ഉന്നതർ ആരെന്ന്  ആതിരയ്ക്കറിയാം? പതിനാറുകാ​രിയെ പോലീസുകാർ പീഡിപ്പിച്ച സംഭവത്തിൽ  ഒ​രു സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും ഡി​വൈ​എ​സ്പി​യും  ഉൾപ്പെട്ടതായി  അഭ്യൂഹം; അറസ്റ്റിലായ  എസ് ഐയ്ക്ക് സസ്പെൻഷൻ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ പതിനാറുകാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്രൊ​ബേ​ഷ​ണ​റി എ​സ്ഐ ലൈ​ജു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി സം​ശ​യ​മു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് വ​രും​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഒ​രു സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും ഡി​വൈ​എ​സ്പി​യും സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ സം​ഭ​വ​ത്തി​ലെ ഒ​ന്നാം പ്ര​തി പു​ന്ന​പ്ര സ്വ​ദേ​ശി​നി ആ​തി​ര​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ വീ​ട്, മാ​രാ​രി​ക്കു​ളം, ചേ​ർ​ത്ത​ല തു​ട​ങ്ങി​യ അ​ഞ്ചു സ്ഥ​ല​ങ്ങ​ളി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​റ​സ്റ്റി​ലാ​യ ര​ണ്ടാം​പ്ര​തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ നെ​ൽ​സ​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. പ്രൊ​ബേ​ഷ​ൻ എ​സ്ഐ ലൈ​ജു, ജീ​ൻ​മോ​ൻ, യേ​ശു​ദാ​സ് എ​ന്നി​വ​രെ​യും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. കേ​സി​ൽ പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ പോ​ക്സോ പ്ര​കാ​ര​വും ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും  ബി​ജെ​പി​യു​ടെ വ​ക​തി​രി​വി​ല്ലാ​ത്ത ന​ട​പ​ടിയെന്ന് പിണറായി വിജയൻ ​; കാ​യം​കു​ളം ചെ​ങ്ക​ട​ലാ​യി; സി​പി​എം ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു

കാ​യം​കു​ളം: ജി​ല്ല​യി​ലെ സം​ഘ​ട​നാ ശേ​ഷി​യു​ടെ ക​രു​ത്ത​റി​യി​ച്ച് കാ​യം​കു​ളം ന​ഗ​ര​ത്തെ ചെ​ങ്ക​ട​ലാ​ക്കി ചു​വ​പ്പ് സേ​നാ മാ​ർ​ച്ചോ​ടെ സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു.ഇ​ന്ന​ലെ വൈ​കു​ന്നേ​രം കെ ​പി റോ​ഡി​ലെ മു​രു​ക്കും​മൂ​ടി​ന് സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച ചു​വ​പ്പ് സേ​നാ​മാ​ർ​ച്ചി​ലും എം​ എ​സ്എം കോ​ളജ് ഗ്രൗ​ണ്ടി​ൽ നി​ന്നും ആ​രം​ഭി​ച്ച ബ​ഹു​ജ​ന റാ​ലി​യി​ലും ജി​ല്ല​യി​ലെ വി​വി​ധ ഏ​രി​യക​ളി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തി​യ പ​തി​നാ​യി​ര​ങ്ങ​ൾ അ​ണി​ചേ​ർ​ന്നു. ലി​ങ്ക് റോ​ഡി​ലെ കെ ​കെ സി ​ന​ഗ​റി​ൽ പൊ​തു​സ​മ്മേ​ള​നം അ​വ​സാ​നി​ക്കാ​റാ​കു​ന്പോ​ഴും റാ​ലി​ക​ൾ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ചെ​ങ്കൊ​ടി​യേ​ന്തി​യ​വ​ർ​ക്കൊ​പ്പം ബാ​ൻ​ഡ് മേ​ള​വുംനി​ശ്ച​ലദൃ​ശ്യ​ങ്ങ​ളും ബൈ​ക്ക് റാ​ലി​യും കു​തി​ര​ക​ളും ചു​വ​പ്പ് സേ​നാ​മാ​ർ​ച്ചി​ൽ അ​ക​ന്പ​ടി​യാ​യി അ​ണി​നി​ര​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്ത് ദ​ളി​തു​ക​ൾ​ക്കും മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണ​ങ്ങ​ൾ വ്യാ​പ​ക​മാ​യി. ന്യൂ​നപ​ക്ഷ​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്ത് ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും കേ​ന്ദ്രം ഭ​രി​ക്കു​ന്ന…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടിയെ പീ​ഡിച്ച സീനിയർ പോലീസുകാരന് സ​ഹാ​യം ന​ൽ​കി​യ പ്രൊ​ബേ​ഷ​ൻ എ​സ്ഐ അ​റ​സ്റ്റി​ൽ; എ​സ്ഐ​യെ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​നും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വിധേയനാക്കും

ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ഖ്യ​പ്ര​തി​ക്ക് സ​ഹാ​യം ന​ൽ​കി​യ പ്രൊബേഷ​ൻ എ​സ്ഐ അ​റ​സ്റ്റി​ൽ.മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രൊബേഷ​ൻ എ​സ്ഐ​യാ​യ ലൈ​ജു​വി​നെ​യാ​ണ് ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി പി.​വി. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി​യോ​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും അ​റ​സ്റ്റ് ചെ​യ്ത പ്രൊബേഷ​ൻ എ​സ്ഐ​യെ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​നും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് ഡി​വൈ​എ​സ്പി പി.​വി. ബേ​ബി രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​യ ആ​തി​ര​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ രേ​ഖ​ക​ളും വാ​ട്സ് ആ​പ്പ് ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ നി​ന്നുമാ​ണ് ലൈ​ജു​വി​ന് ഇ​വ​രു​മാ​യു​ള്ള ബ​ന്ധം വ്യ​ക്ത​മാ​യ​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം​സ്റ്റേ​യി​ൽ ആ​തി​ര​യ്ക്ക് മു​റി​യെ​ടു​ത്ത് ന​ൽ​കി​യ​ത് പ്രൊബേഷ​ൻ എ​സ്ഐ​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​മാ​യി ആ​തി​ര​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ സ​മ​യ​ത്ത് ആ​തി​ര എ​സ്ഐ​യെ മൊ​ബൈ​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​തി​ര​യു​മാ​യി ബ​ന്ധ​മു​ള്ള കൂ​ടു​ത​ൽ പോ​ലീ​സ്…

Read More

നി​യ​ന്ത്ര​ണംവി​ട്ട ബ​സ് മ​റി​ഞ്ഞ്  28പേ​ർ​ക്ക് പ​രി​ക്ക്;  ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ  ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു; പരിക്കേറ്റവർ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്‌സയിൽ

ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. കൊ​ല്ലം കു​രീ​പ്പു​ഴ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ടൂ​റി​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി 11ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ എ​തി​രേ വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാൻ പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡി​ന്‍റെ ഇ​ട​തു വ​ശ​ത്തു​ള്ള താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ബ​സിൽ 38 ഓ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. പാ​ല​ക്കാ​ടു​നി​ന്നും കൊ​ല്ല​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്. 28പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യ പ​രി​ക്കേ​റ്റ ആ​റു​പേ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബാ​ക്കി​യു​ള്ള​വ​രെ ഹ​രി​പ്പാ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്കി​യ ശേ​ഷം വി​ട്ട​യ​ച്ചു. കൊ​ല്ലം കു​രീ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​ഖി​ൽ ന​വാ​സ്, സ​ഫി​യ​ത്ത്, സ​ഫീ​ന, സു​ഹ​റാ​ബീ​വി, ജ​മീ​ലാ​ബീ​വി, ഡ്രൈ​വ​ർ അ​നൂ​പ് എ​ന്നി​വ​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സി​ന്‍റെ​യും, ഹൈ​വേ പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Read More

കെ.കെ.രാമചന്ദ്രൻ നായർ എംഎൽഎയുടെ സംസ്കാരം ഇന്ന്; ഉയർച്ച താഴ്ചകൾ നിറഞ്ഞ കെ.​കെ.​ആ​റി​ന്‍റെ ജീ​വി​തത്തിലൂടെ

