കാക്കനാട്: ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ലക്ഷങ്ങൾ തട്ടിയ കേസിൽ മാസ്റ്റേഴ്സ് ഫിൻസെർവ് സ്ഥാപന ഉടമകളായ ദന്പതികൾക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തു. സ്ഥാപന ഉടമകളായ എബിൻ വർഗീസ്, ശ്രീരഞ്ജിനി എന്നിവർക്കെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.തൃക്കാക്കര ഭാരത് മാതാ കോളജിന് എതിർവശത്തെ ചക്കരംപിളളി അവന്യൂ ബിൽഡിംഗിൽ മാസ്റ്റേഴ്സ് ഫിൻസെർവ് സ്ഥാപനം വഴി ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച് പ്രതിമാസം വൻ ലാഭവിഹിതം തരാമെന്ന് വിശ്വസിപ്പിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ രണ്ടുപേരിൽ നിന്നുമായി നാലുകോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിൽ സ്ഥാപന ഉടമകളായ ദന്പതികൾ ഒളിവിലാണ്.
Read MoreCategory: Kochi
ഹിഗ്വിറ്റ കോടതി കയറുന്നു; ഫിലിം ചേംബർ നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ
കൊച്ചി: സംവിധായകൻ ഹേമന്ദ് ജി. നായരുടെ ഹിഗ്വിറ്റ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫിലിം ചേംബർ നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അണിയറ പ്രവർത്തകരുമായി ഫിലിം ചേംബർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഈ നീക്കം. പേരുമായി മുന്നോട്ട് പോകാൻ എൻ.എസ്. മാധവന്റെ എൻഒസി ആവശ്യമാണെന്നും വിഷയത്തിൽ ഫിലിം ചേംബർ നിസഹായരാണെന്ന് അറിയിക്കുകയായിരുന്നു. എൻ.എസ്. മാധവന് അനുകൂലമായി നിലപാടെടുത്തെന്ന പേരിൽ വിമർശനം നേരിടവെയാണ് ഫിലിം ചേംബർ ചർച്ചയ്ക്ക് തയാറായത്. പേര് മാറ്റില്ലെന്ന നിലപാടിൽ, നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഹിഗ്വിറ്റ എന്ന ജീവിച്ചിരിക്കുന്ന കൊളംബിയൻ ഗോളിയുടെ പേരാണ് സിനിമക്ക് എടുത്തിരിക്കുന്നതെന്നും, എൻ.എസ് മാധവൻ എഴുതിയ കഥയ്ക്കും മുന്പേ പ്രശസ്തനാണ് അദേഹമെന്നും സംവിധായകൻ ഹേമന്ത് ജി. നായർ പറഞ്ഞു. വിഷയത്തിൽ ഫിലിം ചേംബർ നിസഹായരാണ് എന്നാണ് അറിയിച്ചത്. എൻ.എസ്. മാധവന്റെ എൻഒസി വേണമെന്ന്…
Read Moreവ്യാജ വിസ നൽകി മനുഷ്യക്കടത്ത്; ജോബിൻ മൈക്കിളും പൃഥിരാജും യുവതികളെ കയറ്റി അയച്ചത് യൂറോപ്യൻ രാജ്യങ്ങളിലേക്ക്; ഒടുവിൽ സംഭവിച്ചത്…
ആലുവ: വ്യാജ വിസ നൽകി സ്പെയിനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ രണ്ടുപേരെ റിമാൻഡ് ചെയ്തു. കാസർഗോഡ് ആലക്കോട് കുന്നേൽവീട്ടില് ജോബിൻ മൈക്കിൾ (35), പാലക്കാട് കിനാവല്ലൂർ മടമ്പത്ത് ഭവനത്തിൽ പൃഥ്വിരാജ് കുമാർ (47) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ആലുവ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. ജോബിൻ മൈക്കിളിനെ കാസർഗോഡ് നിന്നും പൃഥ്വിരാജിനെ പാലക്കാട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ലക്ഷങ്ങൾ നൽകി ശേഷം വ്യാജ വിസ കൈപ്പറ്റിയ മൂന്നുപേരെ സ്പെയിൻ ഒരാഴ്ചമുന്പ് തിരിച്ചയച്ചിരുന്നു. വ്യാജ വിസയിൽ യാത്ര ചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂർ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിൻ ബാബു എന്നിവരെ സ്പെയിൻ അധികൃതർ തടഞ്ഞുവച്ച് ഇന്ത്യയിലേക്ക് ഡീ പോർട്ട് ചെയ്യുകയായിരുന്നു. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള…
