108 ആംബുലൻസ് ഉണ്ടായിരുന്നെങ്കിൽ..!  ആ​ശു​പ​ത്രി​ക​ളി​ൽ ആം​ബു​ല​ൻ​സു​ക​ളി​ല്ല;  അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​രെ  മറ്റുവാഹനങ്ങളിൽ കൊണ്ടുപോകാൻ ആരും തയാറാവാത്തതുമൂലം രോഗികൾ വലയുന്നു

പൂ​ച്ചാ​ക്ക​ൽ: ആ​ശു​പ​ത്രി​ക​ളി​ൽ വേ​ണ്ട​ത്ര ആം​ബു​ല​ൻ​സു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ വ​ല​യു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കാ​ൻ നി​സ്സ​ഹാ​യ​രാ​യി ഓ​ട്ടോ​യ്ക്കും, കാ​റി​നും കൈ ​നീ​ട്ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ങ്ങ​നെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​രെ ക​യ​റ്റാ​ൻ പ​ല​പ്പോ​ൾ വി​സ​മ്മ​തി​ക്കാ​റു​മു​ണ്ട്. തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ മൂ​ന്നു സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ള്ള​തി​ൽ മൂ​ന്നി​ലും ആം​ബു​ല​ൻ​സി​ല്ലെ​ന്ന​താ​ണ് പ്ര​ശ്നം. അ​രൂ​ക്കു​റ്റി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ’108’ ആം​ബു​ല​ൻ​സ് പ​ദ്ധ​തി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ന​ന്നാ​ക്കാ​ൻ കൊ​ണ്ടു​പോ​യ​ത് തി​രി​ച്ചു​വ​ന്നി​ല്ല. ഇ​തി​ന്‍റെ കാ​ര​ണം അ​ധി​കൃ​ത​ർ​ക്കു പോ​ലും അ​റി​യി​ല്ല. തൈ​ക്കാ​ട്ടു​ശേ​രി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ടി.​എ​ൻ.​സീ​മ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആം​ബു​ല​ൻ​സ് അ​നു​വ​ദി​ച്ചെ​ങ്കി​ലും ഡ്രൈ​വ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കാ​നും മ​റ്റു ചെ​ല​വു​ക​ൾ​ക്കും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​ക്കു ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ തി​രി​ച്ച​യ​ച്ചു. പെ​രു​ന്പ​ളം ദ്വീ​പ് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ആം​ബു​ല​ൻ​സി​ല്ല. അ​ത്യാ​വ​ശ്യ സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കാ​ൻ ബോ​ട്ട് ആം​ബു​ല​ൻ​സ് മാ​ത്ര​മാ​ണു​ള്ള​ത്. ഇ​താ​ണെ​ങ്കി​ൽ ഉ​പ​യോ​ഗി​ക്കാ​തെ ജെ​ട്ടി​യി​ൽ കി​ട​ന്നു…

Read More

തോട്ടപ്പള്ളി തീരം തെരഞ്ഞെടുക്കാൻ ഉള്ള കാരണം ഇങ്ങനെ..! പ​ല്ല​ന തീ​ര​ത്ത് ക​ട​ലാ​മ​ക​ൾ പ്ര​ജ​ന​ന​ത്തി​നാ​യി എ​ത്തി​ത്തു​ട​ങ്ങി; വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഒ​ലി​വ് റി​ഡ് ലി ​ഇ​ന​ത്തി​ൽപെ​ട്ട ക​ട​ലാ​മകളാണ് കരയിലേക്ക് എത്തിയത്

