ഏനാത്ത്: ജില്ലാ മണ്ണു പര്യവേക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മാതൃകാ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവം കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി മണല്കണ്ടം ഏലായില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കടമ്പനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കടമ്പനാട് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ എ താഹ, ശിവശ്രീ കര്‍ഷക സംഘം പ്രസിഡന്റ് ശശീന്ദ്രന്, മണ്ണ് പര്യവേക്ഷണ ഓഫീസര്‍ ബി. ജെ. സുല്‍ഫി എന്നിവർ പ്രസംഗിച്ചു. നെല്‍കൃഷിക്ക് മേല്‍നോട്ടം വഹിച്ച കര്‍ഷക സംഘം സെക്രട്ടറി ലിജുവിന് ജില്ലാ മണ്ണു പര്യവേക്ഷണ ഓഫീസര്‍ എസ്. സുഷമ സുഷമ ധനസഹായം കൈമാറി. രാസവളത്തിന്റെ പ്രയോഗം നിയന്ത്രിച്ചു കൊണ്ട് നെല്‍കൃഷി ലാഭകരമായി ചെയ്യാമെന്ന സന്ദേശം കര്ഷകരിലെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് ജില്ലാ മണ്ണു പര്യവേക്ഷണ കേന്ദ്രം മണ്ണടി മണല്‍ക്കണ്ടം ഏലായില്‍ ശിവശ്രീ കര്‍ഷക സംഘത്തിന്റെ അധീനതയിലുള്ള ഒരു ഹെക്ടര്‍ നിലത്തില്‍ കൃഷിയിറക്കിയത്. ഇവിടെ…
Read MoreCategory: Alappuzha
എന്റേത് ഇരട്ടത്താപ്പ്..! റുബെല്ല വാക്സിനെ അനുകൂലിച്ചത് സർക്കാരിന്റെ കർശന നിർദേശം ഉള്ളതുകൊണ്ട് മാത്രമെന്ന് സിപിഎം എംഎൽഎ എ.എം. ആരിഫ്
ആലപ്പുഴ: മീസിൽസ് റുബെല്ല വാക്സിൻ വിരുദ്ധ പരാമർശവുമായി സിപിഎം എംഎൽഎ എ.എം. ആരിഫ്. സർക്കാരിന്റെ കർശന നിർദേശം ഉള്ളതുകൊണ്ടു മാത്രമാണ് വാക്സിനെ അനുകൂലിച്ചതെന്നും തന്റെ കുട്ടികൾക്ക് യാതൊരു വാക്സിനും നൽകിയല്ല വളർത്തിയതെന്നും ഹോമിയോ ഡോകർമാരുടെ ശാസ്ത്ര സെമിനാറിൽ സംസാരിക്കവെ എംഎൽഎ പറഞ്ഞു. സർക്കാരിന്റെ കർശന നിർദേശം ഉള്ളതുകൊണ്ടു മാത്രമാണ് വാക്സിനെ അനുകൂലിച്ചത്. ഇത് ഇരട്ടകത്താപ്പോടെയായിരുന്നു. അതിന്റെ പേരിൽ വലിയ സമ്മർദമാണ് അനുഭവിച്ചത്. തന്റെ കുട്ടികൾക്ക് യാതൊരു വാക്സിനും നൽകിയല്ല വളർത്തിയത്- അരൂരിൽനിന്നുള്ള എംഎൽഎയായ ആരിഫ് പറയുന്നു. വാക്സിനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന പ്രചാരണത്തെ ഭയക്കേണ്ടതില്ലെന്നും നമ്മുടെ ഭാഗം ന്യായീകരിക്കാനുള്ള വാദമുഖങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞാൽ മതിയെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Read Moreകൂട്ടുനിന്നു! മംഗലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവും അറസ്റ്റില്‍; പ്രതികള്‍ക്കൊപ്പം പെണ്‍കുട്ടിയെ പറഞ്ഞയച്ചത് 300 രൂപയ്ക്ക്
ആലപ്പുഴ: മംഗലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. കുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്നുവെന്ന കുറ്റത്തിനാണ് ഭിന്ന ശേഷി ക്കാരനായ അച്ഛനെ അറസ്റ്റ് ചെയ്തത്. മദ്യത്തിനും പണത്തിനുംവേണ്ടി മറ്റുളളവരുടെകൂടെ കുട്ടിയെ ഇയാൾ പറഞ്ഞുവിടുക പതിവായിരുന്നുവെന്നും അറസ്റ്റിലായ പ്രതികൾക്കൊപ്പം കുട്ടിയേയുംകൊണ്ട് ഇയാൾ കുട്ടനാട്ടിലെ ഷാപ്പുകളിലും മറ്റും പോയിട്ടുണ്ടെന്നും പോലിസ് പറയുന്നു. മൂന്നൂറുരൂപയ്ക്കാണ് അറസ്റ്റിലായ പ്രതികൾക്കൊപ്പം പിതാവ് കുട്ടിയെ അയച്ചിരുന്നത്. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. കുട്ടിക്ക് ഒത്തിരിയാളുകളുമായി സൗഹൃദമുണ്ടായിരുന്നെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍രേഖകളിൽ നിന്നാണ് സുഹൃത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞദിവസം പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ സൗഹൃദത്തിലുണ്ടായിരുന്ന മറ്റാരെങ്കിലും പീഡിപ്പിച്ചുട്ടുണ്ടെയെന്ന കാര്യത്തിൽ പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ലഭിക്കുന്ന പണം എല്ലാവരും കൂടി മദ്യപാനത്തിനാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. പ്രതികളെല്ലാവരും തന്നെ അമിതമായി മദ്യം ഉപയോഗിച്ചിരുന്നവരുമാണെന്ന്…