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ​നാ​യ​രു​ടെ സം​സ്കാ​രം ഇ​ന്ന് ചെ​ങ്ങ​ന്നൂ​ർ ആ​ലാ​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ക​ര​ൾ രോ​ഗ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.15ഓ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ആ​ലാ​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​സ്കാ​രം. ഇ​ന്നു രാ​വി​ലെ തി​രു​വന​ന്ത​പു​രം വി​ജെ​ടി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹം വി​ല​പ​യാ​ത്ര​യാ​യി എം.​സി.​റോ​ഡി​ലൂ​ടെ പ​ന്ത​ള​ത്ത് എ​ത്തി​ച്ചേ​രും. അ​വി​ടെ​നി​ന്ന് സി​പി​എം നേ​താ​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ചaെ​ങ്ങ​ന്നൂ​ർ ഏ​രി​യ ക​മ്മ​റ്റി ഓ​ഫീ​സി​ലും ചെ​ങ്ങ​ന്നൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ ആ​സ്ഥാ​ന​ത്തും പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മാ​ണ് ആ​ലാ​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക. വീ​ട്ടി​ൽ സം​സ്കാ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. മൂ​ന്നു മാ​സ​ക്കാ​ല​മാ​യി ക​ര​ൾ​രോ​ഗ ബാ​ധി​ത​നാ​യ കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ തി​രു​വ​നന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം കൂടിയതിനെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31ന് ​ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. 2016 മേ​യി​ൽ ന​ട​ന്ന അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ചെ​ങ്ങ​ന്നൂ​രി​ൽ…

Read More

കുടുങ്ങാൻ ചില ഉന്നതർക്കൂടി ..!  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ പോലീസുകാരൻ ബംഗളൂരിൽ അറസ്റ്റിൽ; കൂട്ടിക്കൊടുപ്പുകാരി ആതിര നേരത്തെ പിടിയാലിരുന്നു

ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബംഗളൂരുവി​ൽ അ​റ​സ്റ്റി​ലാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ നെ​ൽ​സ​ണ്‍ തോ​മ​സി​നെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ആ​ല​പ്പു​ഴ പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പു​ന്ന​പ്ര സ്വ​ദേ​ശി ആ​തി​ര പി​ടി​യി​ലാ​യ ദി​വ​സ​മാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യ​ത്. നെ​ൽ​സ​ണ്‍ ബംഗളൂരുവിലുണ്ടെ ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​റ്റൊ​രു കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി ബംഗളൂരുവിലുണ്ടാ​യി​രു​ന്ന ആ​ല​പ്പു​ഴ​യി​ലെ പോ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ലെ​ത്തി​ച്ച നെ​ൽ​സ​ണെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. നേ​ര​ത്തെ സ​മാ​ന​മാ​യ കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണ് ഇ​യാ​ൾ. ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി പി.​വി. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​തി​ര​യെ​യും നെ​ൽ​സ​ണെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണ്‍ വി​ളി​ക​ൾ സം​ബ​ന്ധി​ച്ച…

Read More

എന്നെ കൊല്ലരുതേന്ന് അപേക്ഷിച്ചിട്ടും..!  കോളജ് വിദ്യാർഥിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; വലതു കൈപ്പത്തി ഒടിഞ്ഞുതൂങ്ങിയ റിജിൻ താലൂക്ക് ആശുപത്രിയിൽ ചികിത്‌സ തേടി

ചേ​ർ​ത്ത​ല: സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് വെ​ളി​യി​ൽ വീ​ട്ടി​ൽ ശ​ശി​ധ​ര​ന്‍റെ മ​ക​ൻ റി​ജി​ത്ത് (19) ആ​ണ് പ​രി​ക്കേ​റ്റ​ത് ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. വ​ല​തു കൈ​പ്പ​ത്തി ഒ​ടി​ഞ്ഞു. ത​ല​യ്ക്ക് ഇ​രു​ന്പ് വ​ടി​ക്ക് അ​ടി​യേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ കോ​ള​ജി​ന് മു​ന്നി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ബി​കോം വി​ദ്യാ​ർ​ഥി​യാ​യ റി​ജി​ത്ത് പ​രീ​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ പ​ത്തം​ഗ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മാ​രാ​രി​ക്കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