ആ​ല​പ്പു​ഴ: വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ട​ലാ​മ​ക​ൾ പ്ര​ജ​ന​ന​ത്തി​നാ​യി തോ​ട്ട​പ്പ​ള്ളി പ​ല്ല​ന തീ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി. പ​ല്ല​ന കു​മാ​ര​കോ​ടി ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റു വ​ശ​ത്തു​നി​ന്നും ഇ​ന്നു പു​ല​ർ​ച്ചെ 2.30 ഓ​ടെ മു​ട്ട​യി​ടാ​ൻ തീ​ര​ത്തെ​ത്തി​യ ഒ​ലി​വ് റി​ഡ് ലി ​ഇ​ന​ത്തി​ൽ പെ​ട്ട ക​ട​ലാ​മ 142 മു​ട്ട​ക​ൾ ക​ര​യി​ൽ നി​ക്ഷേ​പി​ച്ച് ക​ട​ലി​ലേ​ക്കു മ​ട​ങ്ങി. ക​ട​ലാ​മ നി​രീ​ക്ഷ​ണ​ത്തി​നാ​യി എ​ത്തി​യ ഗ്രീ​ൻ റൂ​ട്ട്സ് പ്ര​വ​ർ​ത്ത​ക​രാ​യ സ​ജി​ജ​യ​മോ​ഹ​ൻ, എം.​ആ​ർ. ഓ​മ​ന​ക്കു​ട്ട​ൻ, വി. ​പ്ര​ശോ​ഭ്കു​മാ​ർ എ​ന്നി​വ​രാ​ണ് ക​ട​ലാ​മ മു​ട്ട​യി​ടാ​ൻ ക​യ​റി​യ​ത് തി​രി​ച്ച​റി​ഞ്ഞ​ത്. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം ക​ട​ലാ​മ​യ്ക്കു മ​റ്റു​ശ​ല്യ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ കാ​വ​ൽ നി​ന്ന് ഈ ​മു​ട്ട​ക​ൾ ശേ​ഖ​രി​ച്ചു ഹാ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഈ ​സീ​സ​ണി​ൽ പ​ല്ല​ന തീ​ര​ത്തു​നി​ന്നു മാ​ത്രം മൂ​ന്നു​കൂ​ട് ക​ട​ലാ​മ മു​ട്ട​ക​ളാ​ണ് ല​ഭി​ച്ച​ത്. ആ​ല​പ്പു​ഴ ജി​ല്ലാ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഗ്രീ​ൻ റൂ​ട്സ് പ്ര​വ​ർ​ത്ത​ക​ർ ക​ട​ലാ​മ സം​ര​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ഒ​രു തീ​ര​ത്തു​നി​ന്നും വി​രി​ഞ്ഞു​പോ​കു​ന്ന ക​ട​ലാ​മ​ക​ൾ മു​ട്ട​യി​ടാ​റാ​കു​ന്പോ​ൾ അ​തേ…

Read More

ആതിരയുടെ  രാത്രി സഞ്ചാരം എങ്ങോട്ട് ..!  പെൺകുട്ടിയെ രാത്രികാലങ്ങളിൽ ബന്ധുവായ സ്ത്രീ  കൂട്ടിക്കൊണ്ടുപോകൽ;  ഒടുവിൽ നാട്ടുകാർ ഇടപെട്ട് യുവതി തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു

ആ​ല​പ്പു​ഴ: ബ​ന്ധു​വാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ രാ​ത്രി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. പു​ന്ന​പ്ര സ്വ​ദേ​ശി ആ​തി​ര​യെ​യാ​ണ് ന​ഗ​ര​സ​ഭാം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി വ​നി​ത പോ​ലീ​സി​ലേ​ൽ​പ്പി​ച്ച​ത്. രോ​ഗി​യാ​യ മാ​താ​വി​നും ശാ​രി​രി​ക ന്യൂ​ന​ത​യു​ള്ള പി​താ​വി​നു​മൊ​പ്പം ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​യെ യു​വ​തി കു​റ​ച്ചു​നാ​ളു​ക​ളാ​യി രാ​ത്രി വീ​ട്ടി​ൽ നി​ന്നും കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ഇ​ന്ന​ലെ രാ​ത്രി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

Read More

നിങ്ങൾക്കും പരീക്ഷിച്ച് നോക്കാം..! നെൽകർഷകർക്ക് ആശ്വാസമായി സോളർ കെണി; കീടങ്ങളെ തുരത്താൻ ഇനി രാസകീടനാശിനികൾ വേണ്ട; പരിസ്ഥിതി സൗഹൃദ സോളാർ കെണിക്കുറിച്ചറിയാം