Read Moreഎല്ലാം ശരിയാക്കി! വീട്ടമ്മയെ പീഡിപ്പിച്ച സിപിഐ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്; സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് നേരത്തെ പാര്‍ട്ടിയില്‍ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു
അന്പലപ്പുഴ: അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തു. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി നാലുചിറ പുതുവൽ വീട്ടിൽ ഗിരീഷി (32)നെതിരേയാണ് അന്പലപ്പുഴ പോലീസ് കേസെടുത്തത്. സ്വകാര്യ കന്പനിയിലെ ജീവനക്കാരനായ ഇയാൾ കഴിഞ്ഞ കുറേകാലങ്ങളായി വീട്ടമ്മയെ ശല്യപ്പെടുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ രാത്രിയാണ് പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു. സിപിഎം പ്രവർത്തകനായിരുന്ന ഇയാളുടെ സ്വഭാവ ദൂഷ്യത്തെ തുടർന്ന് നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്നാണ് സിപിഐയിൽ ചേർന്നത്. ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് പീഡനക്കേസിൽ അകപ്പെട്ടത്.
Read Moreനമുക്ക് വേണ്ടത് ജൈവകൃഷി..! നെല്ലിന്റെ വളർച്ചയ്ക്ക് അമിത കീടനാശിനിപ്രയോഗം; കുട്ടനാട്ടിൽ കാൻസർ രോഗബാധിതരുടെ എണ്ണം വർധിക്കുന്നു; ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം രോഗികൾ
ആലപ്പുഴ: കുട്ടനാട്ടിലെ കാൻസർ രോഗബാധിതരുടെ എണ്ണം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം. വെളിയനാട് ബ്ലോക്കിനു കീഴിലുള്ള ആറുപഞ്ചായത്തുകളിൽ മാത്രം 287 കാൻസർ രോഗികളാണുള്ളത്. 92,467 പേരാണ് വെളിയനാട്, കാവാലം, പുളിങ്കുന്ന്, നീലംപേരൂർ, മുട്ടാർ, രാമങ്കരി എന്നീ ആറുപഞ്ചായത്തുകളിലായുള്ളത്. ദേശീയതലത്തിൽ ഒരുലക്ഷത്തിൽ 120 കാൻസർ രോഗികൾ എന്നതാണ് ശരാശരി. ഈ ആറുപഞ്ചായത്തുകളിലായി 111 പുരുഷരോഗികളും 176 സ്ത്രീ രോഗികളുമാണുള്ളതെന്ന് സെമിനാറിൽ വിഷയം അവതരിപ്പിച്ചു സംസാരിച്ച വെളിയനാട് ബ്ലോക്ക് കമ്യൂണിറ്റി സെന്റർ ചീഫ് മെഡിക്കൽ ഓപീസർ ഡോ. എസ്. അനിൽകുമാർ പറഞ്ഞു. വെളിയനാട്-41(15 പുരുഷൻമാർ, 26 സ്ത്രീകൾ), കാവാലം-40 (11,29), പുളിങ്കുന്ന് -73 (31,42), നീലംപേരൂർ -57 (26,34), മുട്ടാർ -36 (13-23), രാമങ്കരി -40 (18-22) എന്നിങ്ങനെയാണ് കണക്കുകൾ. നിലവിൽ ചികിത്സ തേടിയിട്ടുള്ളവരുടെ കണക്കനുസരിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. കാൻസർ രോഗികളെ കണ്ടെത്താനായി ഇലക്ട്രോണിക് സർവേ അടക്കം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read Moreനാട്ടുകാരായ യുവാക്കൾക്കൊപ്പം ഉത്സവം കണ്ട് മടങ്ങിവരേ വള്ളം മറഞ്ഞ് തമിഴ്നാട് സ്വദേശിയെ കാണാതായി; നീന്തലറിയാമായിരുന്നിട്ടും സുരേഷ് വെള്ളത്തിനടിയിലേക്ക് താഴ്ന്ന് പോകുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ
മങ്കൊന്പ്: ഉത്സവ പരിപാടി കണ്ടു മടങ്ങുന്നതിനിടെ ഫൈബർ വള്ളം മറിഞ്ഞ് തമിഴ്നാട് സ്വദേശിയെ കാണാതായി. സേലം സ്വദേശി സുരേഷ് കണ്ണ(21) നെയാണ് കാണാതായത്. ഇന്നു പുലർച്ചെ രണ്ടോടെ ചന്പക്കുളം വൈശ്യംഭാഗം നിർമാണത്തിലിരിക്കുന്ന വൈശ്യംഭാഗം പാലത്തിനു സമീപത്തെ പൂക്കൈതയാറ്റിലായിരുന്നു സംഭവം. സംഭവത്തെപ്പറ്റി നെടുമുടി പോലീസ് പറയുന്നതിങ്ങനെ: വൈശ്യംഭാഗത്തെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനാണ് സുരേഷ്. ഇന്നലെ രാത്രി മലയാളികളായ രണ്ടു സഹപ്രവർത്തകർക്കൊപ്പം ഇയാൾ ആറിനു മറുകരയിലുള്ള ക്ഷേത്രത്തിൽ ഉൽസവപരിപാടിക്കു പോയിരുന്നു. പരിപാടികൾക്കു ശേഷം പുലർച്ചെ ഫൈബർ വള്ളത്തിൽ മടങ്ങുന്നതിനിടെ ആറിനു നടുക്കെത്തിയപ്പോൾ വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേരും ആറിനു ഇരുകരകളിലേക്കുമായി നീന്തി രക്ഷപ്പെട്ടു. എന്നാൽ നീന്തലറിയാമായിരുന്നിട്ടും സുരേഷ് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോകുകയായിരുന്നു. തുടർന്ന് മൂന്നരയോടെ നെടുമുടി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നു രാവിലെ എസ്ഐ യു. രാജീവ്കുമാറിന്റെ നേതൃത്വത്തിൽ പോലീസും, ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും…
Read Moreകള്ളൻ അകത്തോ പുറത്തോ..! അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും പതക്കം നഷ്ടപ്പെട്ട സംഭവം: ക്ഷേത്രം ജീവനക്കാരുൾപ്പെടെ പന്ത്രണ്ടുപേരെ ചോദ്യം ചെയ്തു
അന്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് പതക്കം കാണാതായ സംഭവത്തിൽ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 12 പേരെ ചോദ്യം ചെയ്തതായി ക്രൈംബ്രാഞ്ച് ടെന്പിൾ ആന്റി തെഫ്റ്റ് സ്ക്വാഡ് സിഐ ആർ. രാജേഷ്. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പടെ 12 ഓളം പേരെ ചോദ്യം ചെയ്യലിനു വിധേയമാക്കി. ക്ഷേത്രവുമായി ബന്ധപ്പെട്ട് എട്ടുപേരെയും ബാക്കി നാലുപേർ പുറമെ നിന്നുള്ളവരുമാണ്. എന്നാൽ പുറമെ നിന്നുള്ള നാലുപേരുൾപ്പടെ അഞ്ചുപേരെ വീണ്ടും ചോദ്യംചെയ്യും. സംഭവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനാണ് ഇവരെ വീണ്ടും ചോദ്യംചെയ്യലിന് വിധേയരാക്കുന്നത്. ലോക്കൽ പോലീസും വിജിലൻസും പ്രത്യേക അന്വേഷണ സംഘവും 60 ഓളം പേരെ ഇതുവരെ ചോദ്യംചെയ്തിട്ടുണ്ട്. ഇവർനൽകിയ മൊഴിയും ഇപ്പോൾ 12 പേർ നൽകിയ മൊഴിയും തമ്മിൽ വൈരുധ്യമുണ്ടോ എന്ന പരിശോധനയാകും വരുംദിവസങ്ങളിൽ നടക്കുക. കേസ് ഡയറിയുടെ പരിശോധനയും മൊഴിയിൽ വൈരുധ്യമുണ്ടായാൽ അതിന്റെ പരിശോധനയും അടുത്ത ഒരാഴ്ച കൊണ്ടേ പൂർത്തിയാകു…
Read Moreആ ഡിവൈഎസ്പി വെറും ഡ്രൈവർ..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ എല്ലാ പ്രതികളെയും പിടികൂടി; പെൺകുട്ടിയുടെ മൊഴിയിലെ ഡിവൈഎസ്പിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഇതുവരെയുള്ള എല്ലാ പ്രതികളെയും പിടികൂടിയെന്ന് ഡിവൈഎസ്പി പി.വി. ബേബി. ഇതുവരെയുള്ള തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പിടിയിലാകേണ്ടവർ പിടിയിലായി. പെണ്‍കുട്ടിയുടെ മൊഴിയിൽ ആരോപിക്കുന്ന ഡിവൈഎസ്പി അനിൽ എന്നയാൾ ഡ്രൈവറാണ്. ഡിവൈഎസ്പി ആണെന്ന രീതിയിൽ പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും അദേഹം പറഞ്ഞു. അനിലിനെ ചോദ്യംചെയ്തു വിട്ടയച്ചു. പ്രതികളുമായി മാരാരിക്കുളത്തെ റിസോർട്ടുകളും വീടുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി. ഇന്നും തുടരും.
