മുംബൈ: റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) ഇന്നലെ യോഗം തുടങ്ങി. നാളെ ഉച്ചകഴിഞ്ഞ് 2.30നു മൂന്നാമത്തെ ദ്വൈമാസ പണനയ അവലോകനം പുറത്തിറക്കും. അടിസ്ഥാന പലിശനിരക്ക് (റീപോ നിരക്ക്) 0.25 ശതമാനം വർധിപ്പിക്കുന്നതാകും പ്രഖ്യാപനം എന്നാണു പൊതുധാരണ. ജൂണിൽ റീപോ നിരക്ക് കാൽ ശതമാനം വർധിപ്പിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യത്തെ നിരക്കുവർധനയായിരുന്നു അത്. നാളെയും കാൽ ശതമാനം വർധിപ്പിച്ചാൽ 6.5 ശതമാനമാകും റീപോ നിരക്ക് (വാണിജ്യ ബാങ്കുകൾക്കു റിസർവ് ബാങ്ക് നല്കുന്ന ഏകദിന വായ്പയുടെ പലിശനിരക്കാണിത്). നിരക്കുവർധന ഉണ്ടാകുമെന്നു കണക്കാക്കുന്നവരുടെ യുക്തി ഇതാണ്. ഇപ്പോൾ കൂട്ടിയില്ലെങ്കിൽ പിന്നെ ഈ വർഷം വർധന പ്രയാസമാകും. ഇപ്പോൾ ജിഡിപി വളർച്ചയും മറ്റും ആശ്വാസകരമായ നിലയിലാണ്. വളർച്ചാത്തോതു കുറയുന്നതായ സൂചന ലഭിച്ചാൽ പിന്നെ നിരക്കുവർധന പ്രയാസമാകും. നിരക്കുവർധന അടുത്ത യോഗത്തിലേ ഉണ്ടാകൂ എന്നു കരുതുന്നവരുണ്ട്. അവർ പറയുന്നതു വളർച്ചയുടെ…
Read MoreCategory: Business
ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഓഗസ്റ്റ് 31 വരെ
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്കുവ്യാപാര സ്ഥാപനങ്ങൾ ആണെങ്കിൽ അവയും പങ്കുകാരും കന്പനികളും ആദായനികുതിനിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടിവരുന്നവരും ഒഴികെയുള്ള എല്ലാ നികുതിദായകരും അവരുടെ 2017-18 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 31ൽനിന്ന് ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചിരിക്കുന്നതായി സിബിഡിടി വെളിപ്പെടുത്തിയിരിക്കുന്നു. ആ ദിവസത്തിനു മുന്പ് ഫയൽ ചെയ്യാൻ സാധിക്കാതെ വന്നാൽ നിങ്ങളുടെ നികുതിക്കു മുന്പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5,000 രൂപ പിഴയും, മാർച്ച് 31 വരെയുള്ള കാലതാമസത്തിന് 10,000 രൂപ പിഴയും ചുമത്തപ്പെടും. അഞ്ചു ലക്ഷം രൂപയിൽ താഴെയാണു നികുതിക്ക് മുന്പുള്ള വരുമാനമെങ്കിൽ പിഴത്തുക 1000 രൂപ മാത്രമാണ്. 2019 മാർച്ച് 31നു ശേഷം 2017-18 സാന്പത്തികവർഷത്തെ റിട്ടേണുകൾ സമർപ്പിക്കാൻ…
Read Moreറിലയൻസിന് റിക്കാർഡ് ലാഭം
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ഏപ്രിൽ-ജൂണിൽ ഏറ്റവും വലിയ ത്രൈമാസ ലാഭം നേടി. തലേവർഷം ഇതേ കാലത്തേക്കാൾ 17.9 ശതമാനം വർധിച്ച് 9,459 കോടിരൂപയാണു ത്രൈമാസ അറ്റാദായം. മൂന്നു മാസത്തെ വിറ്റുവരവ് 56.5 ശതമാനം വർധിച്ച് 1,41,699 കോടിയായി. റിലയൻസ് ജിയോ 612 കോടിയും റിലയൻസ് റീട്ടെയിൽ 1069 കോടിയും ലാഭമുണ്ടാക്കി.