കൊ​ടു​മ​ണ്‍: നെ​ൽ​കൃ​ഷി ന​ശി​പ്പി​ക്കു​ന്ന പ്രാ​ണി​ക​ളെ തു​ര​ത്താ​ൻ സ്ഥാ​പി​ച്ച സോ​ളാ​ർ വി​ള​ക്കു​ക​ൾ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. നെ​ൽ​കൃ​ഷി​ക്ക് നാ​ശം ഉ​ണ്ടാ​ക്കു​ന്ന കീ​ട​ങ്ങ​ളെ സോ​ളാ​ർ കെ​ണി​കൊ​ണ്ട് തു​ര​ത്താ​നാ​കും. കീ​ട​ങ്ങ​ളെ​യും പ്രാ​ണി​ക​ളെ​യും തു​ര​ത്താ​ൻ രാ​സ​കീ​ട​നാ​ശി​നി​ക​ളാ​ണ് ക​ർ​ഷ​ക​ർ പൊ​തു​വെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ത​ളി​ച്ചി​രു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ സോ​ളാ​ർ​കെ​ണി​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ രാ​സ​കീ​ട​നാ​ശി​നി​ക​ളു​ടെ പ്ര​യോ​ഗം ഒ​രു​പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കീ​ട​നാ​ശി​നി​ക​ളു​ടെ പ്ര​യോ​ഗം കാ​ര​ണം അ​ന്ത​രീ​ക്ഷ​വും മ​ണ്ണും വി​ള​ക​ളും ഒ​രേ​പോ​ലെ മ​ലി​ന​പ്പെ​ട്ടി​രു​ന്നു. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് കൃ​ഷി​വ​കു​പ്പ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. സോ​ളാ​ർ വി​ള​ക്ക് നെ​ൽ​കൃ​ഷി​ക്കാ​ണ് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ത്. ഒ​രു സോ​ളാ​ർ പാ​ന​ൽ, എ​ൽ​ഇ​ഡി ബ​ൾ​ബ്, വാ​യ്ഭാ​ഗം വ​ല​കൊ​ണ്ട് മൂ​ടി​യ ക​പ്പ് എ​ന്നി​വ ഘ​ടി​പ്പി​ച്ച സ്റ്റാ​ൻ​ഡ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഉ​റ​പ്പി​ക്കു​ന്നു. സൗ​രോ​ർ​ജം ആ​ഗി​ര​ണം ചെ​യ്ത് കെ​ണി​യി​ലെ ബാ​റ്റ​റി ചാ​ർ​ജാ​വു​ക​യും രാ​ത്രി കാ​ല​ങ്ങ​ളി​ൽ പാ​ന​ലി​ലെ ബ​ൾ​ബ് ക​ത്തു​ക​യും ചെ​യ്യും. വെ​ളി​ച്ചം ക​ണ്ട് സോ​ളാ​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന പ്രാ​ണി​ക​ൾ വ​ല​മൂ​ടി​യ ക​പ്പി​ലേ​ക്ക് വീ​ഴു​ന്നു.…

Read More

 ബസിൽ യാത്രക്കാരിക്ക് നേരെ   അശ്ലീല ആംഗ്യം കാട്ടിയ ഡ്രൈവറെ അറസ്റ്റു ചെയ്തു; ക​രു​നാ​ഗ​പ്പ​ള്ളി   സ്വദേശി  നൗ​ഷാ​ദാണ് പിടിയിലായത്

