നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷൂസില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. ഷൂസിനകത്ത് ഒളിപ്പിച്ചുവച്ചിരുന്ന 340.94 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന പാലക്കാട് സ്വദേശി രാജേഷ് എന്ന യാത്രക്കാരനാണ് സ്വര്‍ണം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. ഇന്നലെ വിമാനത്താവളത്തിലെ ശുചിമുറിയില്‍ വച്ച് ഒരു യാത്രക്കാരനില്‍ നിന്ന് 51.97 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് തുടര്‍ച്ചയായി പിടികൂടുന്നുണ്ട്.
Read MoreCategory: Kochi
ടി.പി. ചന്ദ്രശേഖരന് കൊലക്കേസ്: ജ്യോതി ബാബു ഒഴികെയുള്ള എല്ലാ പ്രതികളും കോടതിയില്‍ ഹാജരായി
കൊച്ചി: ആര്‍എംപി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ ജ്യോതി ബാബു ഒഴികെയുള്ള എല്ലാ പ്രതികളും ഹൈക്കോടതിയില്‍ ഹാജരായി. ശിക്ഷാവിധിയില്‍ വാദം തുടങ്ങി. കേസിലെ പ്രതിയായ ജ്യോതി ബാബു ഹാജരായില്ല. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഡയാലിസിസ് നടത്താനുണ്ടെന്ന് ജയില്‍ സൂപ്രണ്ട് കോടതിയെ അറിയിച്ചു. വിചാരണക്കോടതി വെറുതെവിട്ട 10, 12 പ്രതികളായ കെ.കെ. കൃഷ്ണന്, ജ്യോതി ബാബു എന്നിവര്‍ ഗൂഢാലോചനക്കേസില്‍ പ്രതികളാണെന്ന് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റീസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന് ബെഞ്ച് കണ്ടെത്തിയിരുന്നു. ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രതികളും ഏഴാം പ്രതിയും കൊലപാതകത്തിന് പുറമെ ഗൂഢാലോചനക്കേസിലും പ്രതികളാണെന്നും ഡിവിഷന് ബെഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒന്ന് മുതല്‍ എട്ടുവരെയുളള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ഇവരെ കേള്‍ക്കുന്നതിനായിട്ടാണ് ഇന്ന് ഈ പ്രതികളെ ഹൈക്കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുള്ളത്. ഗൂഢാലോചന കേസില്‍ പ്രതികളായി കണ്ടെത്തിയ…
Read Moreകറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ദമ്പതികൾക്ക് മർദനം; പിറവത്ത് എട്ട് പേർ കസ്റ്റഡിയിൽ
എറണാകുളം: കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ തട്ടുകട ഉടമയ്ക്കും ഭാര്യയ്ക്കും മർദനം. പിറവം ഫാത്തിമ മാതാ സ്കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനും, ഭാര്യയ്ക്കുമാണ് മർദനമേറ്റത്. ഇടുക്കി തൂക്കുപാലം സ്വദേശികളായ എട്ടോളം ആളുകൾ ചേർന്നാണ് കറിയിൽ ഗ്രേവി കുറഞ്ഞു എന്ന് ആരോപിച്ച് ദമ്പതികളെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. മർദനത്തിൽ പരിക്കേറ്റ മോഹനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പിറവം പോലീസ് കേസെടുത്തു.