Read Moreഫേസ്ബുക്കിന്റെ മൂല്യത്തിൽ 8.23 ലക്ഷം കോടിയുടെ താഴ്ച
ന്യൂയോർക്ക്: ഒരുദിവസംകൊണ്ട് ഒരു കന്പനിക്ക് ഓഹരിവിപണിയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ നഷ്ടത്തിന്റെ റിക്കാർഡ് ഇനി ഫേസ്ബുക്കിനു സ്വന്തം. 12,000 കോടി ഡോളർ (8.23 ലക്ഷം കോടി രൂപ) ആണ് ഇന്നലെ വിപണിമൂല്യത്തിലുണ്ടായ നഷ്ടം. കന്പനി സാരഥി മാർക്ക് സുക്കർബർഗിനു വന്ന നഷ്ടം 1,600 കോടി ഡോളർ (1.09 ലക്ഷം കോടി രൂപ) ആണ്. കന്പനിക്കു ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ ലാഭവും വരുമാനവും കുറയുമെന്ന മുന്നറിയിപ്പാണു വിഷയം. ബുധനാഴ്ച ഔദ്യോഗിക ഓഹരിവിപണിയുടെ സമയം കഴിഞ്ഞശേഷമാണു കന്പനി ഇതറിയിച്ചത്. പിന്നീടു നടന്ന അനൗപചാരിക വ്യാപാരത്തിൽ ഓഹരിവില 24 ശതമാനം താണു. അതായത് 15,100 കോടി ഡോളർ നഷ്ടം. അനൗപചാരിക വ്യാപാരം അവസാനിക്കുന്പോൾ വില 21 ശതമാനം താഴെയായിരുന്നു. വ്യാഴാഴ്ച ഔപചാരിക വ്യാപാരം തുടങ്ങിയപ്പോൾ വിലത്തകർച്ച 20 ശതമാനമായിരുന്നു. അല്പം കഴിഞ്ഞപ്പോൾ ഇടിവ് 19 ശതമാനമായി. 2000 സെപ്റ്റംബറിൽ ഇന്റൽ കോർപറേഷനു 9,100…
Read Moreഡിജിറ്റൽ മാർക്കറ്റിംഗ് സമ്മേളനം കൊച്ചിയിൽ
കൊച്ചി: ഡിജിറ്റൽ, ഓണ്ലൈൻ മാർക്കറ്റിംഗ് മേഖലയിലെ പുത്തൻ സാധ്യതകളും ആശയങ്ങളും ചർച്ച ചെയ്യുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് സമ്മേളനം ഡിജിറ്റൽ റൈസിംഗ് എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. ബീഗെയ്ൻസ് ടെക്നോളജീസിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് എട്ടിന് ബോൾഗാട്ടി ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ധനും ട്രെയിനറുമായ സൗരവ് ജെയ്ൻ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://www.beegains.com, nishal @ beegains.com എന്ന വെബ്സൈറ്റ് വഴിയോ 8943933333 എന്ന നന്പറിലോ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 3000 രൂപ. കെ.എം നിഷാൽ, അഫ്ത്താബ് ഷൗക്കത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Read Moreവരവും ചെലവും ഇനി ആപ്പിൽ സൂക്ഷിക്കാം
കൊച്ചി: ദിവസവും പല ആവശ്യങ്ങൾക്കായി ചെലവാകുന്ന പൈസ ഡയറിയിൽ എഴുതി സൂക്ഷിക്കുന്നവരാണ് പലരും. ആഗ്രഹമുണ്ടെങ്കിലും എഴുതാനുള്ള മടികൊണ്ടും മറവികൊണ്ടും പലരും ഇതു വേണ്ടെന്നുംവയ്ക്കും. ഇനിയിപ്പോൾ കണക്കെഴുതാൻ ഡയറിയുമായി നടക്കേണ്ട. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും സൂക്ഷിക്കാൻ ‘കണക്കുബുക്ക്’ (Kanakku Book)എന്ന പുതിയ ആൻഡ്രോയിഡ് ആപ് വികസിപ്പിച്ചിരിക്കുകയാണ് തൃശൂർ വടക്കാഞ്ചേരി സ്വദേശി എൻ.