പത്തനംതിട്ട: ജോലി തേടി വിദേശത്തു പോയ ഏക മകനെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാതെ വന്നതോടെ സങ്കടക്കടലിലാണ് വയോധികയായ മാതാവും സഹോദരിയും. തിരുവല്ല മഞ്ഞാടി ചുടുകാട്ടിൽ മണ്ണിൽ മണ്ണിൽ പരേതനായ സി. വി. വർക്കിയുടെയും സാറാമ്മയുടെയും ഏകമകനായ സാം വർക്കി (48) യെയാണ് 2023 ജൂൺ മുതൽ ഷാർജയിലെ നിന്നും കാണാതായത്. മകൾ സനുവിന്റെ സഹായത്തോടെ അന്നു മുതൽ സാറാമ്മ മുട്ടാത്ത വാതിലുകളില്ല. എന്നാൽ കാര്യക്ഷമമായ ഒരു ഇടപെടലോ അന്വേഷണമോ ഇതേവരെ ഉണ്ടായിട്ടില്ലെന്ന് എഴുപത്തിനാലുകാരിയായ സാറാമ്മ പറഞ്ഞു.ആലപ്പുഴ തലവെട്ടി സ്വദേശിയായ കബീർ എന്ന ഏജന്റ് മുഖാന്തിരം വിസിറ്റിംഗ് വീസയിലാണ് 2023 മേയ് അഞ്ചിന് സാം ജോലിക്കായി ഷാർജയിലെ അജ്മാനിലേക്ക് പോയത്. എംബിഎ ബിരുദധാരിയായ സാം നേരത്തെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുത്തിട്ടുള്ളയാളാണ്. ഷാർജയിലെത്തി, ആദ്യത്തെ ഒരു മാസം വീടുമായി സംമ്പർക്കം പുലർത്തിയിരുന്നെങ്കിലും പിന്നീട് യാതൊരു വിവരവും ഇല്ല.…
Read MoreCategory: Alappuzha
നടപ്പാലം ഫിനിഷിംഗിലേക്ക്… നെഹ്റുട്രോഫി വാര്‍ഡുകാര്‍ക്ക് ഇനി നഗരത്തിലേക്കു നടന്നുവരാം
ആലപ്പുഴ: നെഹ്റുട്രോഫി സ്റ്റാര്‍ട്ടിംഗ് പോയിന്റിലെ നടപ്പാലം പൂര്‍ത്തീകരണത്തിലേക്ക്. ആലപ്പുഴ നഗരസഭ കരളകം-നെഹ്റു ട്രോഫി വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതിന് അമൃത് വണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലത്തിന്റെ നിര്‍മാണം. പുന്നമട കായലിലൂടെയുള്ള പുരവഞ്ചി യാത്രയെ ബാധിക്കാത്ത തരത്തില്‍ സ്റ്റീല്‍ ഫാബ്രിക്കേഷനിലാണ് നടപ്പാലം രൂപകല്പന ചെയ്തിട്ടുള്ളത്. 61 മീറ്ററാണ് പാലത്തിന്റെ നീളം. 3,50,95,781 രൂപയാണ് ചെലവ്. നിലവില്‍ 80 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായി. പൈലിംഗ്, പൈല് ക്യാപ്, കോളം, ബീം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. സ്റ്റീല്‍ ഫാബ്രിക്കേഷന്‍ പ്രവൃ ത്തികള് നടത്തി സ്റ്റീല്‍ സ്ട്രക്ചര്‍ ഇരുകരകളെയും ബന്ധിപ്പിച്ച് സ്ഥാപിച്ചു കഴിഞ്ഞു. പാലത്തിലേക്ക് കയറുന്നതിനുള്ള പടികള്‍, പ്ലാറ്റ്ഫോം, വൈദ്യുതിവിളക്ക് സ്ഥാപിക്കല്‍ എന്നീ പ്രവൃ ത്തികളാണ് നടത്താനുള്ളത്. ഈ മാസം അവസാനത്തോടെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നഗരത്തില്‍നിന്നും ഒറ്റപ്പെട്ട് നില്ക്കുന്ന പതിനായിരത്തോളം വരുന്ന നെഹ്റു ട്രോഫി വാര്‍ഡ് നിവാസികളുടെ യാത്ര ദുരിതത്തിന് പുതിയ നടപ്പാലം പരിഹാരമാകും.