നൊ​മ്പര​പ്പൂ​വാ​യി സെ​ബാ​സ്റ്റ്യ​ൻ..! ശു​ചി​മു​റി​യു​ടെ ഭി​ത്തി ഇ​ടി​ഞ്ഞുവീ​ണ്  മരിച്ച സെബാസ്റ്റ്യന്‍റെ സംസ്കാരം ഇന്ന്;  ദുഖം താങ്ങാനാവാതെ സഹപാഠികളും നാട്ടുകാരും

എ​ട​ത്വ: ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി സെ​ബാ​സ്റ്റ്യ​ന്‍റെ ദാ​രു​ണ​മ​ര​ണം സ്കൂ​ളി​നേ​യും നാ​ടി​നേ​യും ഒ​രു​പോ​ലെ ദു​:ഖ​ത്തി​ലാ​ഴ്ത്തി. പ​ഠനത്തി​നൊ​പ്പം ക​ലാ​കാ​യി​ക​മ​ത്സ​ര​ത്തി​ലും ഒ​ന്നാ​മ​നാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​ൻ ഇ​നി സ്കൂ​ളി​ൽ ഓ​ടി​യെ​ത്തി​ല്ല. ആ​ന​പ്ര​ന്പാ​ൽ തെ​ക്ക് ചൂ​ട്ടു​മാ​ലി​ൽ എ​ൽ​പി​ജി സ്കൂ​ളി​ലെ ശു​ചി​മു​റി​യു​ടെ ഭി​ത്തി ഇ​ടി​ഞ്ഞുവീ​ണ് ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ണ്ടു​ചി​റ​യി​ൽ ബെ​ൻ​സ​ണി​ന്‍റെ മ​ക​ൻ സെ​ബാ​സ്റ്റ്യ​ന്‍റെ ദാ​രു​ണാ​ന്ത്യം സ​ഹ​പാ​ഠി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും അ​യ​ൽ​വാ​സി​ക​ൾ​ക്കും ഉ​ൾക്കൊ​ള്ളാ​നാ​വു​ന്നി​ല്ല. സ​മീ​പ​വാ​സി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു സെ​ബാ​സ്റ്റ്യ​ൻ. സ​മീ​പ​വാ​സി​ക​ളോ​ടു പോ​ലും എ​ന്നും യാ​ത്ര​പ​റ​ഞ്ഞു മാ​ത്ര​മെ സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ലേ​ക്കു പോ​കു​മാ​യി​രു​ന്നു​ള്ളൂ. ഇ​ട​വേ​ള സ​മ​യ​ത്ത് ശു​ചി​മു​റി​യി​ൽ ക​യ​റി​യ ശേ​ഷം പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ ഭി​ത്തി ത​ല​യി​ലേ​ക്ക് വീ​ഴു​ക​യും ത​ല​യ്ക്കും മു​ഖ​ത്തി​നും പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. സെ​ബാ​സ്റ്റ്യ​നെ ഉ​ട​നെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വ​ഴി​യി​ൽ വ​ച്ചു​ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ സം​ഭ​വം ക​ണ്ട താ​ത്കാ​ലി​ക അ​ധ്യാ​പി​ക ജി​ജി ബോ​ധ​ര​ഹി​ത​മാ​യി വീ​ഴു​ക​യും ചെ​യ്തു. അ​പ​ക​ട​സ​മ​യ​ത്ത് മ​റ്റു​കു​ട്ടി​ക​ൾ ക്ലാ​സി​ലാ​യി​ന്നു. മേ​ൽ​ക്കൂ​ര ഇ​ല്ലാ​തെ സി​മി​ന്‍റ് ക​ട്ട​കൊ​ണ്ടാ​ണ് ഭി​ത്തി…