Read Moreവീട്ടിലിരുന്ന് പണം സമ്പാദിക്കാം; വ്യാജ ജോലി വാഗ്ദാനങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി കേരള പോലീസ്
കൊച്ചി: വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി കേരള പോലീസ്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള തട്ടിപ്പ് സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. സന്ദേശം എത്തുന്നത് മൊബൈലിലേക്ക്മൊബൈലിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് കൂടുതലും തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്യുന്നത്. ടാസ്ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. തുടക്കത്തില്‍ ചെറിയ ടാസ്ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കും എന്ന് പറയുകയും ടാസ്ക് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ചോദിക്കുകയും ചെയ്യും. ഈ സമയത്തിനുള്ളില്‍ തന്നെ വലിയൊരു തുക തട്ടിപ്പുകാര്‍ കൈക്കലാക്കിയിരിക്കും. വീട്ടമ്മമാരെ പലപ്പോഴും തട്ടിപ്പുകാരുടെ ഇരകള്‍ ആകുന്നത്. 1930 ല്‍ പരാതിപ്പെടാംഓണ്ലൈന് സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകംതന്നെ 1930 എന്ന നമ്പറിലോ www cybercrime gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യാം. എത്രയും…
Read Moreഎളമക്കരയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മരണം കൊലപാതകം; പ്രതി അറസ്റ്റില്‍
കൊച്ചി: എളമക്കരയില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഗ്രാന്‍ഡ് മാളിലെ സെക്യുരിറ്റി ജീവനക്കാരന് ബംഗളൂരു സ്വദേശിയായ മനോജ്കുമാര്‍ (60) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാന്ഡ്മാളിലെ തന്നെ സൂപ്പര്‍വൈസറായ തിരുവനന്തപുരം സ്വദേശി വിജിത്ത്(42) നെ എളമക്കര പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ താമസിച്ചിരുന്ന എളമക്കര മേനംപറമ്പ് റോഡിലെ വീട്ടില്‍ 21 ന് രാത്രിയായിരുന്നു സംഭവം. മനോജ്കുമാറും വിജിത്തും മറ്റൊരു സുഹൃത്തായ ഷാജിയും ഇവിടെയിരുന്ന് രാത്രി മദ്യപിച്ചിരുന്നു. ഇതിനിടയില്‍ ഷാജി ഉറങ്ങിപ്പോയി. മദ്യപാനത്തിനിടെ മനോജ്കുമാറും വിജിത്തും തമ്മില്‍ ജോലി സംബന്ധമായ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് കുംഫു മാസ്റ്ററായ വിജിത്ത് മനോജ്കുമാറിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ മനോജിന്റെ വാരിയെല്ലുകള്‍ പൊട്ടി ആന്തരിക രക്തസ്രാവമുണ്ടായി. ഹൃദയാഘാതം മൂലമുള്ള മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇന്നലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പോലീസ് വിജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.…
Read Moreഎഞ്ചിൻ നിലച്ച് മത്സ്യബന്ധന ബോട്ട് കടലിൽ ഒഴുകി; രക്ഷകരായി മറൈൻ എൻഫോഴ്സ്മെന്റ്
വൈപ്പിൻ: എഞ്ചിൻ നിലച്ച് കടലിൽ ഒഴുകിയ മത്സ്യബന്ധന ബോട്ടിനെയും അതിൽ ഉണ്ടായിരുന്ന ഒമ്പത് തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. മുരിക്കുംപാടം ഹാർബറിൽനിന്നും മത്സ്യബന്ധനത്തിനു പോയ നോഹ എന്ന ബോട്ടാണ് അപകടത്തിൽ പ്പെട്ടത്. പ്രൊപ്പല്ലറിൽ മത്സ്യബന്ധന വല കുടുങ്ങിയതിനെ തുടർന്നാണ് എഞ്ചിൻ നിശ്ചലമായതും ലക്ഷ്യം തെറ്റി കടലിൽ ഒഴുകിയതും. കഴിഞ്ഞ ദിവസം രാവിലെ കൊച്ചി തീരത്തിനു പടിഞ്ഞാറ് 12 നോട്ടിക്കൽ മൈൽ പടിഞ്ഞാറായിരുന്നു സംഭവം. അപകട സന്ദേശം അറിഞ്ഞ് മറൈൻ എൻഫോഴ്സ്മെന്റ് എസ് ഐ സംഗീത് ജോബിന്റെ നേതൃത്വത്തിൽ രക്ഷാബോട്ടുമായി കടലിൽ എത്തിയ രക്ഷാസംഘം ബോട്ട് കെട്ടിവലിച്ച് വൈപ്പിനിലെത്തിക്കുകയായിരുന്നു.