അ​ടൂ​ർ: യാ​ത്ര​ക്കാ​രി​യാ​യ വ​നി​താ ഡോ​ക്ട​ർു​ക്കു നേ​രെ അ​ശ്ലീ​ല ആം​ഗ്യം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള​ളി-​അ​ടൂ​ർ-​കൊ​ടു​മ​ണ്‍-​പ​ത്ത​നം​തി​ട്ട റൂ​ട്ടി​ലോ​ടു​ന്ന ശ്രീ​ദേ​വി ബ​സി​ലെ ഡ്രൈ​വ​ർ ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ ചീ​ര​ൻ​കു​ള​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ നൗ​ഷാ​ദി(30)​നെ​യാ​ണ് അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ ജോ​സ്, കൊ​ടു​മ​ണ്‍ അ​ഡീ​ഷ​ണ​ൽ എ​സ​ഐ രാ​ജീ​വ് ചേ​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള​ളി​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, അ​ശ്ലീ​ല​ച്ചു​വ​യോ​ടെ​യു​ള്ള ആം​ഗ്യം കാ​ണി​ക്ക​ൽ എ​ന്നി​വ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള കു​റ്റ​മെ​ന്ന് ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ടൂ​രി​ൽ നി​ന്ന് കൊ​ടു​മ​ണ്ണി​ലേ​ക്ക് യാ​ത്ര ചെ​യ്ത കൊ​ല്ലം സ്വ​ദേ​ശി​യാ​യ വ​നി​താ ആ​യു​ർ​വേ​ദ ഡോ​ക്ട​റെ​യാ​ണ് നൗ​ഷാ​ദ് സീ​റ്റി​ന് പി​ന്നി​ലേ​ക്ക് അം​ഗ​വി​ക്ഷേ​പം കാ​ണി​ച്ച​ത്. ഏ​ഴം​കു​ളം മു​ത​ൽ കൊ​ടു​മ​ണ്‍ വ​രെ​യാ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. ഡോ​ക്ട​ർ മൊ​ബൈ​ൽ​ഫോ​ണി​ൽ പ​ക​ർ​ത്തി​യ വീ​ഡി​യോ ദൃ​ശ്യം സു​ഹൃ​ത്താ​യ മ​റ്റൊ​രു ഡോ​ക്ട​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തു. പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട ആ​ർ​ടി​ഒ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് ഇ-​മെ​യി​ൽ മു​ഖേ​നെ…

Read More

തകർത്തു..തിമിർത്തു..പൊളിച്ചു..! കാണികൾക്ക് നവ്യാനുഭവമായി  മന്ത്രി ജി സുധാകരന്‍റെ വരികൾക്കൊപ്പം ചുവട് വച്ച് എംപിയും എംഎല്‍എയും; ആലപ്പുഴ ജില്ലാസമ്മേളനത്തിലെ തിരുവാതിരയിലാണ് പ്രതിഭാഹരിയും സുജാതയും പങ്കെടുത്തത്

കാ​യം​കു​ളം: മ​ന്ത്രി ജി.സുധാകരൻ ര​ചി​ച്ച പാ​ട്ടി​ന്‍റെ വ​രി​ക​ൾ​ക്കൊ​പ്പം എം​എ​ൽ​എ​യും മു​ൻ എം​പി​യു​മ​ട​ങ്ങു​ന്ന അം​ഗ​ന​മാ​രു​ടെ സം​ഘം ചു​വ​ടു​വ​ച്ച മെ​ഗാ​തി​രു​വാ​തി​ര വേ​റി​ട്ട​താ​യി. സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ദേ​ശീ​യ പാ​ത​യോ​ര​ത്തെ കാ​യം​കു​ളം ഗോ​കു​ലം മൈ​താ​നി​യി​ലാ​ണ് ക​സ​വ് മു​ണ്ടും മു​ല്ല​പ്പൂ​വും ചൂ​ടി​യെ​ത്തി​യ എ​ഴു​നൂ​റോ​ളം വ​രു​ന്ന മ​ങ്ക​മാ​ർ മെ​ഗാ​തി​രു​വാ​തി​ര​യി​ൽ ചു​വ​ടു​വ​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു തി​രു​വാ​തി​ര. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ വ​രി​ക​ൾ ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​മ്മ​യും സം​ഘ​വു​മാ​ണ് ആ​ല​പി​ച്ച​ത്. പാ​ട്ടി​ന്‍റെ വ​രി​ക​ൾ​ക്കൊ​പ്പം എം​എ​ൽ​എ പ്ര​തി​ഭാ ഹ​രി​യും മു​ൻ എം​പി സി.​എ​സ്. സു​ജാ​ത​യും ക​സ​വു​മു​ണ്ടു​ടു​ത്ത് അം​ഗ​ന​മാ​ർ​ക്കൊ​പ്പം മൈ​താ​നി​യി​ൽ ചു​വ​ടു​വ​ച്ച​തോ​ടെ കാ​ണി​ക​ൾ​ക്ക് ഇ​ത് ന​വ്യാ​നു​ഭ​വ​മാ​യി. ജി​ല്ല​യി​ലെ വി​വി​ധ ലോ​ക്ക​ൽ ക​മ്മ​റ്റി​ക​ളി​ൽ നി​ന്നു​മെ​ത്തി​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​യ വ​നി​ത​ക​ളും മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും,ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​ണ് തി​രു​വാ​തി​ര​യി​ൽ അ​ണി​നി​ര​ന്ന​ത്. ആ​ല​പ്പു​ഴ​യു​ടെ ക​മ്മ്യു​ണി​സ്റ്റ് വി​പ്ല​വ ച​രി​ത്ര​വും, പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര​വും, കേ​ര​ള​ത്തി​ന്‍റെ സാം​സ്ക്കാ​രി​ക പൈ​തൃ​ക​വും ഉ​ൾ​പ്പെ​ടു​ത്തി​യ വ​രി​ക​ളാ​യി​രു​ന്നു…

