ബ​ജ​റ്റി​ൽ ആ​ദാ​യ​നി​കു​തി ഒ​ഴി​വു പ​രി​ധി മാ​റ്റി​യോ? സ​ത്യാ​വ​സ്ഥ ഇ​താ​ണ്

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു​കോ​ടി നി​കു​തി ദാ​യ​ക​ർ​ക്ക് ആ​ശ്വാ​സം. അ​വ​ർ ഇ​നി ആ​ദാ​യ​നി​കു​തി ന​ല്കേ​ണ്ട​തി​ല്ല. നി​കു​തി ചു​മ​ത്താ​വു​ന്ന വ​രു​മാ​നം അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ ഉ​ള്ള​വ​ർ​ക്കു നി​കു​തി റി​ബേ​റ്റ് അ​നു​വ​ദി​ച്ച​തു വ​ഴി​യാ​ണ് ഇ​ത്. ഇ​തു​വ​ഴി ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ വ​രു​മാ​ന​ത്തി​ൽ 18,500 കോ​ടി രൂ​പ​യു​ടെ കു​റ​വ് ഉ​ണ്ടാ​കും.

ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തു​പോ​ലെ ആ​ദാ​യ​നി​കു​തി​യു​ടെ ഒ​ഴി​വു​പ​രി​ധി ഉ​യ​ർ​ത്തി​യി​ട്ടി​ല്ല. ഒ​ഴി​വു പ​രി​ധി ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​യി തു​ട​രും. ര​ണ്ട​ര ല​ക്ഷം മു​ത​ൽ അ​ഞ്ചു ല​ക്ഷം വ​രെ​യു​ള്ള തു​ക​യു​ടെ നി​കു​തി​ക്കു റി​ബേ​റ്റ് അ​നു​വ​ദി​ക്കു​ന്ന​തേ ഉ​ള്ളൂ.

അ​ഞ്ചു​ല​ക്ഷ​ത്തി​നു മു​ക​ളി​ൽ നി​കു​തി ബാ​ധ​ക വ​രു​മാ​ന​മു​ണ്ടെ​ങ്കി​ൽ ഈ ​സൗ​ജ​ന്യം കി​ട്ടി​ല്ല. അ​യാ​ൾ ര​ണ്ട​ര ല​ക്ഷം രൂ​പ മു​ത​ൽ ഉ​ള്ള തു​ക​യ്ക്കു നി​കു​തി ന​ല്ക​ണം.

Related posts