Read Moreമുഖ്യമന്ത്രിക്കെതിരേ അപകീർത്തിപരമായ വീഡിയോ; ക്രൈം നന്ദകുമാർ അറസ്റ്റിൽ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീർത്തികരമായ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എളമക്കര സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാറാണ് ഇന്ന് രാവിലെ ഇയാളെ അറസ്റ്റ് ചെയ്തത്. സിൽവർലൈൻ പദ്ധതിക്ക് ചെലവാക്കിയ തുക പിണറായി വിജയൻ തിരിച്ചടക്കണം എന്ന പേരിൽ മുഖ്യമന്ത്രിയുടെ ചിത്രം സഹിതം ഏഴു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ക്രൈം നന്ദകുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്. മുഖ്യമന്ത്രിയെക്കുറിച്ചു വളരെ മോശമായ രീതിയിലാണ് ഈ വീഡിയോയിൽ പരാമർശിച്ചിരിക്കുന്നത്. പിന്നീട് ഇയാൾ ഈ വീഡിയോ ഡിലിറ്റ് ചെയ്തിരുന്നു. എന്നാൽ ആദ്യം പോസ്റ്റു ചെയ്ത വീഡിയോ ഡൗണ്ലോഡ് ചെയ്ത എറണാകുളം സ്വദേശിയായ ബഷീറുകുട്ടിയെന്നയാൾ ആറു ദിവസം മുന്പ് ഈ വീഡിയോ വീണ്ടും ഷെയർ ചെയ്യുകയാണുണ്ടായത്.
Read Moreസൗഹൃദം അകന്നതിലുള്ള വൈരാഗ്യം; ബ്യൂട്ടീഷനായ വനിതാ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി സംസ്ഥാനം വിട്ടതായി പോലീസ്
കൊച്ചി: കൊച്ചി നഗരത്തിൽ ഉത്തരാഖണ്ഡ് സ്വദേശിനിയായ ബ്യൂട്ടീഷനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി സംസ്ഥാനം വിട്ടതായി പോലീസ് നിഗമനം. ഇയാളെ കണ്ടെത്തുന്നതിനായി നോർത്ത് പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. പ്രതിയുടെ മൊബൈൽ ഫോണ് രേഖകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം നടന്ന ആസാദ് റോഡിലാണ് പ്രതിയുടെ ഒടുവിലത്തെ മൊബൈൽ ടവർ ലൊക്കേഷൻ. പ്രതി എത്തിച്ചേരാനിടയുള്ള പ്രദേങ്ങളിലെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാൾ ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്ക് കടന്നിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ 11ഓടെ കലൂർ ആസാദ് റോഡിലായിരുന്നു സംഭവം. ഉത്തരാഖണ്ഡ് സ്വദേശിനിയും കലൂരിലെ സ്പായിലെ ബ്യൂട്ടീഷനുമായ സന്ധ്യയ്ക്ക്(25) ആണ് വെട്ടേറ്റത്. തൃപ്പൂണിത്തുറയിലെ സ്പായിലെ ജീവനക്കാരനും ഉത്തരാഖണ്ഡ് കിച്ചാ പ്രേംനഗർ സ്വദേശിയുമായ ഫാറൂഖ് അലിയാണ് സന്ധ്യയെ ആക്രമിച്ചത്. ആക്രമണത്തിൽ സന്ധ്യയുടെ ഇടത് കൈയ്ക്കും മുതുകിനും ആഴത്തിൽ പരിക്കേറ്റിരുന്നു.…
Read Moreതൃക്കാക്കര കൂട്ടമാനഭംഗകേസ്; സിഐ അടക്കം മൂന്നു പേർ മാപ്പുസാക്ഷികളായേക്കും; അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം ഇങ്ങനെ…
