കമ്പോളങ്ങളിൽ ഉണർവ്

മും​​​ബൈ: തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​​ള്ള ത​​​ള​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ഇ​​​ന്ത്യ​​​ൻ ക​​​മ്പോ​​​ള​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ കു​​​തി​​​ച്ചു​​​ക‍യ​​​റി. ഏ​​​ഷ്യ​​​ൻ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ച് നി​​​ക്ഷേ​​​പ​​​ക​​​രി​​​ൽ താ​​​ത്പ​​​ര്യം ഉ​​​ണ​​​ർ​​​ന്ന​​​താ​​​ണ് ക​​​മ്പോ​​​ള​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​ത്. ബോം​​​ബെ ഓ​​​ഹ​​​രി സൂ​​​ചി​​​ക സെ​​​ൻ​​​സെ​​​ക്സ് 665.44 പോ​​​യി​​​ന്‍റ് ഉ​​​യ​​​ർ​​​ന്ന് 36,256.69ലും ​​​നി​​​ഫ്റ്റി 179.15 പോ​​​യി​​​ന്‍റ് ഉ​​​യ​​​ർ​​​ന്ന് 10,830.95ലും ​​​വ്യാ​​​പാ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ത്തെ കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ലു​​​ള്ള പ്ര​​​തീ​​​ക്ഷ‍യാ​​​ണ് നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് ആ​​​വേ​​​ശ​​​മു​​​ള​​​വാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ള​​​ർ​​​ച്ച കാ​​​ണി​​​ച്ച ബാ​​​ങ്കിം​​​ഗ്, ഓ​​​ട്ടോ, ഐ​​​ടി. എ​​​ഫ്എം​​​സി​​​ജി ഓ​​​ഹ​​​രി​​​ക​​​ൾ ഇ​​​ന്ന​​​ലെ നേ​​​ട്ട​​​ത്തി​​​ലാ​​​യി.

അ​​​തേ​​​സ​​​മ​​​യം, മാ​​​ർ​​​ച്ചി​​​ൽ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കൂ​​​ട്ടാ​​​നു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര ബാ​​​ങ്കി​​​ന്‍റെ തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ച്ച​​​തും ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്ക് നേ​​​ട്ട​​​മാ​​​യി. ഇ​​​ക്കാ​​​ര്യം ഫെ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ ജെ​​​റോം എ​​​ച്ച്. പ​​​വ​​​ൽ അ​​​റി​​​യി​​​ച്ച​​​തോ​​​ടെ ആ​​​ഗോ​​​ള ക​​​മ്പോ​​​ള​​​ങ്ങ​​​ൾ​​​ക്കും ഉ​​​ണ​​​ർ​​​വാ​​​യി.

ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന ബ​​​ജ​​​റ്റാ​​​ണ് ഇ​​​ന്ന​​​ത്തേ​​​ത്. ഇ​​​തി​​​ൽ കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യ്ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, ഫെ​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നൊ​​​പ്പം യു​​​എ​​​സ്-​​​ചൈ​​​ന വ്യാ​​​പാ​​​ര​​​യു​​​ദ്ധ​​​ത്തി​​​ൽ ഉ​​​ന്ന​​​ത ത​​​ല​​​ത്തി​​​ലു​​​ള്ള ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ന്ന​​​തും വി​​​പ​​​ണി​​​യെ സ്വാ​​​ധീ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​റു മാ​​​സ​​​മാ​​​യി തു​​​ട​​​രു​​​ന്ന വ്യാ​​​പാ​​​ര​​​യു​​​ദ്ധ​​​ത്തി​​​ൽ അ​​​നു​​​കൂ​​​ല വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കാ​​​യി നി​​​ക്ഷേ​​​പ​​​ക​​​ർ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഏ​​​ഷ്യ​​​യി​​​ൽ ഹോ​​​ങ്കോം​​​ഗി​​​ന്‍റെ ഹാ​​​ങ്സെ​​​ങ് 1.08 ശ​​​ത​​​മാ​​​ന​​​വും ജ​​​പ്പാ​​​ന്‍റെ നി​​​ക്കീ 1.06 ശ​​​ത​​​മാ​​​ന​​​വും ചൈ​​​ന​​​യു​​​ടെ ഷാ​​​ങ്ഹാ​​​യ് 0.35 ശ​​​ത​​​മാ​​​ന​​​വും ഉ​​​യ​​​ർ​​​ന്നു. എ​​​ന്നാ​​​ൽ, കൊ​​​റി​​​യ​​​യു​​​ടെ കോ​​​സ്പി 0.06 ശ​​​ത​​​മാ​​​നം താ​​​ഴ്ന്നു.

യൂ​​​റോ​​​സോ​​​ണി​​​ൽ ഫ്രാ​​​ങ്ക്ഫ​​​ർ​​​ട്ട് 0.38 ശ​​​ത​​​മാ​​​ന​​​വും പാ​​​രി​​​സ് സി​​​എ​​​സി 0.42 ശ​​​ത​​​മാ​​​ന​​​വും ല​​​ണ്ട​​​ൻ എ​​​ഫ്ടി​​​എ​​​സ്ഇ 0.53 ശ​​​ത​​​മാ​​​ന​​​വും ഉ​​​യ​​​ർ​​​ന്നു.ഇ​​​ന്ത്യ​​​ൻ ക​​​റ​​​ൻ​​​സി നി​​ല അ​​ല്പം മെ​​ച്ച​​പ്പെ​​ടു​​ത്തി. രൂ​​പ​​യു​​ടെ വി​​നി​​മ​​യ​​നി​​ര​​ക്ക് ഇ​​ന്ന​​ലെ നാ​​ലു പൈ​​സ ഉ​​യ​​ർ​​ന്ന് 71.08 ആ​​യി. ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​യി​​​ലും നേ​​​രി​​​യ ഉ​​​യ​​​ർ​​​ച്ചയുണ്ടാ​​യി. ബ്ര​​​ന്‍റ് ഇ​​​നം ക്രൂ​​​ഡ് ബാ​​​ര​​​ലി​​​ന് 61.55 ഡോ​​​ള​​​റി​​ലെ​​ത്തി.

Related posts