Read More

​ഭര​ണ​ഘ​ട​നാ​വി​രു​ദ്ധ നി​ല​പാ​ടി​ൽ നി​ന്നു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണം;  മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ലെ ഉ​പ​ജാ​പ​ക സം​ഘ​മാ​ണ് ഈ ​സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന​തെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ചെ​ങ്ങ​ന്നൂ​ർ: ജ​ന​സം​ഖ്യാ ആ​നു​പാ​തി​ക​മാ​യി സാ​മൂ​ഹ്യ, വി​ദ്യാ​ഭ്യാ​സ, രാ​ഷ്ട്രീ​യ​നീ​തി ഉ​റ​പ്പാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ൽ 96 ശ​ത​മാ​നം ഉ​ദ്യോ​ഗം ക​ര​സ്ഥ​മാ​ക്കി​യ മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ന് വീ​ണ്ടും 10 ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ന​ട​പ​ടി തി​ക​ച്ചും തെ​റ്റാ​ണ്. ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ സാ​ന്പ​ത്തി​ക സം​വ​ര​ണ വാ​ദ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ലെ ഉ​പ​ജാ​പ​ക സം​ഘ​മാ​ണ് ഈ ​സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.ചെ​ങ്ങ​ന്നൂ​ർ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ കീ​ഴി​ലു​ള്ള 1857-ാം ന​ന്പ​ർ പാ​ണ്ട​നാ​ട് നോ​ർ​ത്ത് ശാ​ഖ പു​തി​യ​താ​യി നി​ർ​മി​ച്ച ഗു​രു​ക്ഷേ​ത്ര​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​നി​ൽ പി. ​ശ്രീ​രം​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ വി​ജീ​ഷ് മേ​ട​യി​ൽ യൂ​ണി​യ​ൻ ക​ണ്‍​വീ​ന​ർ സു​നി​ൽ വ​ള്ളി​യി​ൽ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ണ്ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ശി​വ​ൻ​കു​ട്ടി,…

Read More

മ​ന്ത്രി​യു​ടെ വാ​ക്കി​നു പു​ല്ലു​വി​ല..! ചേ​ർ​ത്ത​ല​യി​ൽ നോ​ക്കു​കൂ​ലി വ്യാ​പ​കം;  യൂണിയൻ തർക്കത്തെ തുടർന്ന് റോഡ് പൂർത്തിയാക്കാനാവാതെ കരാറുകാർ

ചേ​ർ​ത്ത​ല: പ​ണി​യെ​ടു​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ൾ നോ​ക്കു​കൂ​ലി വാ​ങ്ങ​രു​തെ​ന്ന മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ ത​ങ്ങ​ൾ ത​യാ​റ​ല്ലെ​ന്ന് വ​രു​ത്തി​തീ​ർ​ക്കു​ക​യാ​ണ് ചേ​ർ​ത്ത​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ. മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത റോ​ഡ് ത​ന്നെ ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ത​ട​സ​പ്പെ​ടു​ത്തി​യ​ത് പാ​ർ​ട്ടി​ക്കു​ത​ന്നെ നാ​ണ​ക്കേ​ടാ​ണെ​ന്ന് നേ​താ​ക്ക​ൾ പ​റ​യു​ന്നു. ചേ​ർ​ത്ത​ല​യി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ നി​ർ​ബ​ന്ധ​പൂ​ർ​വം നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നും പ​രാ​തി വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. യൂ​ണി​യ​നു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ചേ​ർ​ത്ത​ല​യി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ പ​ണി​ക​ൾ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നോ​ക്കു​കൂ​ലി ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു ന​ഗ​ര​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ​യും പു​ന​ർ​നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി ക​രാ​റു​കാ​ര​ൻ യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​മാ​യി മ​ട​ങ്ങി. ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലെ 11 പ്ര​ധാ​ന റോ​ഡു​ക​ൾ ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന ജോ​ലി​ക​ളാ​ണു മു​ട​ങ്ങി​യ​ത്. മൂ​ന്നു​മാ​സം മു​ന്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​വൃ​ത്തി​ക​ളാ​ണു ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച​ത്. അ​ർ​ത്തു​ങ്ക​ൽ, മു​ട്ടം പ​ള്ളി പെ​രു​ന്നാ​ൾ സ​മ​യ​ത്ത് നി​ർ​മാ​ണ​ത്തി​നാ​യി…

Read More