മല്ലപ്പള്ളി: വീട്ടില്‍ അതിക്രമിച്ചകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ കോട്ടൂര്‍ കണിയാന്പാറ ചെമ്പകശേരി കുഴിയില്‍ വിനു സി. ജോണാണ് (38) പിടിയിലായത്. 2023 സെപ്റ്റംബറിലാണ് സംഭവം നടന്നത്. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പതിനഞ്ചുകാരിയെ കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത ഇയാൾ കുട്ടിക്കു നേരേ നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തു. പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ രക്ഷപ്പെടുന്നതിനിടയില്‍ ഓടിയപ്പോള്‍ വീണു പരിക്കേറ്റ വിനു സി. ജോണിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. കുട്ടിയെയും മാതാവിനെയും ഉപദ്രവിച്ചതിന് ഇയാൾക്കെതിരേ കീഴ്വായ്പൂര് പോലീസ് നേരത്തേ കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Read MoreCategory: Alappuzha
കൃഷ്ണപുരത്ത് ദുരൂഹ സാഹചര്യത്തിൽ ദമ്പതികൾ മരിച്ചനിലയിൽ; സുധൻ ഇടയ്ക്കിടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു
കായംകുളം: കൃഷ്ണപുരത്ത് ദുരൂഹ സാഹചര്യത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ വീടിനുസമീപം തൂങ്ങിമരിച്ച നിലയിലും ഭാര്യയെ സമീപത്തെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (55), ഭാര്യ സുഷമ (54) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ആറുമണിയോടെയാണ് വീടിനു സമീപത്തെ പുളിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ സുധനെ കണ്ടെത്തിയത്. രാവിലെ മുതൽ ഭാര്യ സുഷമയെ കാണാനില്ലായിരുന്നു. സമീപത്തുള്ള വീടുകളിൽ വീട്ടുജോലികൾക്കായി സുഷമ പോകുമായിരുന്നു. ഇതേ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ വൈകുന്നേരം അഞ്ചോടെയാണ് വീടിനു സമീപമുള്ള പായൽ നിറഞ്ഞ കുളത്തിൽ നിന്ന് സുഷമയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപം കണ്ട ചോരപ്പാടുകളും മുറ്റത്തെ മണലിൽ വലിച്ചിഴച്ച പാടുകളും കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് സുഷമയുടെ മൃതശരീരം കണ്ടെത്താൻ സഹായിച്ചത്. സുധൻ ഭാര്യ സുഷമയെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ…
Read Moreകൃഷി വകുപ്പും പറഞ്ഞു, ഗോപാലാ പണി നിർത്തിക്കോളൂ; കാട്ടുപന്നിയെ തുരത്താൻ പതിനെട്ടടവും പയറ്റിയെന്ന് കർഷകൻ
പത്തനംതിട്ട; ഉഴുത് ഉണ്ണുന്നവനെ തൊഴുത് ഉണ്ണണം എന്ന പഴമൊഴി പാടി നടക്കുന്ന നാട്ടിൽ കർഷകന്റെ രോദനം കേൾക്കാൻ ആളില്ലെന്നും മാത്രം. അറുകാലിക്കൽ പടിഞ്ഞാറ് ബിനു ഭവനിൽ ഗോപാലിന്റെ കൃഷി കാട്ടുപന്നികൾ കൂട്ടമായി വന്ന നശിപ്പിച്ചതിൽ മനംനൊന്ത് കൃഷി ഉപേക്ഷിച്ചിരിക്കുകാണ് ഇപ്പോൾ. ഏഴംകുളം പഞ്ചായത്തിന്റെ മികച്ച കർഷകനുള്ള അവാർഡ് മൂന്ന് തവണ വാങ്ങിയ ഗോപാലൻ ഒരുകാലത്ത് ഹരിതസംഘം എന്ന പദ്ധതിയിലൂടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലേ ഹോർട്ടി കോർപറേഷന് ധാരാളം പച്ചക്കറി ഉത്പന്നങ്ങൾ നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ കാട്ടുപന്നികളുടെ ശല്യം കാരണം കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷം തന്നെ ഒന്നര ലക്ഷം രൂപയോളം വിലവരുന്ന മരച്ചീനി കാട്ടുപന്നി നശിപ്പിച്ചതായി ഗോപാൽ പറഞ്ഞു. ചെണ്ടകൊട്ടിയും പടക്കം പൊട്ടിച്ചും പന്നിയെ ഓടിക്കാൻ പഠിച്ച പണി പതിനെട്ടടവും പയറ്റി. പന്നി കയറാതിരിക്കാൻ ടിൻ ഷീറ്റ് ഇട്ടെങ്കിലും അതിന്റെ പുറത്തു കൂടി ചാടിക്കടന്ന് കൃഷി…