Read More

 സ്ഥിരം യാത്രക്കാരിയായ വ​നി​താ ഡോ​ക്ട​റെ അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ൾ കാ​ട്ടി​യ ഡ്രൈ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി; ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

പ​ത്ത​നം​തി​ട്ട: സ്ഥി​രം യാ​ത്ര​ക്കാ​രി​യാ​യ വ​നി​താ ഡോ​ക്ട​റോ​ട് ബ​സ് ഡ്രൈ​വ​ർ അ​ശ്ലീ​ല ആം​ഗ്യം കാ​ട്ടി​യ​താ​യി പ​ത്ത​നം​തി​ട്ട ആ​ർ​ടി​ഒ​യ്ക്ക് പ​രാ​തി. പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റാ​ണ് ഡ്രൈ​വ​ർ​ക്കെ​തി​രെ സു​ഹൃ​ത്താ​യ പു​രു​ഷ ഡോ​ക്ട​ർ മു​ഖാ​ന്ത​ിര​മാ​യി പ​രാ​തി ന​ൽ​കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 9. 30 ഓ​ടെ കൊ​ടു​മ​ൺ – പ​ത്ത​നം​തി​ട്ട റൂ​ട്ടി​ൽ ഓടുന്ന ശ്രീ​ദേ​വി ബ​സി​ലെ ഡ്രൈ​വ​ർ സീ​റ്റി​ന് പി​ന്നി​ലി​രു​ന്ന വ​നി​താ ഡോ​ക്ട​റെ ഹീ​ന​മാ​യ ത​ര​ത്തി​ലു​ള്ള അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ൾ കാ​ണി​ക്കു​ക​യാ​യി​രു​ന്നു. സീ​റ്റി​ൽ ഇ​രു​ന്ന​യു​ട​ൻ ത​ന്നെ ബ​സി​ന്‍റെ റി​യ​ർ വ്യു ​മി​റ​റി​ലൂ​ടെ നി​രീ​ക്ഷി​ച്ച് വ​ല​ത് കൈ ​പി​ന്നി​ലേ​ക്ക് വ​ള​ച്ച് നി​ര​വ​ധി ത​വ​ണ അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ച്ചു. ഭ​യ​ന്ന് പോ​യ ഡോ​ക്ട​ർ ഇ​യാ​ളു​ടെ പ്ര​വൃ​ത്തി​ക​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സു​ഹൃ​ത്താ​യ ഡോ​ക്ട​ർ മു​ഖാ​ന്തി​രം പ​ത്ത​നം​തി​ട്ട ആ​ർ​ടി​ഒ​യ്ക്ക് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​വീ​ഡി​യോ​ക​ൾ ഫേ​സ് ബു​ക്കി​ലും പോ​സ്റ്റ് ചെ​യ്തു. പ​രാ​തി​യെ തു​ട​ർ​ന്ന് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ്…

