പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി കത്തിനശിച്ചു; നാല് കോടിയുടെ നാശനഷ്ടം; ദൗത്യത്തിൽ പങ്കെടുത്തത് 80 അഗ്നിരക്ഷാ ഉദ്യോഗസ്ഥർ


പെ​രു​മ്പാ​വൂ​ർ: കീ​ഴി​ല്ലം ത്രി​വേ​ണി​യി​ൽ പ്ലൈ​വു​ഡ് ക​മ്പ​നി​യിൽ വൻ തീ​പി​ടി​ത്തം. നാ​ല് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ നാശന​ഷ്ടം. ഇ​ന്ന​ലെ രാ​ത്രി 10.20 ഓ​ടെ​യാ​ണ് തീപിടിത്തം ഉണ്ടായത്.

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ പ​തി​നേ​ഴ് യൂ​ണി​റ്റു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ ശ്ര​മ​പ്പെ​ട്ട് ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് തീ​യ​ണ​ക്കാ​നാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന ജി​ല്ലാ ഓ​ഫീ​സ​ർ കെ. ​ഹ​രി​കു​മാ​ർ, പെ​രു​മ്പാ​വൂ​ർ ഓ​ഫീ​സ​ർ ടി.​കെ. സു​രേ​ഷ് മ​റ്റ് ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 80 ഓ​ളം ജീ​വ​ന​ക്കാ​രാ​ണ് തീ​യ​ണ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

പെ​രു​മ്പാ​വൂ​ർ, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ , ക​ല്ലൂ​ർ​ക്കാ​ട്, തൃ​പ്പു​ണി​ത്തു​റ, ഗാ​ന്ധി​ന​ഗ​ർ, പ​ട്ടി​മ​റ്റം, ആ​ലു​വ, അ​ങ്ക​മാ​ലി, ചാ​ല​ക്കു​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ൾ എ​ത്തി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി കാ​നാ​മ്പു​റം ഷ​മീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്‍റ​സ് എ​ന്ന ക​മ്പ​നി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. ക​മ്പ​നി​യി​ലെ വി​നീ​ർ ഉ​ൾ​പ്പെ​ടെ യാ​ന്ത്ര സാ​മ​ഗ്രി​ക​ളും ക​ത്തി ന​ശി​ച്ചു.

ക​മ്പ​നി​ക്ക​ക​ത്ത് തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ ആ​ൾ അ​പാ​യം ഉ​ണ്ടാ​യി​ല്ല. സ​മീ​പ​ത്തെ ക​മ്പ​നി​ക​ൾ​ക്ക് തീ​പി​ടി​ക്കാ​തെ അ​ഗ്നി​ര​ക്ഷാ സം​ഘം മു​ൻ ക​രു​ത​ൽ എ​ടു​ത്തി​രു​ന്നു. വൈ​ദ്യ​തി ബ​ന്ധം ത​ക​രാ​റി​ലാ​യ​തും തീ​യ​ണ​ക്കാ​ൻ പ്ര​യാ​സ​മാ​യി.

Related posts

Leave a Comment