കാക്കനാട്: തൃക്കാക്കര കൂട്ടമാനഭംഗക്കേസിൽ സിഐ അടക്കം മൂന്നു പേർ മാപ്പുസാക്ഷികളായേക്കും. കോഴിക്കോട് കോസ്റ്റൽ സിഐ പി.ആർ. സുനു, വീട്ടമ്മയുടെ ജോലിക്കാരി വിജയലക്ഷ്മി, പെരുമ്പാവൂർ സ്വദേശി രെജീവ് എന്നിവരെയാണ് മാപ്പ് സാക്ഷിയാക്കാൻ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. പരാതിയിൽ പറയുന്ന ആരോപണങ്ങൾ ഇവരിൽ തെളിയിക്കാൻ സാധിക്കാതായതോടെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. തനിക്ക് വീട്ടമ്മയെ അറിയാമെന്ന് ക്ഷേത്രം ജീവനക്കാരനായ അഭിലാഷ് അന്വേഷണ സംഘത്തോട് പറഞ്ഞു. കുട്ടിയുടെ പൂജയുമായി ബന്ധപ്പെട്ടാണ് ഇരുവരും നമ്പറുകൾ കൈമാറിയിരുന്നത്. പിന്നീട് നിരവധി തവണ ഇരുവരും വിളിക്കാറുണ്ടായിരുന്നതായി അയാൾ പോലീസിനോട് പറഞ്ഞു. വീട്ടമ്മയുടെ വീട്ടിൽ താൻ പോയിട്ടില്ലെന്നാണ് അഭിലാഷ് പറയുന്നത്. ഇതിനിടെ കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ശശിക്ക് വീട്ടമ്മയുടെ ഭർത്താവ് ഒൻപതുലക്ഷം രൂപ നൽകാനുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീട്ടമ്മയുടെ ഭർത്താവ് സുനുവിനോടും ശശിയോട് ദിവസങ്ങൾക്ക് മുമ്പ് പതിനായിരം രൂപ കടമായി…
Read Moreവിഴിഞ്ഞത്ത് സമവായം വേണം; മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ല; പി.സി. ചാക്കോയുടെ ക്ഷണം തള്ളിയ ശശി തരൂർ എംപി
കൊച്ചി: തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായ വിഴിഞ്ഞത്ത് സമവായം വേണമെന്ന് ശശി തരൂർ എംപി. കാക്കനാട് സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഭാഗത്ത് നിന്നും സമരസമിതിയുടെ ഭാഗത്ത് നിന്നും അതിന് വേണ്ട നടപടികൾ ഉണ്ടാകണം. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ല. പ്രളയത്തിൽ രക്ഷക്കെത്തിയവർക്കായി നമ്മൾ തിരിച്ച് എന്ത് ചെയ്തുവെന്നത് ചോദ്യമാണെന്നും ശശി തരൂർ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതുവരെ അതുണ്ടാവാത്തതിൽ ദുഃഖമുണ്ടെന്നും തരൂർ അഭിപ്രായപ്പെട്ടു.കോട്ടയത്തെ യൂത്ത് കോണ്ഗ്രസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും തരൂർ മറുപടി നൽകി. കോട്ടയത്തെ പരിപാടിക്ക് എല്ലാവരെയും അറിയിച്ചിട്ടാണ് താൻ പോയതെന്ന് തരൂർ ആവർത്തിച്ചു. എൻസിപിയിലേക്കുള്ള പി.സി. ചാക്കോയുടെ ക്ഷണം തള്ളിയ തരൂർ,…
Read Moreപെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി കത്തിനശിച്ചു; നാല് കോടിയുടെ നാശനഷ്ടം; ദൗത്യത്തിൽ പങ്കെടുത്തത് 80 അഗ്നിരക്ഷാ ഉദ്യോഗസ്ഥർ
പെരുമ്പാവൂർ: കീഴില്ലം ത്രിവേണിയിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. നാല് കോടിയിലധികം രൂപയുടെ നാശനഷ്ടം. ഇന്നലെ രാത്രി 10.20 ഓടെയാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയുടെ പതിനേഴ് യൂണിറ്റുകൾ മണിക്കൂറുകൾ ശ്രമപ്പെട്ട് ഇന്ന് രാവിലെ എട്ടോടെയാണ് തീയണക്കാനായത്. അഗ്നിരക്ഷാസേന ജില്ലാ ഓഫീസർ കെ. ഹരികുമാർ, പെരുമ്പാവൂർ ഓഫീസർ ടി.