Read Moreകളക്ടറുടെ ഉറപ്പില്‍ ഊരിയ ഫ്യൂസ് കെഎസ്ഇബി തിരിച്ചു കുത്തി; എറണാകുളം കളക്ടറേറ്റില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു
കാക്കനാട്: കളക്ടറേറ്റ് കെട്ടിടത്തില്‍ വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് വിശ്ചേദിച്ച വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. മാര്‍ച്ച് 31 ന് മുന്‍പായി കുടിശിഖ മുഴുവന്‍ തീര്‍ത്തുകൊള്ളാമെന്ന കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് കുത്തിയത്. ഇന്നലെ കുടിശിക നല്‍കാനുള്ള തീവ്ര ശ്രമങ്ങള്‍ ഉണ്ടായെങ്കിലും വിജയിക്കാതെ വന്നതോടെ ഒരു പകല്‍ മുഴുവന്‍ കളക്ടറേറ്റില്‍ വെളിച്ചവും കാറ്റുമില്ലാതെ ജീവനക്കാര്‍ ദുരിതത്തിലായിരുന്നു.30 ലേറെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ഇന്നലെ രണ്ട് ഓഫീസുകള്‍ കൂടി കുടിശിക നല്കി. ഇതോടെ നാല് ഓഫീസുകളുടെ കുടിശിക തീര്‍ത്തിട്ടുണ്ട്. ശേഷിക്കുന്നത് മാര്‍ച്ച് 31 ന് മുന്‍പായി തീര്‍ക്കാമെന്നാണ് കളക്ടര്‍ കെഎസ്ഇബി ഉന്നത ഉദ്യേഗസ്ഥര്‍ക്ക് നല്കിയ ഉറപ്പ്. കെഎസ്ഇബി ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ സര്‍ക്കാരിനെതിരെ ഇന്ന് പ്രതിഷേധസമരം സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ പേരിലുള്ള 13 കണക്ഷനുകളില്‍ നിന്നാണ് സിവില്‍…
Read More‘സമരാഗ്നി’ യാത്രയുടെ എറണാകുളം പര്യടനം ഇന്ന് അവസാനിക്കും
കൊച്ചി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും. മൂവാറ്റുപുഴയിലെ സമ്മേളനത്തോടെയാണ് സമാപനം. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. രണ്ടു ദിവസങ്ങളിലായാണ് എറണാകുളത്ത് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രക്ഷോഭ യാത്രയുടെ ആദ്യദിനം ആലുവയിലും മറൈന്‍ ഡ്രൈവിലുമായി രണ്ട് പൊതുസമ്മേളനങ്ങള്‍ നടന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി.
Read Moreഹൈറിച്ച് തട്ടിപ്പ്; പ്രതികളെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി പ്രതാപന്, ഭാര്യ ശ്രീന, സ്വര്‍ണക്കടത്തുകേസിലെ പ്രതി വിജേഷ് പിള്ള എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഹൈറിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപന്, ശ്രീന എന്നിവര്‍ ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ ഇഡിക്കു മുന്നില്‍ ഹാജരായ ഇരുവരെയും രാത്രി വൈകിയും ഇഡി ചോദ്യം ചെയ്തിരുന്നു. തൃശൂരിലെ വീട്ടില്‍ ഇഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞത് മുതല്‍ ഒളിവിലായിരുന്നു. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ വളരെ വിശദമായി അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ക്രിപ്റ്റോ കറന്‍സി വഴി സമാഹരിച്ച പണം പ്രതികള്‍ വിദേശത്തേക്ക് കടത്തിയതായും സൂചനയുണ്ട്. കേസില്‍ വിജേഷ് പിള്ളയേയും ഇഡി ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ ഇഡി ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒടിടി ഇടപാടുകളെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍.…
Read Moreഇടശേരി ബാറിനു മുന്നിലെ വെടിവയ്പ്; പോലീസിന്റെ ഉറക്കം കെടുത്തിയ മുഖ്യപ്രതി കോമ്പാറ വിനീത് പിടിയിൽ
കൊച്ചി: എറണാകുളം കതൃക്കടവില്‍ ഇടശേരി ബാറിലെ മാനേജരടക്കം മൂന്നുപേരെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പാറക്കടവ് സ്വദേശി കോമ്പാറ വിനീത് എന്ന വിനീത് പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ ഒന്നര ആഴ്ചയായി പോലീസിന്റെ ഉറക്കം കെടുത്തിയ പ്രതിയെ ഇന്നു പുലര്‍ച്ചെ എറണാകുളം ജില്ലയിലെ തന്നെ ഒളി സങ്കേതത്തില്‍ നിന്നാണ് എറണാകുളം നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. വെടിവയ്ക്കുന്നതിനായി വിനീത് ഉപയോഗിച്ച 7.62 എംഎം റിവോള്‍വര്‍ ആരുടേതാണ്, അതിന് ലൈസന്‍സ് ഉണ്ടോ, മറ്റെന്തെങ്കിലും ക്വട്ടേഷന്റെ ഭാഗമായാണോ സംഘം കൊച്ചി നഗരത്തില്‍ എത്തിയത്, സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നീ വിവരങ്ങളാണ് പോലീസ് മുഖ്യമായും പ്രതിയില്‍നിന്ന് തേടുന്നത്. ഉച്ചയോടെ പ്രതിയെ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ എത്തിക്കും. അതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിനീതിനെതിരേ വധശ്രമത്തിന് രണ്ടു കേസുകള്‍ നിലവിലുണ്ട്.…
Read More