Read Moreപാതിവില തട്ടിപ്പുകേസ്; പൂച്ചാക്കലിൽ 750 കേസുകൾ; മുഖ്യപ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ടു
ചേര്‍ത്തല: പാതിവില തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന മുഖ്യപ്രതി അനന്തുകൃഷ്ണനെ രണ്ടുദിവസത്തേക്ക് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍വിട്ടു. പൂച്ചാക്കല്‍ സ്റ്റേഷനില്‍ പാണാവള്ളി സ്വദേശിയായ അഡ്വ. പി.എം. റാഹില നല്കിയ പരാതിയില്‍ രജിസ്റ്റര്‍ചെയ്ത കേസിന്റെ നടപടിയുടെ ഭാഗമായാണ് ഇയാളെ ചേര്‍ത്തല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി -രണ്ട് ജഡ്ജ് എ.ആമിനക്കുട്ടി മുമ്പാകെ ഹാജരാക്കിയത്. പാതിവിലയ്ക്ക് സ്കൂട്ടര്‍ നല്‍കാമെന്ന പേരില്‍ സ്ത്രീകളില്‍ നിന്നും 54,000 മുതല്‍ 60,000 വരെ വാങ്ങിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ മേയ്മാസത്തിലാണ് ചേര്‍ത്തല താലൂക്കില്‍ ഗുണഭോക്താക്കള്‍ സ്കൂട്ടറിനായി പണം നല്‍കിയത്. എട്ടുമാസം പിന്നിട്ടിട്ടും സ്കൂട്ടര്‍ ലഭിക്കാതെ വന്നതോടെയാണ് പരാതികളുയര്‍ന്നത്. പൂച്ചാക്കലില്‍ ഇയാള്‍ക്കെതിരെ 750 ഓളം പരാതികളാണ് നിലവിലുളളത്. ഇതിന്റെയെല്ലാം തെളിവെടുപ്പിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കിയത്. പൂച്ചാക്കല്‍ സ്റ്റേഷനിലെ കേസ് പ്രധാനമാക്കി ഫണ്ട് എങ്ങോട്ടാണു പോയതെന്നും എന്‍ജിഒ സംഘടനയുടെ പങ്കുമാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് സംസ്ഥാന ക്രൈബ്രാഞ്ച് ഡിവൈഎസ്പി…
Read Moreയുകെയില്‍ ജോലി വാഗ്ദാനം ചെയ്തു 3.5 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കോട്ടയം സ്വദേശി പിടിയില്‍
പത്തനംതിട്ട: നഴ്സിംഗ് കഴിഞ്ഞ യുവതിയെ യുകെയില്‍ ഫൈന്‍ ദിനിഗിംഗ് എന്ന സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി നല്‍കാമെന്നു പറഞ്ഞു പണം തട്ടിയ കേസില്‍ ഒരാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പായിപ്പാട് പള്ളിക്കച്ചിറ മുക്കാഞ്ഞിരം തുമ്പോളില്‍ വീട്ടില്‍ തോമസ് ജോണാണ് (52) അറസ്റ്റിലായത്. ഓഫര്‍ ലെറ്റര്‍ കാണിച്ചു 2022 സെപ്റ്റംബര്‍ 28ന് തോമസ് ജോണ്‍ പരാതിക്കാരിയുടെ കൈയില്‍ നിന്നും 3,50,000 കൈപ്പറ്റിയശേഷം വീസ തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ കൊടുക്കുകയോ ചെയ്തിരുന്നില്ല. സംഭവത്തിനുശേഷം മുങ്ങിയ ഇയാളെ അഞ്ചല്‍ പോലീസ് സമാന കേസില്‍ അറസ്റ്റ് ചെയ്തു തിരുവനന്തപുരം സ്പെഷല്‍ ജയിലില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചുവരികയായിരുന്നു. ഇയാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്. ഇയാള്‍ക്കെതിരേ തിരുവല്ല, പോത്താനിക്കാട്, അഞ്ചല്‍ പോലീസ് സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന് കേസുകള്‍ നിലവിലുണ്ടെന്ന്…