Read Moreനിങ്ങൾ രജിസ്റ്റർ ചെയ്തില്ലേ..! അനുമതിയില്ലാതെ ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിച്ചാൽ കർശന നടപടി; 72 മണിക്കൂറ് മുൻപ് ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചിരിക്കണം
ആലപ്പുഴ: സാമൂഹിക വനവത്കരണ ഓഫീസിൽ രജിസ്റ്റർ ചെയ്യാത്ത ക്ഷേത്രങ്ങളിലും ഉത്സവത്തിലും അനുമതിയില്ലാതെ ആനകളെ എഴുന്നള്ളിച്ചാൽ കർശന നിയമനടപടി സ്വീകരിക്കും. കളക്ടറേറ്റിൽ ചേർന്ന നാട്ടാനപരിപാലന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. 2015 സെപ്റ്റംബർ 28നു മുന്‍പായി സോഷ്യൽ ഫോറസ്ട്രി ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉത്സവങ്ങളിൽ മാത്രമേ ആന എഴുന്നള്ളത്ത് അനുവദിക്കാറുള്ളൂ. രജിസ്റ്റർ ചെയ്ത എണ്ണം ആനകളെയേ ഉപയോഗിക്കാൻ പാടുള്ളൂ. രജിസ്റ്റർ ചെയ്തിട്ടുള്ള ഉത്സവങ്ങളിൽ ആന എഴുന്നള്ളത്ത് നടത്തുന്പോൾ ചുരുങ്ങിയത് 72 മണിക്കൂറിനു മുന്‍പെങ്കിലും വിവരം ബന്ധപ്പെട്ട റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലും പോലീസ് സ്റ്റേഷനിലും എലിഫന്റ് സ്ക്വാഡിലും അറിയിക്കണം. എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പും ഹാജരാക്കണം. മിക്ക ഉത്സവക്കമ്മിറ്റികളും ആനയെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ച നിർദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. മുൻകൂട്ടി ബുക്കുചെയ്ത ആനയ്ക്കുപകരം മറ്റ് ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്പോൾ വിവരം രേഖകൾ സഹിതം ബന്ധപ്പെട്ട…
Read Moreഞങ്ങൾ ഉണ്ടാക്കുക മാത്രം..! ജനത്തിനു സുരക്ഷിതഭക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
ആലപ്പുഴ: ജനത്തിനു സുരക്ഷിത ഭക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. മുഴുവൻ നിയമങ്ങളും പാലിച്ചു നടത്തുന്ന ഹോട്ടൽ വ്യവസായത്തെ സംരക്ഷിക്കാതെ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന തട്ടുകടകളെ സംരക്ഷിക്കാനാണ് സർക്കാരിനു താത്പര്യമമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.സി. റഫീക്ക് ആരോപിച്ചു. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹോട്ടൽ വ്യവസായവും ശുചിത്വബോധവും സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹോട്ടൽ വ്യവസായികൾക്കുള്ള ഫാമിലി ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വൈസ്പ്രസിഡന്റ് മൂലയിൽ സി. ദിലീപ് നിർവഹിച്ചു. ജില്ലയിൽ ഹോട്ടലുകളുടെ ശുചിത്വ നിലവാരം ഉറപ്പാക്കാൻ ഹൈജനിക് മോണിറ്ററിംഗ് രൂപീകരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എസ്. കെ. നാസർ പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് നാസർ താജ് അധ്യക്ഷത വഹിച്ചു. ജോർജ് ചെറിയാൻ, വി. മുരളീധരൻ, റോയി മഡോണ, അബൂബക്കർ, രമേശ് ആര്യാസ്, മുഹമ്മദ് കോയ, ബിജുകുമാർ തുടങ്ങിയവർ…
Read More