Read Moreഖജനാവ് കാലിയാക്കിയ ഒരു കൊള്ളസംഘത്തിന്റെ തലവനായി കേരള മുഖ്യമന്ത്രി തരം താണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
ആലപ്പുഴ: നികുതിഭാരം വർധി പ്പിച്ചും വിലക്കയറ്റം സൃഷ്ടിച്ചും ധൂർത്ത് നടത്തി ഖജനാവ് കാലിയാക്കിയും ഒരു കൊള്ളസംഘത്തിന്റെ തലവനായി കേരള മുഖ്യമന്ത്രി തരം താണിരിക്കുകയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റും ഇന്ത്യൻ പാർലമെന്റിലെ കോൺഗ്രസിന്റെ ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. മൂന്നു ദിവസമായി ആലപ്പുഴയിൽ നടന്നുവന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 40-ാംസംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതം ദുഃസഹമാക്കിയ പിണറായി സർക്കാരിനെതിരേയുള്ള പൊതുസമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തിൽ സർവീസ് പെൻഷനേഴ്സ് നേതൃപരമായ പങ്കുവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനായിരുന്നു. യോഗത്തിൽ കെപിസിസി സെക്രട്ടറി എസ്. ശരത്, ജെ. ബാബു രാജേന്ദ്രൻ നായർ, ടി. വിനയ ദാസ് കെ.സി. വരദരാജൻപിള്ള, പി. സോമശേഖരൻ നായർ, ജിപരമേശ്വരൻ നായർ, സി.വി. ഗോപി, എ. സലിം എന്നിവർ പ്രസംഗിച്ചു.
Read Moreമുഹമ്മ പോലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം; മൂന്നു പതിറ്റാണ്ടിനിടെ പോലീസ് സേനയിലുണ്ടായ മാറ്റം അഭിമാനാർഹം
മുഹമ്മ: മുഹമ്മ പോലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം. കുറ്റാന്വേഷണം, ട്രാഫിക് ബോധവത്കരണം, സൈബർ ബോധവത്കരണം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ കണക്കിലെടുത്താണ് ഐഎസ്ഒ അംഗീകാരം ലഭിച്ചത്. ഐഎസ്ഒ പുരസ്കാര സമർപ്പണവുമായി ബന്ധപ്പെട്ട് മുഹമ്മ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങി എറണാകുളം റേഞ്ച് ഡി ഐജി എസ്. സതീഷ് ബിനോ ഉദ്ഘാടനം ചെയ്തു. മൂന്നു പതിറ്റാണ്ടിനിടെ പോലീസ് സേനയിലുണ്ടായ മാറ്റം അഭിമാനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻ കാലങ്ങളിൽ ഒരു പോരാളിയുടെ റോളായിരുന്നു പോലീസിനെങ്കിൽ ഇന്ന് ഒരു സംരക്ഷകന്റെ നിലയിലേക്ക് അത് ഉയർന്നിട്ടുണ്ട്.മികച്ച പ്രവർത്തനം കാഴ്ചവച്ചതിലൂടെ ലഭിച്ച ഐഎസ് ഒ അംഗീകാരം നിലനിർത്തി കൊണ്ടുപോകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പരാതിയുമായി വരുന്നവർക്ക് നീതി ഉറപ്പാക്കി ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ കഴിയണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ ഐ പി എസ് പറഞ്ഞു. ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് ഐ…
Read Moreപത്തനംതിട്ട പീഡനക്കേസ്: ഒരാഴ്ചയ്ക്കുള്ളില്‍ അഴിക്കുള്ളിലായത് 56 പേര്; ഇനി പിടിയിലാകാന്‍ മൂന്നുപേര്‍