Read More

വെട്ടിനിരത്തൽ തുടരുന്നു..! ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നത്തിൽ നിന്നും വി​എ​സ് വിട്ടുനിന്നു; മൂ​ന്നു ദി​വ​സത്തെ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളു​ടെ പ​ട്ടി​ക​യി​ൽ  ആദ്യം വി​എ​സി​ന്‍റെ പേ​രി​ല്ലാ​യി​രു​ന്നെന്ന് ആക്ഷേപം

കായംകുളം(ആ​ല​പ്പു​ഴ): സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്നു മു​തി​ർ​ന്ന നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ വി​ട്ടു​നി​ന്നു. കാ​യം​കു​ളം ദേ​വി​കു​ള​ങ്ങ​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച “ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളും വ​ർ​ത്ത​മാ​ന കേ​ര​ളീ​യ സ​മൂ​ഹ​വും’ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്നാ​ണ് വി.​എ​സ് വി​ട്ടു​നി​ന്ന​ത്. അ​നാ​രോ​ഗ്യം​മൂ​ല​മാ​ണ് വി.​എ​സ് വി​ട്ടു​നി​ന്ന​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ സ്വ​ന്തം ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​തി​ർ​ന്ന നേ​താ​വാ​യി​ട്ടു​പോ​ലും വി.​എ​സി​ന് മ​തി​യാ​യ പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ല്ല​ന്ന പ്ര​തി​ഷേ​ധം ജി​ല്ല​യി​ലെ പാ​ർ​ട്ടി​ക്കു​ള്ളി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നു​ണ്ട്. ഇ​തു​പ്ര​ക​ട​മാ​കു​ന്ന ത​ര​ത്തി​ൽ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി​ട്ടാ​ണ് വി.​എ​സ് വി​ട്ടു​നി​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ട്. കൂ​ടാ​തെ, ആ​ദ്യം തീ​രു​മാ​നി​ച്ച മൂ​ന്നു ദി​വ​സം പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളു​ടെ പ​ട്ടി​ക​യി​ൽ, ജി​ല്ല​യി​ലെ മു​തി​ർ​ന്ന നേ​താ​വാ​യി​ട്ടു​പോ​ലും വി​എ​സി​ന്‍റെ പേ​രി​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് പാ​ർ​ട്ടി​ക്കു​ള്ളി​ൽ​നി​ന്നു​ത​ന്നെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നു മൂ​ന്നു​ദി​വ​സം പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളു​ടെ ലി​സ്റ്റി​ൽ വി​എ​സി​നെ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Read More

വാ​ർ​ത്താ​പ്രാ​ധാ​ന്യത്തിനായിരുന്നെങ്കിൽ..! വി.​ടി ബ​ൽ​റാം തു​ണി​യുരി​ഞ്ഞ് ഓ​ടി​യെ​ങ്കി​ൽ കൂ​ടു​ത​ൽ വാ​ർ​ത്ത​യാ​യേ​നെ;  അ​ഹ​ങ്കാ​ര​ത്തി​ന് കൈ​യും കാ​ലും വ​ച്ച​യാ​ളാ​ണ് സു​ധീ​ര​നെന്ന്  വെ​ള്ളാ​പ്പ​ള​ളി

