ് പ്രതീക്ഷ ഏറെ
ന്യൂഡൽഹി: കേന്ദ്രബജറ്റ് നാളെ. ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കു പകരം ഇടക്കാല ധനമന്ത്രി പിയൂഷ് ഗോയലാണു ബജറ്റ് അവതരിപ്പിക്കുക. നരേന്ദ്രമോദി സർക്കാരിന്റെ ആറാമത്തെ ബജറ്റാണിത്. പൊതു തെരഞ്ഞെടുപ്പ് ഏപ്രിൽ-മേയിൽ നടക്കും. മേയ് ഒടുവിൽ പുതിയ മന്ത്രിസഭ വരണം. ആ നിലയ്ക്കു കീഴ്വഴക്കം അനുസരിച്ചു പൂർണബജറ്റ് അവതരിപ്പിക്കില്ല. വലിയ നികുതി മാറ്റങ്ങൾ, വലിയ പദ്ധതി പ്രഖ്യാപനങ്ങൾ, നയപരമായ വ്യതിയാനങ്ങൾ എന്നിവ ഒഴിവാക്കുകയാണു വഴക്കം. 2019-20ലെ വരവ് ചെലവ് പ്രതീക്ഷകളും കമ്മി പ്രതീക്ഷയും മറ്റും അവതരിപ്പിക്കുന്നതോടൊപ്പം മൂന്നോ നാലോ മാസത്തേക്കുള്ള ചെലവിനാവശ്യമായ തുകയ്ക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയാണ് ഇത്തരം അവസരങ്ങളിലെ രീതി. അതിൽനിന്നു മാറി വലിയ ക്ഷേമപദ്ധതികളുംനികുതി ഇളവുകളും പ്രഖ്യാപിക്കും എന്നു കുറേ ദിവസമായി പ്രചാരണമുണ്ട്. ധനമന്ത്രാലയം അത്തരം പ്രചാരണത്തിൽ കഴന്പില്ലെന്നാണു പറഞ്ഞിട്ടുള്ളത്. ബജറ്റ് വഴക്കങ്ങൾ മാറ്റില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു. എങ്കിലും ഊഹാപോഹങ്ങൾ ഏറെയുണ്ട്. പ്രധാനമായും കർഷക-ദരിദ്ര ക്ഷേമപദ്ധതിയെയും ആദായനികുതി…
Read More