Read Moreആലപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് വിവാഹിതയായ യുവതിയേയും അവിവാഹിതനായ യുവാവിനേയും
ആലപ്പുഴ: എഫ്സിഐ ഗോഡൗണിനു സമീപം രണ്ടുപേര്‍ ട്രെയിന്‍തട്ടി മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പള്ളാക്കല്‍ സലിംകുമാര്‍ (കണ്ണന്-38), പാണാവള്ളി പഞ്ചായത്ത് 18-ാം വാര്‍ഡ് കൊട്ടുരുത്തിയില്‍ ശ്രുതി (35) എന്നിവരാണ് മരിച്ചത്. രാവിലെ മംഗലാപുരത്തുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മാവേലി എക്സ്പ്രസ് തട്ടിയാണ് അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്തുനിന്നും ഒരു ബുള്ളറ്റ് കണ്ടെത്തിയിരുന്നു. ഈ ബുള്ളറ്റില്നിന്നുമാണ് മരിച്ച സലിംകുമാറിന്റെ വിവരം ലഭിച്ചത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ശ്രുതി വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഇവര്‍ അവിവാഹിതനായ സലിംകുമാറിനൊപ്പം പോയതെന്നാണു പോലീസ് പറയുന്നത്.
Read Moreആലപ്പുഴ ബീച്ചിനു സമീപം ദേശീയപാത മേൽപ്പാലത്തിലെ ഗർഡറുകൾ തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം
ആലപ്പുഴ: വിജയാ പാര്‍ക്കിനു സമീപം ബീച്ചിനോട് ചേര്‍ന്നു നിര്‍മാണത്തിലിരിക്കുന്ന ദേശീയപാതയുടെ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകൾ തകര്‍ന്നുവീണു. എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ കൂറ്റന്‍ ഗര്‍ഡറുകളാണ് ഇന്നലെ രാവിലെ 11 ഓടെ തകര്‍ന്നു വീണത്. തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഗര്‍ഡറുകള്‍ തകര്‍ന്നു വീണതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അതേസമയം, ഷെഡില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്ന സമയമായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. പില്ലര്‍ നമ്പര്‍ 17നും 18നും ഇടയിലെ നാലു ഗര്‍ഡറുകള്‍ പൂര്‍ണമായും താഴേക്ക് നിലം പതിക്കുകയായിരുന്നു. ഈ പില്ലറിനു താഴെ കുട്ടികള്‍ സ്ഥിരമായി കളിക്കാറുണ്ടായിരുന്നുവെന്ന്് പ്രദേശവാസികള്‍ പറഞ്ഞു.അപകടത്തില്‍ സമീപത്തുള്ള വീടുകളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ആലപ്പുഴ ബീച്ചില്‍ വിജയ പാര്‍ക്കിന്റെ വടക്കുവശം നിര്‍മാണത്തിലിരുന്ന പുതിയ ബൈപാസ് പാലത്തിന്റെ ഗര്‍ഡറുകളാണ് പൊളിഞ്ഞുവീണത്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പായിരുന്നു ഇവ സ്ഥാപിച്ചത്. പോലീസും ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.എപ്പോഴും ആളുകള്‍ സഞ്ചരിക്കുന്ന ആലപ്പുഴ നഗരത്തിലെ…