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസായി മാറിയ, പത്തനംതിട്ടയിലെ പതിനെട്ടുകാരിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതരായ മൂന്നുപേരൊഴികെ 56 പേരെ ഒരാഴ്ചയ്ക്കുള്ളില്‍ അഴികള്ക്കുള്ളിലാക്കാനായെന്നു പോലീസ്. പെണ്‍കുട്ടിയുടെ മൊഴിയെ അടിസ്ഥാനമാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തശേഷം വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലാണ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ജസ്റ്റീസ് കോടതിയിലും മറ്റുള്ളവരെ ജുഡീഷല്‍ മജിസ്ട്രേറ്റ് മുമ്പാകെയും ഹാജരാക്കുകയായിരുന്നു. കുറ്റാരോപിതരുടെ എണ്ണത്തിലും ഇതില്‍ തന്നെ കൗമാരക്കര് കൂടുതലുള്ളതിനാലുമാണ ്സംസ്ഥാനത്ത് ഇതേവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ വച്ചേറ്റവും വലിയ പോക്സോ കേസായി ഇതു മാറിയത്. കുറ്റാരോപിതരായ 59 പേരില്‍ 56 പേരും അറസ്റ്റിലായതായി ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍ അറിയിച്ചു. ഇനി പിടിയിലാകാനുള്ള മൂന്നു പേരില്‍ രണ്ടുപേര്‍ പത്തനംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെയാണ്. വിദേശത്ത് കഴിയുന്ന ഇവരെ അറസ്റ്റ്…
Read Moreപത്തനംതിട്ടയിൽ വിനോദയാത്രാസംഘത്തിന്റെ ടൂറിസ്റ്റ്ബസ് മറിഞ്ഞു; 44 ബിഎഡ് വിദ്യാര്‍ഥികൾക്ക് പരിക്ക്
അടൂര്‍: ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാതയില്‍ കടമ്പനാട് കല്ലുകുഴിയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. കോളജ് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്കു പരിക്കേറ്റു. വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബിഎഡ് വിദ്യാര്‍ഥികളും അധ്യാപകരടക്കം 51 പേരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ ബിഎഡ് വിദ്യാര്‍ഥികള്‍ അടക്കം 44 പേര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേര്‍ക്ക് സാരമായ പരിക്കുണ്ട്. എന്നാല്‍, ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് അഗ്നിരക്ഷാ സേനയും എത്തി. കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിംഗ്് കോളജിലെ ബിഎഡ് വിദ്യാര്‍ഥികള്‍ രണ്ടു ബസുകളിലായാണ് വാഗമണ്ണിലേക്ക് വിനോദ യാത്ര പോയത്. ഇതില്‍ ഒരു ബസാണ് രാവിലെ ആറരയോടെ കടമ്പനാട് കല്ലുകുഴി ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്. വളവ് വീശിയെടുത്തപ്പോള്‍ വൈദ്യുതപോസ്റ്റില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്നാണ് ഫയര്‍ഫോഴ്സും പോലീസും…
Read Moreരഹസ്യ വിവരം കിട്ടി, അഞ്ചുകിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പോലീസ് പിടിയിൽ
പത്തനംതിട്ട: പോലീസ് ഡാൻസാഫ് സംഘവും കൊടുമൺ പോലീസും നടത്തിയ സംയുക്ത നീക്കത്തിൽ 5 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. കൊടുമൺ കണ്ണാടിവയൽ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡിൽ നിന്നാണ് 4.800 കിലോ കഞ്ചാവ് പിടിച്ചെടുത്തത്, ഒരാൾ അറസ്റ്റിലായി. പശ്ചിമ ബംഗാൾ പാർഗാനസ സൗത്ത് 24, ഗോസബ തനസർപറ, കമർപറ 84 ൽ ബിശ്വജിത് ബർമൻ മകൻ പ്രസൻജിത്ത് ബർമൻ (32) ആണ് പിടിയിലായത്. സുഹൃത്തുക്കളായ കണ്ണൻ ഗണേശൻ, ജിതിൻ, ബിജീഷ് എന്നിവരെ പിടികൂടാനുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ രാവിലെ 11 ഓടെ കൊടുമൺ കണ്ണാടിവയൽ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡിൽ പരിശോധന നടത്തിയാണ് പോലീസ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് എത്തുമ്പോൾ ഷെഡിനു മുന്നിൽ നാലുപേർ ഉണ്ടായിരുന്നു. പോലീസിനെക്കണ്ട് ഇവർ ഓടി, പിന്നാലെ ഓടിയ…
