റിസർവ് ബാങ്കിൽനിന്നു കൂടുതൽ പണം തേടും

മും​​​ബൈ: ലാ​​​ഭം മു​​​ഴു​​​വ​​​നും ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം നി​​​ല​​​നി​​​ൽ​​​ക്കെ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് കേ​​​ന്ദ്ര ബോ​​​ർ​​​ഡ് യോ​​​ഗം നീ​​​ട്ടി​​​വ​​​ച്ചു. ഈ ​​​ശ​​​നി​​​യാ​​​ഴ്ച ചേ​​​രാ​​​നി​​​രു​​​ന്ന​​​ത് 18-ലേ​​​ക്കാ​​​ണു മാ​​​റ്റി​​​യ​​​ത്.

കേ​​​ന്ദ്ര ബ​​​ജ​​​റ്റ് ക​​​ഴി​​​ഞ്ഞാ​​​ൽ ബോ​​​ർ​​​ഡ് യോ​​​ഗം ചേ​​​രു​​​ന്ന​​​തു പ​​​തി​​​വാ​​​ണ്. ധ​​​ന​​​മ​​​ന്ത്രി ഈ ​​​യോ​​​ഗ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും.ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നു ന​​​ൽ​​​കു​​​ന്ന ഇ​​​ട​​​ക്കാ​​​ല ലാ​​​ഭ​​​വീ​​​തം സം​​​ബ​​​ന്ധി​​​ച്ചും യോ​​​ഗം ച​​​ർ​​​ച്ച​​​ചെ​​​യ്യും. ക​​​ഴി​​​ഞ്ഞ ധ​​​ന​​​കാ​​​ര്യ വ​​​ർ​​​ഷം 10,000 കോ​​​ടി രൂ​​​പ ഇ​​​ട​​​ക്കാ​​​ല ലാ​​​ഭ​​​വീ​​​ത​​​മാ​​​യി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ജൂ​​​ണി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ച്ച​​​ശേ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ൽ 40,000 കോ​​​ടി രൂ​​​പ ലാ​​​ഭ​​​വീ​​​ത​​​മാ​​​യി ന​​​ൽ​​​കി.

ഇ​​​ത്ത​​​വ​​​ണ 28,000 കോ​​​ടി രൂ​​​പ ഇ​​​ട​​​ക്കാ​​​ല ലാ​​​ഭ​​​വീ​​​ത​​​മാ​​​യി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. അ​​​തു ല​​​ഭി​​​ച്ചാ​​​ൽ 2018-19 ലെ ​​​ബ​​​ജ​​​റ്റി​​​ലേ​​​ക്കു റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ൽ​​​നി​​​ന്ന് 68,000 കോ​​​ടി രൂ​​​പ ല​​​ഭി​​​ക്കും. 2019-20 ലേ​​​ക്ക് 69,000 കോ​​​ടി രൂ​​​പ​​​യാ​​​ണു ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ ലാ​​​ഭം മു​​​ഴു​​​വ​​​ൻ ബ​​​ജ​​​റ്റി​​​ലേ​​​ക്കു ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണു ഗ​​​വ​​​ൺ​​​മെ​​​ന്‍റ് കു​​​റേ നാ​​​ളാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ലാ​​​ഭ​​​ത്തി​​​ൽ ചെ​​​റി​​​യൊ​​​രു ഭാ​​​ഗം റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ക​​​രു​​​ത​​​ൽ ധ​​​ന​​​മാ​​​യി മാ​​​റ്റാ​​​റു​​​ണ്ട്. അ​​​തു​​​വേ​​​ണ്ടെ​​​ന്നാ​​​ണു ഗ​​​വ​​​ൺ​​​മെ​​​ന്‍റ് വാ​​​ദം. വി​​​ദേ​​​ശ നാ​​​ണ്യ​​​ത്തി​​​ന്‍റെ വി​​​നി​​​മ​​​യ​​​നി​​​ര​​​ക്കു കൂ​​​ടു​​​ക​​​യും ക​​​യ​​​റു​​​ക​​​യും ചെ​​​യ്യു​​​ന്പോ​​​ഴും മ​​​റ്റും വ​​​രാ​​​വു​​​ന്ന ന​​​ഷ്ടം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ക​​​രു​​​ത​​​ൽ ശേ​​​ഖ​​​ര​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. 2016-17 ൽ 13,140 ​​​കോ​​​ടി​​​യും 2017-18 ൽ 14,190 ​​​കോ​​​ടി​​​യും ഇ​​​ങ്ങ​​​നെ ക​​​രു​​​ത​​​ൽ ശേ​​​ഖ​​​ര​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്.

നി​​​കു​​​തി വ​​​രു​​​മാ​​​നം കു​​​റ​​​ഞ്ഞ​​​തു​​​മൂ​​​ല​​​മാ​​​ണു ഗ​​​വ​​​ൺ​​​മെ​​​ന്‍റ് റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ൽ​​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ​​​പ​​​ണം തേ​​​ടു​​​ന്ന​​​ത്. ജി​​​എ​​​സ്ടി​​​യി​​​ൽ കേ​​​ന്ദ്രം പ്ര​​​തീ​​​ക്ഷ​​​ച്ച 7.44 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ സ്ഥാ​​​ന​​​ത്ത് 6.44 കോ​​​ടി​​​യേ കി​​​ട്ടൂ എ​​​ന്നാ​​​ണു പു​​​തു​​​ക്കി​​​യ എ​​​സ്റ്റി​​​മേ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

Related posts