Read Moreകൊലപാതക ശ്രമത്തിന് ശേഷം മുങ്ങി; രണ്ടു വർഷത്തിനുശേഷം പ്രതി മിഥുൻ പ്രതാപ് മാവേലിക്കര പോലീസ് പിടിയിൽ
മാവേലിക്കര: കൊലപാതകശ്രമം നടത്തിയശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ രണ്ടു വർഷത്തിനുശേഷം മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര കണ്ണമംഗലം കടവൂർ കൊല്ലനട അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള പരിപാടിക്കിടെ ആഞ്ഞിലിപ്ര സ്വദേശിയായ ശ്രീരാജ് (കണ്ണൻ), ഇയാളുടെ സുഹൃത്തായ അനു ഉദയൻ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ചേപ്പാട് കാണിച്ചനല്ലൂർ കൊച്ചുതറയിൽ പുത്തൻ വീട്ടിൽ മിഥുൻ പ്രതാപിനെ ( 24) അറസ്റ്റ് ചെയ്തത്. 2023 ഫെബ്രുവരിയിൽ നടന്ന ഈ സംഭവത്തിന് അനിൽകുമാർ, ശരൺ, വിഷ്ണു, ജയൻ, രതീഷ്, പ്രമോദ്, അമൽ എന്നീ ഏഴ് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുന്നതിനിടെയാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്. കുത്തിയോട്ട ദിവസം സദ്യ വിളമ്പുന്നതിനിടെ പ്രതികളുമായുണ്ടായ സംഘർഷത്തെത്തുടർന്നാണ് ഇവരെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പി ബിനു കുമാർ എം.കെ.യുടെ മേൽനോട്ടത്തിൽ മാവേലിക്കര പോലീസ്…
Read Moreചേർത്തലയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കള്‍; മൂന്നുപേരുടെ ചിത്രങ്ങള്‍ സിസിടിവി കാമറയില്‍
ചേര്‍ത്തല: നഗരത്തില്‍ വിവിധയിടങ്ങളില്‍ മോഷണശ്രമം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. ചേര്‍ത്തല കോയിക്കര റെയില്‍വേ ക്രോസിനു സമീപമുള്ള ചില വീടുകളില്‍ 26ന് രാത്രിയിലാണ് മോഷണശ്രമം നടന്നത്.മുഖം കാണാതിരിക്കാന്‍ കൈലി കൊണ്ടു മറച്ച മോഷ്ടാക്കളുടെ ദൃശ്യങ്ങളാണ് കോയിക്കരയിലെ ഒരു വീട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞത്. ബനിയന്ധാരികളായ മോഷ്ടാക്കളില്‍ രണ്ടുപേര്‍ ബര്‍മൂഡയും ഒരാള്‍ പാന്റുമാണ് ധരിച്ചിരിക്കുന്നത്. വീടിന്റെ ഗേറ്റിലൂടെ പുരയിടത്തിലേക്കു കയറിയ മോഷ്ടാക്കളില്‍ ഒരാള്‍ അവിടെയുണ്ടായിരുന്ന അലക്കുക്കല്ലിന്റെ മുകളില്‍ ഇരിക്കുന്നതും ഇയാള്‍ മുഖംമൂടി അഴിക്കുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കാമറയില്‍ ഇയാളുടെ മുഖം വ്യക്തായി കാണാന്‍ കഴിയുന്നുണ്ട്. തുടര്‍ന്ന് ഇവര്‍ വീടിന്റെ ജനല്‍ അറത്തുമാറ്റി അകത്തുകയറി അലമാര പൊളിച്ച് മോഷ്ടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിലപിടിച്ചതൊന്നും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ശ്രമം വിഫലമായി. അലമാരയിലെ വസ്ത്രങ്ങളെല്ലാം വലിച്ചു താഴെയിട്ടു വീട് മൊത്തം അരിച്ചുപെറുക്കിയെങ്കിലും വിലപിടിച്ചതൊന്നും കിട്ടിയില്ല. സമീപമുള്ള സഹകരണ കോളജിലെ ജീവനക്കാരനും രണ്ടു വിദ്യാര്‍ഥികളും…