ബി. രഘുനാഥ്. സ്മാർട്ട് ഫോണ് ഉപയോഗിച്ച് സൗകര്യംപോലെ യാത്ര ചെയ്യുന്പോഴോ ഭക്ഷണം കഴിക്കുന്പോഴോ ടിവി കാണുന്പോഴോ എപ്പോൾ വേണമെങ്കിലും നമ്മുടെ കണക്കുകൾ ഈ ആപ്പിൽ ചേർക്കാം. അതുപോലെ ഓരോ ദിവസത്തെയും കണക്കുകൾ, ഒരു മാസത്തെ കണക്കുകൾ അല്ലെങ്കിൽ ഓരോ ഐറ്റം തിരിച്ചുള്ള കണക്കുകൾ എന്നിങ്ങനെ നമുക്ക് ഇഷ്ടമുള്ള രീതിയിൽ നമ്മുടെ ചെലവുകൾ നമുക്കു കാണാനും സാധിക്കും. ചെലവുകൾ മാത്രമല്ല, ഓരോ ദിവസത്തെ വരുമാനവും ഈ ആപ്പിലൂടെ രേഖപ്പെടുത്തിവയ്ക്കാം. പണം കാഷായാണോ അതോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളോ,…
Read Moreവിദേശനിക്ഷേപം ചുരുങ്ങിയിട്ടും കമ്പോളങ്ങൾക്കു മുന്നേറ്റം
ഓഹരി അവലോകനം / സോണിയ ഭാനു വിദേശനിക്ഷേപം ചുരുങ്ങിയിട്ടും ഇന്ത്യൻ ഓഹരിവിപണി റിക്കാർഡ് തിളക്കം കാഴ്ചവച്ചു. മുന്നാഴ്ചകളിൽ കൈവരിച്ച 1100 പോയിന്റെ് കരുത്ത് മുന്നേറ്റത്തിന് അടിത്തറ പാകുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ. ഈ വാരം ഡെറിവേറ്റീവ് മാർക്കറ്റിൽ ജൂലൈ സീരീസ് സെറ്റിൽമെന്റാണ്. ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കു നേരിട്ട തിരിച്ചടിയെ ഏറെ പ്രാധാന്യത്തോടെയാണ് വിപണി വീക്ഷിക്കുന്നത്. പണപ്പെരുപ്പം കുതിക്കുന്നത് വിപണിയെ ബാധിക്കും. പണപ്പെരുപ്പം നാലു വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കായ 5.77 ശതമാനത്തിലാണ്. റിസർവ് ബാങ്കിനെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ദിനങ്ങൾ കടുപ്പമേറിയതാവും. ഓഗസ്റ്റ് ആദ്യം ആർബിഐ വായ്പാ അവലോകനത്തിനായി ഒത്തുചേരും. മുന്നിലുള്ള പ്രതിസന്ധി മറികടക്കാൻ പലിശനിരക്കിൽ മാറ്റങ്ങൾക്ക് ഇടയുണ്ട്. ഇതിനിടെ വിനിമയവിപണിയിൽ രൂപയ്ക്കു നേരിട്ട റിക്കാർഡ് തകർച്ചയും കേന്ദ്രബാങ്കിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഫോറെക്സ് മാർക്കറ്റിൽ അമേരിക്കൻ ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് 68.53ൽനിന്ന് എക്കാലത്തെയും മോശം നിലവാരമായ 69.22 വരെ ഇടിഞ്ഞു.…
Read Moreഹൈറേഞ്ചിനെ സുഗന്ധത്തിലാഴ്ത്തി സുഗന്ധറാണി മികവിൽ
വിപണി വിശേഷം / കെ.ബി. ഉദയഭാനു ഇറക്കുമതി ലോബിയുടെ ശക്തമായ നീക്കങ്ങൾക്ക് മുന്നിൽ ദക്ഷിണേന്ത്യൻ കുരുമുളകു കർഷകർക്ക് പിടിച്ചുനിൽക്കാനാവുമോ? സുഗന്ധറാണി ഹൈറേഞ്ചിനെ ആവേശം കൊള്ളിച്ചു. കയറ്റുമതിക്കാരും വ്യവസായികളും രംഗത്തിറങ്ങിയതോടെ ജാതിക്കവിപണി ചൂടുപിടിച്ചു. ആഭ്യന്തര-വിദേശ വിപണികളിൽ റബർ ഒപ്പത്തിനൊപ്പം, വ്യവസായികൾ താത്കാലികമായി ഇറക്കുമതി ചുരുക്കും. മഞ്ഞലോഹത്തിലേക്കു നിക്ഷേപകർ വീണ്ടും കണ്ണെറിയുന്നു. കുരുമുളക് കുരുമുളകിന്റെ തിരിച്ചുവരവ് കാർഷികമേഖലയിൽ ആവേശമുളവാക്കി. ഏതാണ്ട് എട്ടാഴ്ച്ചയോളം വിലത്തകർച്ചയുടെ പിടിയിൽ അകപ്പെട്ട ഉത്പന്നം പിന്നിട്ടവാരം ക്വിന്റലിന് 900 രൂപ ഉയർന്നു. വില കുറഞ്ഞ വിദേശ കുരുമുളകിന്റെ ഇറക്കുമതി നിയന്ത്രിക്കുമെന്ന പ്രസ്താവനകൾക്കിടെ വിദേശ ചരക്കുവരവ് തടയാനാവില്ലെന്ന പുതിയ വിവരം കഴിഞ്ഞ ദിവസങ്ങളിൽ വിപണിയെ കാര്യമായി സ്വാധീനിച്ചു. കിലോ 500 രൂപയിൽ കൂടിയ മുളകു മാത്രമേ ഇറക്കുമതി നടത്താനാകൂവെന്നാണ് വ്യവസ്ഥ. താഴ്ന്ന വിലയ്ക്കുള്ള ചരക്ക് എത്തുന്നുണ്ടെങ്കിൽ അത് തടയുമെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ മുളകുവില ഉയർത്തി. അതേസമയം, ഇറക്കുമതി നിയമപരമായി…