ചേ​ർ​ത്ത​ല: വി.​ടി ബ​ൽ​റാം എം​എ​ൽ​എ ചാ​ന​ലു​കാ​രെ വി​ളി​ച്ചു വ​രു​ത്തി​യ ശേ​ഷം സ്വ​ന്തം തു​ണി​യു​രി​ഞ്ഞി​ട്ട് ഓ​ടി​യി​രു​ന്നെ​ങ്കി​ൽ ഇ​തി​നേ​ക്കാ​ൾ വാ​ർ​ത്താ​പ്രാ​ധാ​ന്യം ല​ഭി​ക്കു​മാ​യി​രു​ന്നെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി യോ​ഗം വാ​ർ​ഷി​ക​സ​മ്മേ​ള​ന​ത്തി​നു ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​ൽ​റാ​മി​ന്േ‍​റ​ത് അ​ന​വ​സ​ര​ത്തി​ൽ പ​റ​ഞ്ഞ അ​നാ​വ​ശ്യ​മാ​ണ്. എ​കെ​ജി​യും സു​ശീ​ല ഗോ​പാ​ല​നും മ​രി​ച്ചു മ​ണ്ണ​ടി​ഞ്ഞു. വാ​ർ​ത്ത കി​ട്ടാ​ൻ വേ​ണ്ടി ബാ​ലി​ശ​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. വി.​എം സു​ധീ​ര​നു​മാ​യി നോ​ക്കു​ന്പോ​ൾ എം.​എം ഹ​സ​ൻ ജ​ന​കീ​യ​നാ​ണ്. അ​ണി​ക​ളെ ഒ​ത്തൊ​രു​മി​ച്ച് കൊ​ണ്ടു​പോ​കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യു​ന്നു​ണ്ട്. വി.​ഡി സ​തീ​ശ​ൻ യ​ജ​മാ​ന​ഭ​ക്തി​യു​ള്ള​യാ​ളാ​ണ്. ഇ​താ​ണ് സു​ധീ​ര​ന് വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ കാ​ര​ണം. മ​ണി​യാ​ശാ​ന്‍റെ ഭാ​ഷ സു​ധീ​ര​നെ​തി​രെ ഞാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ഹ​ങ്കാ​ര​ത്തി​ന് കൈ​യും കാ​ലും വ​ച്ച​യാ​ളാ​ണ് സു​ധീ​ര​ൻ. സ​മു​ദാ​യ​ത്തെ​യും വ്യ​ക്തി​പ​ര​മാ​യി എ​ന്നെ​യും തു​ട​ർ​ച്ച​യാ​യി വേ​ട്ട​യാ​ടു​ക​യാ​ണ്. ഓ​ഖി ദു​ര​ന്ത​മു​ഖ​ത്ത് മു​ഖ്യ​മ​ന്ത്രി പൊ​ടു​ന്ന​നെ എ​ത്ത​രു​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള​വ​രാ​ണ് നി​ർ​ദ്ദേ​ശി​ച്ച​ത്. അ​വി​ടെ​യെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ച്ച​ത്…

Read More

  പാവങ്ങളെ ശരിയാക്കും..!  പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന വി​ക​സ​ന അ​ജ​ണ്ട  പാ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം: മ​ന്ത്രി തോ​മ​സ് ഐ​സ​ക്

കാ​യം​കു​ളം : പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന വി​ക​സ​ന അ​ജ​ണ്ട പാ​വ​ങ്ങ​ൾ​ക്ക് സ​ന്പൂ​ർ​ണ സം​ര​ക്ഷ​ണം ഒ​രു​ക്കു​ക എ​ന്നു​ള്ള​താ​ണ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​ടി എം ​തോ​മ​സ് ഐ​സ​ക്. സി​പി​ഐ എം ​ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ൽ ന​ട​ത്തി​യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ടി​ത്ത​റ പാ​വ​പ്പെ​ട്ട​വ​രും സാ​ധാ​ര​ണ​ക്കാ​രു​മാ​ണ് അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലേ എ​ല്ലാ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ അ​ഞ്ച് ല​ക്ഷം ടൂ​റി​സ്റ്റു​ക​ളാ​ണ് വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി വ​ന്നു പോ​കു​ന്ന​ത്. അ​തി​നാ​ൽ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളി​ലൂ​ടെ​യും പൈ​തൃ​ക ന​ഗ​ര​മെ​ന്ന നി​ല​യി​ലും ആ​ല​പ്പു​ഴ​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി ചെ​റി​യാ​ൻ, സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം സി.​എ​സ്.​സു​ജാ​ത, എം​എ​ൽ​എ​മാ​രാ​യ എ.​എം. ആ​രി​ഫ്, ആ​ർ. രാ​ജേ​ഷ്, യു. ​പ്ര​തി​ഭാ​ഹ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്…

Read More