Read Moreപിഞ്ചുകുഞ്ഞുമായി സ്കൂട്ടറിൽ അപകട യാത്ര; പിടിയിലായത് രണ്ടു തവണ ലൈസൻസ് സസ്പെന്റ് ചെയ്യപ്പെട്ടയാൾ
ചേർത്തല: പിഞ്ചുകുഞ്ഞിനെ സ്കൂട്ടറിന്റെ പുറകിൽ നിർത്തി അപകടയാത്ര നടത്തിയ യുവാവിനെതിരേ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നടപടിയെടുത്തു.26ന് രാത്രി 11ന് ചേർത്തല പതിനൊന്നാം മൈൽ-ഭജനമഠം റോഡിലായിരുന്നു അഭ്യാസയാത്ര. ഓടിക്കുന്ന ആളിന്റെ കഴുത്തിൽ മാത്രമായിരുന്നു കുഞ്ഞുപിടിച്ചിരുന്നത്. ഏതെങ്കിലും രീതിയിൽ വാഹനം കുഴിയിൽ വീഴുകയോ, പെട്ടെന്ന് ബ്രേക്കു പിടിക്കുകയോ ചെയ്താൽ കുട്ടി തലയടിച്ച് റോഡിൽ വീഴുന്ന അവസ്ഥയിലായിരുന്നു. പിന്നാലെ പോയ യാത്രക്കാരൻ വീഡിയോ ചിത്രീകരിച്ച് മോട്ടോർ വെഹിക്കൾ ആപ്പിൽ പരാതി നൽകി. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ ഇയാളുടെ ലൈസന്‍സ് രണ്ടു തവണ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ സസ്പെൻഷൻ കാലയളവിലായിരുന്നു വാഹനം ഓടിച്ചതും. ഇതെത്തുടർന്ന് ഇയാളുടെ ലൈസൻസ് കാൻസൽ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആർടിഒ കെ.ജി. ബിജു പറഞ്ഞു.
Read Moreവെര്‍ച്വല്‍ അറസ്റ്റ്: വ്യാപാരിയിൽനിന്ന് 61 ലക്ഷം തട്ടിയ ഉത്തർപ്രദേശ് സ്വദേശികള്‍ പിടിയില്‍
ചേർത്തല: ചേർത്തലയിലെ വ്യാപാരിയിൽനിന്നു 61 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ രണ്ട് ഉത്തർപ്രദേശ് സ്വദേശികളെ പോലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ ലഖ്നൗ ബാലഗഞ്ച് സ്വദേശി ശുഭം ശ്രീവാസ്തവ (30), അമേത്തി കത്തൗര സ്വദേശി മുഹമ്മദ് സഹിൽ (27) എന്നിവരെയാണ് ചേർത്തല പോലീസ് ഉത്തർപ്രദേശിൽനിന്നും പിടികൂടിയത്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയിലെയും മുംബൈ അന്ധേരി പോലീസ് സ്റ്റേഷനിലേയും ഉയർന്ന ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചേർത്തല മുട്ടത്തങ്ങാടിയിലെ വ്യാപാരിയെ വാട്സ്ആപ്പ് കോളിലൂടെ വെർച്ചൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി രണ്ടുദിവസത്തോളം വീട്ടുതടങ്കലിലാക്കി തവണകളായി പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് 61.40 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. വ്യാപാരിയുടെ മൊബൈൽ ഫോൺ നമ്പർ അന്തർ സംസ്ഥാനങ്ങളിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവർ ചെയ്ത രീതി. തട്ടിപ്പുകളിലൂടെ വരുന്ന പണം ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയുമായിരുന്നു. വ്യാപാരി ചേർത്തല പോലീസിൽ നൽകിയ…
Read More