Read Moreവയലറ്റ് അഴകിൽ പുതിയ 100 രൂപ എത്തും
ന്യൂഡൽഹി: മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ 100 രൂപ നോട്ട് പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വയലറ്റ് (ലാവൻഡർ) നിറത്തിലുള്ള നോട്ടിന്റെ പിൻവശത്തു ഗുജറാത്തിലെ സരസ്വതി നദിയുടെ തീരത്തുള്ള റാണി കീ വാവ് എന്ന സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഇപ്പോഴുള്ള 100 രൂപ നോട്ടിനെ അപേക്ഷിച്ചു ചെറുതായിരിക്കും പുതിയ 100 രൂപ നോട്ടുകൾ. പുതിയ നോട്ടുകൾ പുറത്തിറങ്ങിയാലും പഴയ നോട്ടുകൾ ഉപയോഗിക്കാൻ കഴിയുമെന്നു റിസർവ് ബാങ്ക് അറിയിച്ചു. പുതിയ നോട്ടിന്റെ മധ്യഭാഗത്തായാണ് മാഹാത്മാഗാന്ധിയുടെ ചിത്രം. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ ഒപ്പ്, ദേവനാഗിരി ലിപിയിലുള്ള എഴുത്ത്, അശോക സ്തംഭചിഹ്നം, കാഴ്ച പരിമിതിയുള്ളവർക്കുവേണ്ടിയുള്ള ബ്ലീഡ് ലൈനുകൾ തുടങ്ങിയവ പുതിയ നോട്ടിന്റെ മുൻവശത്തുണ്ടാകും. സ്വച്ഛ് ഭാരത് ചിഹ്നം, നോട്ട് പ്രിന്റ് ചെയ്ത വർഷം തുടങ്ങിയവയാണ് പിൻവശത്ത്.
Read Moreപ്രവാസിച്ചിട്ടിയിൽ ആശങ്ക വേണ്ട: മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബി വഴി പ്രവാസിച്ചിട്ടിക്കു ലഭ്യമാക്കുന്ന സെക്യൂരിറ്റി, ട്രസ്റ്റ് ആക്ട് അനുസരിച്ചുള്ളതാണെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. 2016ലെ കിഫ്ബി നിയമപ്രകാരം കിഫ്ബി ബോണ്ടുകൾക്കും സർക്കാർ നൂറു ശതമാനം ഗാരന്റി നല്കുന്നുണ്ട്. അതിനാൽ ചിട്ടിത്തുക കിഫ്ബിയിൽ ബോണ്ടായി നിക്ഷേപിക്കുന്നതു പൂർണമായും നിയമവിധേയവും സുരക്ഷിതവുമാണ്. ചിട്ടി നിയമത്തിന്റെ സെക്ഷൻ 14 (1)(സി) പ്രകാരവും 20(1)(സി) പ്രകാരവുമാണ് അംഗീകൃത സെക്യൂരിറ്റികളിൽ ചിട്ടിപ്പണം നിക്ഷേപിക്കാൻ വ്യവസ്ഥയുള്ളത്. അംഗീകൃത സെക്യൂരിറ്റികളിലെ മുതലിനും പലിശയ്ക്കും 1882ലെ ഇന്ത്യൻ ട്രസ്റ്റ് നിയമത്തിന്റെ 20-ാം വകുപ്പ് പ്രകാരം സംസ്ഥാന സർക്കാരുകൾ റദ്ദാക്കാനാകാത്ത ഗാരന്റി നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രവാസി ചിട്ടിയേക്കുറിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ ധനമന്ത്രി കെ.എം. മാണിയും ഉന്നയിച്ച ആശങ്കകൾക്കുള്ള മറുപടിയായാണു ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാകുന്നത് ചിട്ടിയിൽ ചേരാനിരിക്കുന്ന പ്രവാസികളിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കാനേ ഉപകരിക്കൂ.…
Read More