Read Moreക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്തു മോഷണം; മംഗലത്ത് വീട്ടിൽ രഞ്ജിത്ത് അറസ്റ്റിൽ
ചെങ്ങന്നൂർ: ക്ഷേത്രശ്രീകോവിലിനോട് ചേർന്ന കാണിക്കവഞ്ചികൾ തകർത്ത് മോഷണം. മണിക്കൂറുകൾക്കുള്ളിൽ പ്രതി പോലീസിന്റെ പിടിയിലായി.മുളക്കുഴ പഞ്ചായത്തിലെ അരീക്കര പനംതിട്ട അഞ്ചുമലനട കിരാതൻകാവ് ക്ഷേത്രത്തിലെ രണ്ടു കാണിക്കവഞ്ചികൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. സംഭവത്തിൽ പ്രതിയായ ക്ഷേത്രത്തിന്റെ സമീപവാസി കൂടിയായ അരീക്കര മംഗലത്ത് വീട്ടിൽ രഞ്ജിത്ത് (മൂന്ന-39) ആണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്. ഇന്നലെ പുലർച്ചെ ക്ഷേത്രം തുറക്കാൻ എത്തിയ ശാന്തിയാണ് മോഷണം നടന്നവിവരം ആദ്യം അറിയുന്നത്. കുത്തിത്തുറന്ന് പണം അപഹരിച്ചശേഷം ഒരുവഞ്ചി ക്ഷേത്രത്തിനു പുറത്ത് ഉപേക്ഷിച്ച നിലയിലും ശ്രീകോവിലിനു സമീപമുള്ളത് മലർത്തിയിട്ട നിലയിലുമായിരുന്നു. അയ്യായിരത്തിലേറെ രൂപയുടെ കവർച്ച നടന്നതായി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി രതീഷ് പറഞ്ഞു. എല്ലാ മാസവും ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ കാണിക്കവഞ്ചി തുറന്നു പണം എടുക്കാറുള്ളതാണ്. അതിനാൽ ഡിസംബർ- ജനുവരി മാസത്തെ കാണിക്കയാണ് അപഹരിച്ചത്. മുൻപും ക്ഷേത്രത്തിൽ സമാനമായമോഷണം നടന്നിരുന്നു. എന്നാൽ, പ്രതിയെ പിടികൂടുന്നത് ആദ്യമാണ്. പിടിയിലായ…
Read Moreവൈദ്യുതാഘാതമേറ്റ് ശബരിമല തീർഥാടകന്റെ മരണം; കെഎസ്ഇബിയുടെ അനാസ്ഥ പ്രകടം
പത്തനംതിട്ട: വടശേരിക്കരയിൽ ശബരിമല തീർഥാടകൻ മരിച്ച സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥ പ്രകടം. അലക്ഷ്യമായി വലിച്ചിരുന്ന വൈദ്യുത കേബിളിൽ നിന്നു ഷോക്കേറ്റാണ് ശബരിമല തീർഥാടകനായ തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശി നഗരാജനാണ് (58) മരിച്ചത്. വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിനു സമീപം പാലത്തിന്റെ വലതു വശത്തായി കെഎസ്ഇബി ജീവനക്കാർ അലക്ഷ്യമായി ഇട്ടിരുന്ന കേബിളിൽ നിന്നു ഷോക്കേറ്റാണ് നാഗരാജൻ മരിച്ചത്.കഴിഞ്ഞ വർഷം വടശേരിക്കര പാലത്തിൽ നടത്തിയ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വൈദ്യുതി നൽകിയിരുന്ന വയറിൽ നിന്നുമാണ് ഷോക്കേറ്റതെന്നു പറയുന്നു. ഈ കേബിളിൽ വൈദ്യുത പ്രവാഹമുള്ളത് പലപ്പോഴും വടശേരിക്കരയിൽ വൈദ്യുതി മുടക്കുന്നതിനും അപകടങ്ങൾക്കും കാരണമാകുമെന്ന് നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിരുന്നു.നാട്ടുകാരുടെ പരാതി പരിഹരിക്കാൻ വൈദ്യുതി പ്രവാഹമുള്ള കേബിൾ പുല്ലുകൾക്കിടയിലേക്കിട്ട് അതിന് മുകളിൽ ടച്ച് വെട്ടിയ ഇലകൾ കൊണ്ട് മറയ്ക്കുകയാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ചെയ്തിരുന്നത്. മകരവിളക്ക് ദർശിച്ച് ചൊവ്വാഴ്ച രാത്രി മലയിറങ്ങിയ അന്‍പതംഗ തീർഥാടക സംഘത്തിനൊപ്പമാണ്…
Read More