കെ. സുരേഷ് മറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 80 ഓളം ജീവനക്കാരാണ് തീയണക്കാൻ നേതൃത്വം നൽകിയത്. പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ , കല്ലൂർക്കാട്, തൃപ്പുണിത്തുറ, ഗാന്ധിനഗർ, പട്ടിമറ്റം, ആലുവ, അങ്കമാലി, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പറയുന്നു. പെരുമ്പാവൂർ സ്വദേശി കാനാമ്പുറം ഷമീറിന്റെ ഉടമസ്ഥതയിലുള്ള ഇന്റസ് എന്ന കമ്പനിക്കാണ് തീപിടിച്ചത്. കമ്പനിയിലെ വിനീർ ഉൾപ്പെടെ യാന്ത്ര സാമഗ്രികളും കത്തി നശിച്ചു. കമ്പനിക്കകത്ത് തൊഴിലാളികൾ ഉണ്ടാകാത്തതിനാൽ ആൾ അപായം ഉണ്ടായില്ല.…
Read Moreവെള്ളയിൽ വൈലറ്റ് നിറത്തിൽ ഡിസൈനുള്ള നൈറ്റി, കഴുത്തിൽ സ്വർണ നിറത്തോടു കൂടിയ കരുമണി മാല! ആലുവ മണപ്പുറം കടവിൽ വൃദ്ധയുടെ മൃതദേഹം
ആലുവ: മണപ്പുറം കടവിൽ വൃദ്ധയുടെ മൃതദേഹം തീരത്തടിഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ശിവരാത്രി മണപ്പുറത്തെ സ്റ്റാച്യു കടവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീ വെള്ളയിൽ വൈലറ്റ് നിറത്തിൽ ഡിസൈനുള്ള നൈറ്റിയാണ് ധരിച്ചിരിക്കുന്നത്. കഴുത്തിൽ സ്വർണ നിറത്തോടു കൂടിയ കരുമണി മാലയുമുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരിയാറിൽ ചാടിയ യുവാവിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മണപ്പുറത്തെ കടവിൽ വൃദ്ധയുടെ മൃതദ്ദേഹം ശ്രദ്ധയിൽപെട്ടത്. ബുധനാഴ്ച രാത്രി മാർത്താണ്ഡവർമ പാലത്തിൽനിന്നും പെരിയാറിലേക്ക് ചാടിയ യുവാവിനായി തിരച്ചിൽ തുടരുകയാണ്. ഇയാളുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല.
Read Moreയൂണിയൻ പിടിക്കാൻ കെഎസ്യു പ്രവർത്തകയെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
കൊച്ചി: സ്റ്റുഡൻസ് യൂണിയൻ പിടിച്ചെടുക്കാൻ എറണാകുളം പൂത്തോട്ട എസ്എൻ ലോ കോളജിൽ നിന്ന് കെഎസ്യു പ്രവർത്തകയായ മത്സരാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു വിദ്യാർഥികളെ ഉദയംപേരൂർ പോലീസ് അറസ്റ്റു ചെയ്തു. പുത്തൻകാവ് എസ്എസ് കോളജ് വിദ്യാർഥി രാജേശ്വരി, പൂത്തോട്ട എസ്എൻ ലോ കോളജ് വിദ്യാർഥികളായ അതുൽദേവ്, സിദ്ധാർഥ് ഷാജി എന്നിവരാണ് അറസ്റ്റിലായത്. 363 -ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഉച്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് തങ്ങളുടെ പ്രവർത്തകയെ തട്ടിക്കൊണ്ട് പോയതെന്ന് ആരോപിച്ച് കെഎസ്യു പ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. ഇരയായ പെണ്കുട്ടിയിൽനിന്ന് രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തന്നെ തെറ്റിധരിപ്പിച്ച് തട്ടിക്കൊണ്ട് പോകുകയായിരുന്നെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. 29നായിരുന്നു സംഭവം. രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ ഇരു കൂട്ടർക്കും ഒൻപത് വീതം സീറ്റ് ലഭിച്ചു. യൂണിയൻ പിടിക്കണമെങ്കിൽ…
Read More